0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

ഉണ്ടായിരുന്നു... അവരുടെ കൂടെവന്ന മറ്റുള്ളവര്‍ക്കുള്ള താമസം ശ്രീമംഗലത്തെ ഔട്ട്ഹൌസില്‍ ഏര്‍പ്പാട് ചെയ്തിരുന്നു... അവരുകൂടി വന്നതോടെ ശ്രീമംഗലത്ത് ഉത്സവ പ്രതീതിയായി.. ആട്ടവും പാട്ടും മേളവും ഒക്കെ ആകെ ബഹളമയം.

വൈകുന്നേരത്തോടെ അനുപമയും അവളുടെ അനിയത്തി അഞ്ചനയും മാനസിയും (വാവ) അവരുടെ രണ്ടു കൂട്ടുകാരികളും കൂടി വന്നു.. പക്ഷേ ഈ സമയം ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല... അതുകൊണ്ട് ഞാന്‍ അവരെ പിറ്റേന്നാണ് കണ്ടത്.. മീനാക്ഷി ഗര്‍ഭിണി ആയിരുന്നതിനാല്‍ അവളും സതീഷും അച്ഛനും അമ്മയും ഒക്കെ കല്യാണത്തിന്റെ അന്ന്‍ രാവിലെയേ എത്തൂ എന്ന്‍ നേരത്തെ പറഞ്ഞിരുന്നു.. അതുപോലെ അമ്മാവന്മാരും അവരുടെ കുടുംബവും ഒക്കെ എത്തി.. എല്ലാവര്‍ക്കും വീട്ടില്‍ താമസിക്കാന്‍ സൗകര്യം കുറവായിരുന്നതിനാല്‍ അടുത്ത ബന്ധുക്കളില്‍ ചിലരൊഴിച്ച് ബാക്കി എല്ലാവര്‍ക്കും കല്യാണം നടക്കുന്ന ശ്രീമംഗലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് താമസം ഒരുക്കിയിരുന്നത്... ശനിയാഴ്ച്ച വൈകുന്നേരം വിപുലമായ ബാച്ചിലര്‍ പാര്‍ട്ടിയും അവിടെത്തന്നെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്.

വരുന്ന ബന്ധുക്കളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ്റ്റാന്റില്‍ നിന്നും ഒക്കെ പിക് ചെയ്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കാനും അവിടത്തെ ഒരുക്കങ്ങള്‍ ഒക്കെ നോക്കാനുമായി നടന്നിരുന്നതുകൊണ്ട് രാത്രി രണ്ടു മണിക്കാണ് ഞാനും ദീപുവും  വീട്ടിലെത്തിയത്.. മുറ്റം നിറയെ വന്ന ബന്ധുക്കളുടെ കാറുകളായിരുന്നു... പിറ്റേന്ന് രണ്ടാം ശനി ആയതിനാലും കല്യാണത്തിന്റെ ചടങ്ങുകള്‍ പലതും നാളെ മുതല്‍ തുടങ്ങും എന്നതിനാലും എല്ലാവരും ഇന്നേ എത്തി... മറ്റു മുറികളിലൊക്കെ ആളുകള്‍ നിറഞ്ഞിരുന്നതിനാല്‍ സച്ചിയും ശ്രീക്കുട്ടനും എന്റെ മുറിയിലാണ് കിടന്നിരുന്നത്.. വന്നപാടെ ഡ്രസ്സുമാറി ഞാനും ദീപുവും അവര്‍ക്കൊപ്പം കിടന്നു.. പകല് മുഴുവന്‍ ഓടി നടന്നതിന്റെ ക്ഷീണത്തില്‍ കിടന്നപാടെ ഞാന്‍ ഉറങ്ങിപ്പോയി...

“...ദേവേട്ടാ എണീക്ക് അമ്പലത്തില്‍ പോണ്ടേ... എന്തൊരൊറക്കാ ഇത്...??”

💬 Comments

View all comments