0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1164

എനിക്ക് പറ്റൂ... ഞാന്‍ തെറ്റ് ചെയ്തവളാണ്... അര്‍ഹത ഇല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാ ഇപ്പോഴും ഞാന്‍ ദേവേട്ടന്റെ മുന്‍പില്‍ നിക്കുന്നത്.. പക്ഷേ ജീവിക്കുന്നെങ്കില്‍ ഞാന്‍ ഈ നെഞ്ചിലെ ചൂട് പറ്റി ഇതുപോലെ ജീവിക്കും... അല്ലെങ്കില്‍ ദേവേട്ടന് വേണ്ടാത്ത ഈ ജീവിതം എനിക്കും വേണ്ട... എന്റെ പിടി വിടുവിച്ചു പോകാനൊരുങ്ങിയ  അവളെ ഞാന്‍ വീണ്ടും പിടിച്ചു നിര്‍ത്തി.. പിന്നെ അവളെ വലിച്ചു ഡ്രസ്സിംഗ് ടേബിളിനു മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി.., ബാത്ത് ടവലെടുത്ത് അവളുടെ മുഖം തുടച്ചു.. പിന്നെ  വലിപ്പില്‍ നിന്നും കണ്‍മഷി എടുത്ത് അവളുടെ കണ്ണെഴുതി..

“...കള്ള കരച്ചിലാണെങ്കിലും ഇനി ഈ കണ്ണ്‍ നിറഞ്ഞ് കാണരുത്... നിന്റെ ഈ മഷി എഴുതിയ കണ്ണുകളാ നിന്നെ കൂടുതല്‍ സുന്ദരിയാക്കുന്നത്...”

“...എന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ...”

“...ഇഷ്ടം ഉണ്ടായിട്ടൊന്നും അല്ല.. പിന്നെ നീ എന്റെ മുറപ്പെണ്ണല്ലേ.. നിന്റെ കണ്ണെഴുതി തരണ്ടത് എന്റെ കടമയല്ലേ...”

“...പിന്നേ ഒരു മുറച്ചെറുക്കന്‍ വന്നേക്കുന്നു.. ഇയാള്‍ക്കെന്നെ ജീവനാന്ന്‍ എനിക്കറിയാം.. ഈ മസിലു പിടുത്തം വിട്ട് അതങ്ങ് സമ്മതിച്ചു തന്നാ എന്താ കുഴപ്പം...”

“...ആ പൂതി നിന്റെ മനസ്സില്‍ വച്ചാ മതി... നിന്നോട് വഴക്ക് കൂടുന്നതിലും ഭേദം ഇത് പോലെ കളിച്ചും ചിരിച്ചും നടക്കുന്നതല്ലേ എന്ന് കരുതിയിട്ടാ.. അല്ലേലേ നിന്നെ ഞാന്‍ എന്റെ മുറീല്‍ പോലും കേറാന്‍ സമ്മതിക്കൂല്ലാരുന്നു...”

“...അല്ലാതെ ഞാനിങ്ങനെ വിടാതെ പിടിച്ചേക്കുന്നകൊണ്ടല്ലല്ലേ.. എന്റെ മാഷേ ഈ മനസ്സ് എനിക്കറിഞ്ഞുകൂടെ...” അവളെന്റെ മീശയില്‍ പിടിച്ചു തിരിച്ചു.. എനിക്ക് നന്നായി വേദനിച്ചു... ഞാന്‍ ഒച്ചയെടുത്തപ്പോ അബദ്ധം പറ്റിയപോലെ അവളെന്റെ മുഖത്തേയ്ക്ക് നോക്കി വിരല്‍ കടിച്ചു... എനിക്ക് പക്ഷേ ദേഷ്യത്തിന് പകരം ചിരിയാണ് വന്നത്... എന്റെ മുഖത്ത് ആ ചിരി വിരിയുന്ന കണ്ടപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് ഓടി..

“...നിക്കടി അവടെ...” ഞാന്‍ അവളുടെ പുറകെ ഓടി...  കുറേ നാളുകള്‍ക്ക് ശേഷം പഴയ കൌമാരക്കാരനാവുന്നതിന്റെ ഒരു ത്രില്ലില്‍ ആ നിമിഷങ്ങള്‍ എനിക്ക് വളരെ രസകരമായി തോന്നി.. എനിക്ക് പിടി തരാതെ ഓടിയ ആദി മുറിയിലെ കൌച്ചിന്റെ അപ്പുറത്ത് പോയി നിന്നു... ഞാന്‍ ഇപ്പുറത്തും.. കൌച്ചിനു മുകളിലൂടെ ഞാന്‍ അവളെ പിടിക്കാന്‍

💬 Comments

View all comments