Chapter Title : ദേവരാഗം 9 [ദേവന്‍]
കേട്ടപ്പോളാണ് ഞാന്‍ ഭൂമിയില്‍ തിരിച്ചെത്തിയത്... ആ സുന്ദരികളില്‍ നിന്നും കണ്ണ് പിന്‍വലിച്ചുകൊണ്ട് ഞാന്‍ മുത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
“...ഇപ്പോഴാണോ വരുന്നത്...” മുത്തെന്റെ ചെവിയില്‍ പതുക്കെ ചോദിച്ചുകൊണ്ട് എന്റെ കൈത്തണ്ടയില്‍ പിച്ചി.
“..ങ്ങ്ഹാ... ഏട്ടാ ഇതാണ് അനുപമ..” പിച്ചുകൊണ്ട ഭാഗം തടവിക്കൊണ്ട് നിന്ന എന്നെ അവള്‍ ആ സുന്ദരികളില്‍ ആദ്യത്തവളെ പരിചയപ്പെടുത്തി.
ദേവമേ ഇതാണോ അജു കെട്ടാന്‍ പോണ പെണ്ണ്... ആ നാറിയുടെ ഭാഗ്യം... ഞാന്‍ മനസ്സില്‍ പറഞ്ഞു... അപ്പോള്‍ മാത്രമാണ് അവളും മണവാട്ടി വേഷത്തിലാണ് നില്‍ക്കുന്നത് എന്ന്‍ ഞാന്‍ ശ്രദ്ധിച്ചത്.. മുന്പ് ആജുവിന്റെ നിശ്ചയത്തിനെടുത്ത ഫോട്ടോയില്‍ ഞാന്‍ അനുപമയെ കണ്ടിട്ടുണ്ടെങ്കിലും എന്റെ കുടുംബക്കാരെല്ലാം കൂടി നില്‍ക്കുന്ന ഫോട്ടോ വൈഡ് ആങ്കിളില്‍ എടുത്തിരുന്നതായിരുന്നകൊണ്ട് അന്ന്‍ അവള്‍ക്കിത്രയും സൌന്ദര്യം തോന്നിച്ചില്ല.. ഞാനവള്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു..
“...ഇത് അനുവിന്റെ അനിയത്തി അഞ്ചന...” അനുപമയുടെ അടുത്ത് നിന്ന മറ്റേ സുന്ദരിയെ ചൂണ്ടി മുത്ത് പറഞ്ഞു.. അതെനിക്ക് തോന്നിയിരുന്നു കാരണം അവര്‍ തമ്മില്‍ കാഴ്ച്ചയില്‍ സമാനതകള്‍ ഉണ്ടായിരുന്നു.
“...ഹായ്... ദേവേട്ടനെ ഫോട്ടോയില്‍ ഞാന്‍ കണ്ടിട്ടുണ്ട്...” അഞ്ജന എനിക്ക് നേരെ കൈനീട്ടി... ഞാനാ മൃദുലമായ കൈകള്‍ തൊടാന്‍ കിട്ടിയ ചാന്‍സ് മിസ് ചെയ്യാതെ ഹസ്തദാനം ചെയ്തു.
“...നിങ്ങള്‍ എപ്പഴാ എത്തിയത്...??” അഞ്ജനയുടെ കൈയില്‍ നിന്നും വിടാതെതന്നെ ഞാന്‍ ചോദിച്ചു.
“...ഇന്നലെ വൈകുന്നേരം... ഞങ്ങള് വന്നപ്പം ദേവേട്ടന്‍ പുറത്ത് പോയിരിക്കുകയായിരുന്നു... വരുമ്പോ കാണാമെന്നു കരുതി ഞങ്ങള്‍ കാത്തിരുന്നതാ.. പിന്നെ നിങ്ങള്‍ വന്നപ്പോ ഒരുപാട് വൈകിയില്ലേ..??” ഞാനവളുടെ കൈയില്‍ പിടിച്ചിരിക്കുന്നത് ഒരു പ്രശ്നമേ അല്ലാത്ത രീതിയില്‍ അവള്‍ സംസാരിച്ചു.
“...ദേവേട്ടാ ഞാനും ഉണ്ട്ട്ടോ...” പുറകില്‍ നിന്നും വാവ എന്നെ തോണ്ടിയപ്പോളാണ് ഞാന്‍ അഞ്ജനയുടെ കൈവിട്ടത്... ഈ സമയമെല്ലാം അനുപമ എന്റെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവളൊന്നും സംസാരിച്ചില്ല.. ഇടയ്ക്ക് അവളെ നോക്കിയപ്പോളൊക്കെ ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു..
“...നീ വന്ന കാര്യമൊക്കെ ഞാനറിഞ്ഞാരുന്നടീ കാന്താരീ.. മാധവേട്ടനോക്കെ നാളെയേ വരൂ അല്ലേ...” ഞാന്‍ വാവയെ ഒരു വശത്ത് നിന്നും ഒന്ന് ചുറ്റിപ്പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു..
“...ഉം.. കുഞ്ഞേച്ചിക്ക് യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ളകൊണ്ടാ... ഇവിടെ വന്നാലും ചേച്ചിക്ക് ഒന്നിലും കൂടാന്‍ പറ്റില്ലല്ലോ... അതോണ്ടാ അവര്
💬 Comments
View all comments