Chapter Title : ദേവരാഗം 9 [ദേവന്‍]
കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് പോയി... അവിടെ അജുവും സഞ്ജുവും ഉള്‍പ്പടെയുള്ള മണവാളന്മാരും അവരുടെ ബന്ധുക്കളും എത്തിയിട്ടുണ്ടായിരുന്നു... ഒപ്പം അച്ഛനും ചെറിയച്ഛനും പാര്‍ട്ട്നേഴ്സും എല്ലാവരും ഉണ്ട്... പിന്നീട് മൈലാഞ്ചി ഇടലും..., ഇടയ്ക്ക് വെള്ളമടിയും ഒക്കെയായി ഉത്സവമേളമായി... ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരാന്‍ ഡി.ജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു... ശ്രീമംഗലത്തെ കുട്ടികളേക്കാള്‍ എല്ലാവരും പ്രാധാന്യം നല്‍കിയത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെയും ചെക്കന്മാരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ആയിരുന്നു...
ഒരിക്കലും സ്വപ്നം പോലും കാണാന്‍ പറ്റാത്ത തരത്തില്‍ ആദംബരമായി അവരുടെ വിവാഹം ന്നടക്കുന്നതിന്റെ സന്തോഷം ആ പെണ്‍കുട്ടികളുടെയും അവരുടെ വീട്ടുകാരുടെയും മുഖത്ത് ഉണ്ടായിരുന്നു... ഓരോ കപ്പിള്‍സിനും പ്രത്യേകം മണ്ഡപംപോലെ സെറ്റ് ചെയ്തിരുന്നു... അവിടെ ചെന്ന് അവരെ പരിചയപ്പെടലും.. സെല്‍ഫി എടുക്കലുമായി ആളുകള്‍ മത്സരിക്കുന്നു...
ഇതിനിടയില്‍ അഞ്ജനയുമായി അടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷേ അവളെപ്പോഴും അനുപമയുടെ ഒപ്പമായിരുന്നു... ഞാന്‍ പിന്നെ ആദിയും വാവയും ഒക്കെയായി പഞ്ചാരയടിച്ചു നടന്നു... ഇതിനിടയില്‍ എനിക്ക് വരുന്ന ഫോണ്‍കോളുകള്‍ എന്റെ പല അവസരങ്ങളും നഷ്ടപ്പെടുത്തി..
രാത്രി പത്തുമണിക്കാണ് പാര്‍ട്ടി തീര്‍ന്നത്... പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും ഉറങ്ങാനായി പോയെങ്കിലും എനിക്ക് ചെയ്ത് തീര്‍ക്കാന്‍ പിന്നെയും ജോലികള്‍ ബാക്കി ആയിരുന്നു... പിറ്റേന്നത്തെയ്ക്കുള്ള ഫുഡ് ഏര്‍പ്പാട് ചെയ്തിരുന്നവരെ വരെ ഒന്ന് കൂടി വിളിച്ച് എല്ലാം മുടക്കം കൂടാതെ നടക്കും എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞാന്‍ ശ്രീമംഗലത്ത് തിരിച്ചെത്തുമ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു..
എന്റെ മുറിയില്‍ ചെന്നപ്പോള്‍ അജുവും അരുണും അടക്കം ആണ്‍പിള്ളേര്‍ എല്ലാം അവിടെകിടന്ന് ഉറങ്ങുന്നു... അവസാനം എനിക്ക് കിടക്കാന്‍ ഇടം കിട്ടില്ല എന്ന് മനസിലായപ്പോള്‍ ഞാന്‍ മാറാനുള്ള ഡ്രസ്സും എടുത്ത് മാണിക്യന്റെ വീട്ടിലേയ്ക്ക് പോയി... അവിടെ കിടന്ന് ഉറങ്ങി..
പിറ്റേന്ന് ഞായറാഴ്ച്ച... ശ്രീമംഗലത്തിന്റെ അഭിമാനദിനം... എന്റെ മുത്തിന്റെ കല്യാണദിവസം...
വെളുപ്പിന് നാല് മണിക്ക് ഞാന്‍ ഉണര്‍ന്നു.. കുളിയും ബാക്കി കാര്യങ്ങളും കഴിഞ്ഞ് മാണിക്യന്‍ തന്ന കട്ടനും അടിച്ച് ഞാന്‍ ശ്രീമംഗലത്തെയ്ക്ക് ചെന്നു.. പഞ്ചമി എനിക്കു മുന്നേ എത്തിയിട്ടുണ്ടായിരുന്നു... ഞാന്‍ ഡ്രസ്സ്മാറി താഴെചെന്നപ്പോഴേക്കും ബ്യൂട്ടിപാര്‍ളറില്‍ പോകാനായി മുത്തും ആദിയും മാളുവും ഉള്‍പ്പടെയുള്ള പെണ്‍പടകള്‍ റെഡിയായി നില്‍ക്കുന്നു... രണ്ടു കാറുകളിലായി ഞാനും മാണിക്യനും അവരെ പാര്‍ളറിലേയ്ക് കൊണ്ടുപോയി... പിന്നെ മുല്ലപ്പൂ
💬 Comments
View all comments