Chapter Title : ദേവരാഗം 9 [ദേവന്‍]
എന്റെ തലമുടിയില്‍ പതുക്കെ തലോടിക്കൊണ്ട് ആദി വിളിക്കുമ്പോഴാണ് ഞാന്‍ ഉണര്‍ന്നത്.. കണ്ണു തുറക്കുമ്പോള്‍ കണ്ടത് എന്റെ അടുത്തിരുക്കുന്ന ആദിയുടെ പൊന്നിന്റെ നിറമുള്ള ആലിലവയറാണ്.. കാരണം കട്ടിലിന്റെ ഓരം ചേര്‍ന്ന്‍ കിടന്നിരുന്ന എന്റെ തലയ്ക്കടുത്ത് വലതു വശത്ത് അവള്‍ ഇരുന്നപ്പോള്‍ അവളുടുത്തിരുന്ന സെറ്റ് സാരിക്കും ബ്ലൌസിനും ഇടയിലുള്ള വയറിന്റെ ഭാഗം കൃത്യമായി എന്റെ മുഖത്തിന്റെ അടുത്തായിരുന്നു... രാവിലെ നല്ല ഉഗ്രന്‍ കണി..
ഞാന്‍ പതുക്കെ മുഖം ഉയര്‍ത്തി ക്ലോക്കിലേയ്ക്ക് നോക്കി.. സമയം ഏഴാകാന്‍ പത്ത് മിനിറ്റ്..
“...ഇച്ചിരെ നേരം കൂടി കിടക്കട്ടേടീ... നീ പൊക്കോ... ഇന്നലെ രാത്രി ഒരുപാട് വൈകിയാ വന്നു കിടന്നേ...”
“..അയ്യടാ അങ്ങനെയിപ്പം മോന്‍ സുഖിക്കണ്ട... എണീക്ക്...” അവളെന്റെ കൈയില്‍ പിടിച്ചു വലിച്ചു.. കൂടുതല്‍ അവള്‍ വലിക്കുന്നതിന് മുന്‍പ് കുഞ്ഞോളങ്ങള്‍ നിറഞ്ഞ അരുവിയില്‍ ചുഴി വിരിഞ്ഞത് പോലുള്ള അവളുടെ വയറില്‍ ഞാനമര്‍ത്തി ചുംബിച്ചു.
“...ല്സ്സ്...” ആദിയില്‍ നിന്നൊരു സീല്‍ക്കാരമുയര്‍ന്നു... ഒന്നുകൂടി ആ മാംസളതയില്‍ ഉമ്മവച്ചിട്ട് ഞാന്‍ അവളുടെ ഉരുണ്ടു കൊഴുത്ത തുടയിലേയ്ക്ക് തലയെടുത്തുവച്ച് വയറില്‍ ചുറ്റിപ്പിടിച്ചു കിടന്നു... അവളുടെ നീളന്‍ വിരലുകള്‍ എന്റെ മുടിയിഴകളില്‍ തഴുകുന്ന സുഖത്തില്‍ ഞാന്‍ മയങ്ങി.. ചൂടുള്ള ഒരു തുള്ളി എന്റെ കവിളില്‍ പതിഞ്ഞപ്പോഴാണ് പിന്നെ ഞാന്‍ കണ്ണ് തുറന്നത്..
“...രാവിലെ സൂര്യന്‍ ഉദിച്ചു നില്‍ക്കുന്നത് കണ്ടതാണല്ലോ ഇത്ര പെട്ടന്ന് കാര്‍മേഘംമൂടി മഴ ചാറാന്‍ തുടങ്ങിയോ..?” രാവിലെ തന്നെ എന്റെ സ്നേഹസമ്മാനം കിട്ടിയതിന്റെ ആനന്ദത്തില്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ഞാനത് പറഞ്ഞപ്പോള്‍ എന്റെ കളിയാക്കല്‍ കേട്ട് അവള്‍ക്ക് ചിരി വന്നു... അതിന്റെ മറുപടിയായി എന്റെ കവിളില്‍ പതിഞ്ഞ
💬 Comments
View all comments