0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1170

എന്റെ മനസ്സിലില്ല... നീ ഇനി പഴയതൊന്നും എന്നെ ഓര്‍മ്മിപ്പിക്കാതിരുന്നാ മതി...”

“...ഇല്ല...” അവളെന്റെ കവിളില്‍ ചുംബിച്ചു..

ഒരുപാട് നാളുകള്‍ക്ക് ശേഷം പിരിമുരുക്കങ്ങിളില്ലാതെ കൈകള്‍ കോര്‍ത്ത് പിടിച്ചു ഞങ്ങള്‍ അമ്പലത്തിലേയ്ക്ക് നടന്നു..

ആല്‍ത്തറയ്ക്ക് അടുത്തെത്തിയപ്പോള്‍ കൈകള്‍ വിട്ട് ഞങ്ങള്‍ അകന്നു നടന്നു... അതിനിടയ്ക്ക് വിശേഷങ്ങള്‍ അറിയാനായി അച്ഛന്‍ എന്റെ ഫോണിലേയ്ക്ക് വിളിച്ചതുകൊണ്ട്  ആദിയോട് അകത്തേയ്ക്ക് പൊക്കോളാന്‍ പറഞ്ഞിട്ട് ഞാന്‍ ഫോണെടുത്ത് സംസാരിച്ചു.. അച്ഛനും ചെറിയച്ഛനും എസ്റ്റേറ്റില്‍ നിന്നും വന്നിട്ടുണ്ടായിരുന്നില്ല.. അവര്‍ ഗസ്റ്റുകള്‍ക്കൊപ്പം ഉച്ച കഴിഞ്ഞേ വരൂ..

ഫോണ്‍വിളി കഴിഞ്ഞ് ഞാന്‍  നടകള്‍ കയറി വലിയ നടപ്പന്തലിലേയ്ക്ക് ചെല്ലുമ്പോള്‍ അമ്പലത്തില്‍ നേദ്യം നടക്കുന്നതിനാല്‍ എല്ലാവരും ചുറ്റമ്പലത്തിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു...

കല്യാണത്തിനു മുന്‍പ്‌ മണവാട്ടികള്‍ ദേവിയെ വന്ദിക്കുന്ന ഒരു ചടങ്ങാണ് കന്യാവന്ദനം.. അതിന് പെണ്‍കുട്ടികളും അവരുടെ ബന്ധുക്കളും മാത്രമേ പങ്കെടുക്കാറുള്ളൂ... അതുകൊണ്ട് മണവാളന്മാരും അവരുടെ ബന്ധുക്കളും വന്നിരുന്നില്ല.. ഏതാണ്ട് ഇരുന്നൂറ്റിഅന്‍പതില്‍ കുറയാത്ത എണ്ണം ആളുകളുണ്ടെന്ന് എനിക്ക് തോന്നി..  ഇരുവശത്തുമായി നില്‍ക്കുന്ന ആളുകള്‍... അവര്‍ക്ക് നടുവില്‍ തോഴിമാരായ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം മണവാട്ടിമാര്‍ അഞ്ചു പേരും നില്‍ക്കുന്നു.. പുറം തിരിഞ്ഞാണ് അവര്‍ നില്‍ക്കുന്നതെങ്കിലും നടുക്ക് നില്‍ക്കുന്നത് മുത്താണെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.. അഞ്ച് പേരും ഒരേ പോലുള്ള സെറ്റ് സാരികളാണ് ഉടുത്തിരുന്നത്..

“...ദേ.. ദേവേട്ടന്‍ വന്നു...” സച്ചി വിളിച്ച് പറഞ്ഞപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ എന്റെ നേര്‍ക്കായി... മണവാട്ടികളടക്കം ഒരുപാട് സുന്ദരികള്‍ എന്നെ നോക്കുമ്പോഴും പക്ഷേ  എന്റെ കണ്ണുകള്‍ പതിഞ്ഞത് മേഘപാളികള്‍ക്കിടയില്‍ നിലാവുദിച്ചപോലെ നിന്നിരുന്ന ഒരു ദേവതയിലാണ്... എന്റെ നോട്ടം കണ്ടിട്ടാവണം അവള്‍ മുന്നോട്ട് നോക്കി എതിരെ നിന്ന  പെണ്ണിനോട് എന്തോ പറഞ്ഞു.. അപ്പോള്‍ എന്റെ കണ്ണുകളിലേയ്ക്ക് കൂടുതല്‍ അമൃതം പകര്‍ന്നുകൊണ്ട് അത്രയും നേരം ആ സുന്ദരിയെ മറഞ്ഞ് നിന്നിരുന്ന അവളുടെ തന്നെ പ്രതിരൂപംപോലെ മറ്റൊരു ദേവത എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

ആ നിമിഷം ഞാനേതോ മായാലോകത്ത് എത്തിയപോലെ തോന്നി.

“...ദേവീ പെണ്ണുങ്ങളില്‍ ഇത്രയും സുന്ദരികള്‍ ഉണ്ടാവുവോ.??”

എന്റെ നോട്ടം കണ്ട് ആ അപ്സരസുന്ദരികളില്‍ ഞാന്‍ ആദ്യം കണ്ടവളുടെ മുഖത്ത് നാണവും മറ്റവളുടെ മുഖത്ത് അത്ഭുതവും നിറയുന്നത് ഞാന്‍ കണ്ടു... നേദ്യം കഴിഞ്ഞതിന്റെ അറിയിപ്പായി മണിയൊച്ച

💬 Comments

View all comments