Chapter Title : ദേവരാഗം 9 [ദേവന്‍]
മറുപടി കൊടുത്തത് പഞ്ചമി ആയിരുന്നു.. അവള്‍ക്കിപ്പോള്‍ ഇടയ്ക്ക് മാത്രമേ തമിഴ് വരൂ... അല്ലാത്തപ്പോള്‍ ശുദ്ധമലയാളം. മാണിക്യനും അങ്ങനെ തന്നെ.
“...എട്ടന് എന്താ തോന്നുന്നേ...?? എന്റെ പുറകിലെ സീറ്റിലിരുന്ന മുത്ത് മുന്നോട്ടാഞ്ഞിരുന്ന്‍ എന്റെ തലയില്‍ തോണ്ടിക്കൊണ്ട് ചോദിച്ചു.
“...എടീ മണ്ടി കുശ്മാണ്ടമേ... നീ ആദിയെ വല്ലാതെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തു കളഞ്ഞു... ആര് എന്ത് പറഞ്ഞാലും വിശ്വസിച്ചിരുന്ന, ആരെങ്കിലും അവളെ ഒന്ന് കളിയാക്കിയാല്‍ പോലും അതൊന്നു മനസ്സിലാവാന്‍ പത്ത് മിനിറ്റെടുക്കുന്ന ആ പഴയ ആദിയല്ല അവളിപ്പോ... ഒരു കോളേജ് പ്രൊഫസറാ...”
“...പിന്നേ പ്രൊഫസറാണെന്ന് കരുതി അവളുടെ മണ്ടത്തരത്തിനു ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല...” ഞാന്‍ ആദിയെ പൊക്കിപ്പറഞ്ഞത് മുത്തിന് ഇഷ്ടപ്പെട്ടില്ല.
“..മണ്ടി ആയിട്ടാണോ അവള് എം.എസ്.സി റാങ്കോടെ പാസ്സായത്.. അതും മാത്ത്സ്.. പണ്ട് അവള് പഠിക്കാനൊന്നും വല്യ താല്പ്പര്യമില്ലാതിരുന്ന അക്ഷരവിരോധി ആയിരുന്നെന്നു കരുതി ഇപ്പോ അവള് അങ്ങനെയാണെന്ന് കരുതിയ നീയാ മണ്ടി...”
“...അതിപ്പോ കുത്തിയിരുന്ന് പഠിച്ചാല്‍ ആര്‍ക്കും റാങ്ക് മേടിക്കാം.. എന്ന് കരുതി വിവരം ഉണ്ടാവണം എന്നില്ലല്ലോ...” മുത്ത് വീണ്ടും കലിച്ചു.
“... നീ അവളുടെ ഫെയ്സ്ബുക് പേജൊന്നു എടുത്ത് നോക്കിയേ.. അതില്‍ അവളുടെ ഒരു സ്റ്റുഡന്റ് ഇട്ടിരിക്കുന്ന ഒരു പോസ്റ്റ് ഉണ്ട്... പെരുമാള്‍മുരുകന്റെ കീഴാളന്‍ എന്ന നോവലിന് ആദി എഴുതിയ ഒരു നിരൂപണം.. അതിന്റെ സാഹിത്യഭംഗിയെ പ്രശംസിച്ചാണ് ആ കുട്ടി അത് പോസ്റ്റ് ചെയ്തേക്കുന്നത്... നീ അതൊന്നു വായിച്ചു നോക്ക്.. എന്നിട്ട് പറ അവക്ക് വിവരം ഉണ്ടോ ഇല്ലയോ എന്ന്...” മുത്ത് ഫെയ്സ്ബുക്കില്‍ ഞാന്‍ പറഞ്ഞ പോസ്റ്റ് വായിച്ചു നോക്കി അന്തം വിട്ടിരുന്നു.
“...എന്നാലും ഇവളാളൊരു സംഭവാണല്ലോ...?? ഞാന്‍ ഇത്രയൊന്നും വിചാരിച്ചില്ല...”
“..അതാ ഞാന്‍ പറഞ്ഞത് ആദി പഴയ ആദിയല്ല എന്ന്...”
“...അപ്പഴും അവളെന്തിനാ ആ ക്യാമറ വച്ചത്.. ഇത്രയ്ക്ക് ബുദ്ധിയുണ്ടേ എട്ടനത് കണ്ടാ പ്രശ്നാവൂന്ന്‍ അവള്‍ക്ക് ഊഹിച്ചു കൂടെ...”
“...മോളൂ.. നീ ഒന്നാലോചിച്ചു നോക്കിയേ... ഞങ്ങള്‍ തമ്മിലുള്ള ഒരു പ്രൈവറ്റ് വീഡിയോ അവളെടുത്താല്‍ത്തന്നെ അവള്‍ക്ക് അതാരെയൊക്കെ കാണിക്കാന്‍ പറ്റും... കൂടിവന്നാ നമ്മളീ നാല് പേരെ കാണിക്കാം.. കാരണം സംഭവങ്ങളൊക്കെ അറിയാവുന്നത് നമ്മക്ക് ആണല്ലോ... അല്ലാതെ നമ്മടെയോ അവളുടെയോ വീട്ടുകാരെ ഇത് കാണിച്ചാല്‍ അവളുടെ നിലവാരം എന്താകും...??” ഞാന്‍ പറഞ്ഞത് ശരിയാണെന്ന അര്‍ദ്ധത്തില്‍ മുത്ത് തലയാട്ടി... പഞ്ചമി കൂലംകഷമായ ആലോചനയിലാണ്.. മാണിക്യന്‍ മാത്രം ഇതൊന്നും ശ്രദ്ദിക്കാതെ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു..
“..അപ്പൊ അവള്‍ക്ക് വേണ്ടിയിരുന്നത് ഒരു വീഡിയോ അല്ല..”
“...പിന്നെ...” മുത്തും പഞ്ചമിയും ഒരേ
💬 Comments
View all comments