Chapter Title : ദേവരാഗം 9 [ദേവന്‍]
ആ ഒരു മൂഡില് പറ്റിപ്പോയതാ... എന്ന് വച്ച് ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല.. എന്റെ മുത്താണെ സത്യം...” ഞാന്‍ അവളുടെ കൈയില്‍ അടിച്ചു എനിക്ക് തന്നെ ഉറപ്പില്ലാത്ത സത്യം ചെയ്തു.
“...ഉം... പിന്നെ.. പിന്നെ.. ഏട്ടനെ എനിക്കറിഞ്ഞൂടെ...” അവളെന്നെ കളിയാക്കി.
“... നീ വിശ്വസിക്കണ്ട... പിന്നെ മോളെ...!! അവളെ പിണക്കാന്‍ പറ്റില്ല... ഇപ്പോ അവളുടെ ചിന്തമുഴുവന്‍ അവള് പറയുന്നതുകേട്ട് എന്റെ മനസ്സിന് ചെറിയ ചാഞ്ചാട്ടം ഉണ്ടായിടുണ്ടാവും.. അത് മുതലെടുത്ത് എന്നോട് അടുക്കാമെന്നായിരിക്കും... അതങ്ങനെ നിക്കട്ടെ... നിന്റെ കല്യാണം കഴിഞ്ഞാലും എനിക്ക് വേണ്ടി മോള് ഒരു പെണ്ണിനെ കണ്ടെത്തുന്ന വരെ നമുക്ക് സാവകാശം കിട്ടും... അതുവരെ ഇതിങ്ങനെ പോട്ടെ...”
“...ഉം.. ഇതിനി എന്താവൂന്ന് കണ്ടറിയണം...” നെഞ്ചില്‍ കൈവച്ചു മുകളിലേയ്ക്ക് നോക്കിയുള്ള അവളുടെ ആ പറച്ചില്‍ കണ്ട എനിക്ക് ചിരി വന്നു..
ആദിയുടെ കാര്‍ ഗെയിറ്റ് കടന്നു വരുന്നത് കണ്ടപ്പോള്‍ മുത്ത് അവളുടെ മുറിയിലേയ്ക് പോയി.. ഞാനുമായുള്ള പിണക്കങ്ങള്‍ ഏതാണ്ട് ഒത്തു തീര്‍പ്പാക്കിയതിന്റെ സന്തോഷത്തില്‍ വന്നതായിരുന്നു ആദി... ഞാന്‍ പുറത്തേയ്ക്ക് പോകാനായി താഴേക്ക് ചെല്ലുമ്പോള്‍ ആദിയോട് വളരെ സന്തോഷത്തോടെ സംസാരിച്ചു നില്‍ക്കുന്ന മുത്തിനെക്കണ്ട് എനിക്കത്ഭുതം തോന്നി.. ഇത്രയും നേരം ആദിയുടെ കുറ്റം പറഞ്ഞിരുന്നവള്‍ ഇപ്പോള്‍ അവളോട് സ്നേഹത്തോടെ വിശേഷങ്ങള്‍ ചോദിക്കുന്നത് കണ്ടാല്‍ പിന്നെ അത്ഭുതം തോന്നില്ലേ..
കല്യാണം കഴിയുന്ന വരെ ആദി ശ്രീമംഗലത്തുണ്ടാകും എന്ന് അവരുടെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും അമ്മയും ചെറിയമ്മയും വന്നതോടെ മരുമകളെ സ്നേഹിക്കാനുള്ള കൊട്ടേഷന്‍ അവരു പിടിച്ചു.. ഈ പെണ്ണുങ്ങളുടെ സമാചാരങ്ങള്‍ക്കിടയില്‍ നിന്നും തടിതപ്പി ഞാന്‍ പുറത്തേയ്ക്ക് പോയി...
💬 Comments
View all comments