0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1174

നില്‍ക്കുന്ന എന്നെ നോക്കുന്ന അവിടെക്കൂടിയ മറ്റ് ആണുങ്ങളുടെ കണ്ണില്‍ അസൂയ ഞാന്‍ കണ്ടു... അത് കണ്ടപ്പോള്‍ ചെറിയ ഒരഹങ്കാരം എനിക്ക് തോന്നാതിരുന്നില്ല...

പെട്ടന്നാണ് ഞാന്‍ മറ്റൊരു കാഴ്ച്ച കണ്ടത്... അമ്പലത്തില്‍ നിന്നും വടിയും കുത്തിപ്പിടിച്ച് പുറത്തേയ്ക്ക് വന്ന പട്ടമ്മാള്‍ തലകറങ്ങി വീഴുന്നു.. ആരോരുമില്ലാത്ത പ്രായം ചെന്ന ഒരു അമ്മൂമ്മയാണ് പട്ടമ്മാള്‍.. വര്‍ഷങ്ങള്‍ക്ക് മുന്പ് എവിടന്നോ ഇവിടെ എത്തിപ്പെട്ടതാണ് അവര്‍... രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച് ശുദ്ധിയായി അവര്‍ ശ്രീകോവിലിനു മുന്‍പിലെ കെട്ടില്‍ ഇരുന്ന്‍ ദേവീ സ്തുതികള്‍ പാടും... നേദ്യം കഴിയുമ്പോള്‍ ബാക്കിവരുന്നത് തിരുമേനി അവര്‍ക്ക് കൊടുക്കും അതാണ്‌ അവരുടെ പ്രാതല്‍... ഉച്ചഭക്ഷണവും, അത്താഴവും ശ്രീമംഗലത്ത് നിന്നാണ്.. അത്താഴം കഴിഞ്ഞ് വീണ്ടും അമ്പലത്തിലെ നേദ്യപ്പുരയ്ക്ക് അടുത്ത് കിടന്നുറങ്ങും... എല്ലാ വിശേഷദിവസങ്ങളിലും ശ്രീമംഗലത്ത് നിന്നും അവര്‍ക്ക് സെറ്റ്മുണ്ടും നേര്യതും മറ്റ് വസ്ത്രങ്ങളും കൊടുക്കാറുണ്ട്... ഇന്നും അതിലൊന്നാണ് അവരുടെ വേഷം..

പട്ടമ്മാള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് ഞാന്‍ ഓടിച്ചെന്ന്‍ അവരെ എടുത്തു.... അവര്‍ വിയര്‍ത്ത് കുളിച്ചിരുന്നു... ശരീരത്തിനു ഒട്ടും ചൂടില്ല.. വേഗം മുത്ത് ഓടിവന്നു.. അവരുടെ പള്‍സ് നോക്കി..

“...ഏട്ടാ... ബി.പി. ലോ ആയതാ വേഗം ഹോസ്പിറ്റലില്‍ എത്തിക്കണം...”

“...മാണിക്യാ....!!!” എന്റെ ഉറക്കെയുള്ള വിളികേട്ട് അമ്പലമുറ്റം നിശബ്ദമായി.. മാണിക്യന്‍ ഓടിവന്നു..

“..മാണിക്യാ... പട്ടമ്മാളെ ആശുപത്രിയില്‍ എത്തിക്കണം...” മാണിക്യന്‍ പുറത്തേയ്ക്ക് ഓടി.. അവന്റെ പുറകേ ഞാന്‍ പട്ടമ്മാളെ താങ്ങി എടുത്ത് പുറത്തേയ്ക്ക് ഓടുകയായിരുന്നു... ഓരോ നിമിഷവും വിലപ്പെട്ടതാണ്‌... ഞാന്‍ നടയിറങ്ങി ചെല്ലുമ്പോള്‍ മണവാട്ടിമാര്‍ ആരോ വന്ന ഒരു ഇന്നോവയില്‍ മാണിക്യന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു... അടുത്ത് നിന്ന ഒരാള്‍ ഡോര്‍ തുറന്നു തന്നു... എന്റെ പുറകേ വന്ന പഞ്ചമി സീറ്റിലേയ്ക്ക് കയറി ഇരുന്നു..  ഞാന്‍ പട്ടമ്മാളെ അവളുടെ മടിയിലേയ്ക്ക് കിടത്തി ഞാനും ഒപ്പം കയറി... ഡോര്‍ അടഞ്ഞതും മാണിക്യന്റെ കാല്‍ ആക്സിലറേറ്ററില്‍  അമര്‍ന്നു.. ഇന്നോവ കുതിച്ചു പാഞ്ഞു...

കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ പട്ടമ്മാളെ രക്ഷിക്കാന്‍ കഴിഞ്ഞു... പക്ഷേ അവര്‍ക്ക് ബോധം തെളിയുന്നത് വരെ ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു... ഡ്രിപ്പ് തീര്‍ന്ന്‍ അവരെ മാണിക്യന്റെ വീട്ടില്‍ എത്തിക്കുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു...

ഞാന്‍ വേഗം വീട്ടിലെത്തി ഡ്രസ്സ് മാറി

💬 Comments

View all comments