0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

പാവാടയും, ബ്ലൌസും, ബ്രായും ഊരി മാറ്റി..

“...ഇനിയെന്താ... നമുക്ക് പോവാം ദേവട്ടാ....” ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു... പിന്നെ എന്റെ ഷര്‍ട്ടും അഴിച്ചുമാറ്റി അവളെ വാരിയെടുത്ത് ബാത്രൂമിലേയ്ക്ക് കൊണ്ട് പോയി..

“...ഇങ്ങനെ ഈ നെഞ്ചില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാനനുഭവിക്കുന്ന ആനന്ദം എത്രത്തോളമാണെന്ന് ദേവേട്ടന് അറിയോ...” പരസ്പ്പരം കുളിപ്പിച്ച് തോര്‍ത്തിയിട്ടു ബാത്രൂമിലെ നിലക്കണ്ണാടിയില്‍ നോക്കി അവളുടെ പുറകില്‍ ചേര്‍ന്ന്‍ നിന്ന്‍ കണ്ണെഴുതിക്കൊടുക്കുമ്പോള്‍ കൈകള്‍ പൊക്കി എന്റെ കഴുത്തില്‍ പിടിച്ചുകൊണ്ട് ആദി പറഞ്ഞു..  ഞാന്‍ അവളെ തിരിച്ചു നിര്‍ത്തി കുളിക്കുമ്പോള്‍ നനയാതിരിക്കാന്‍ മുകളിയ്ക്ക് കെട്ടിവച്ചിരുന്ന കൂന്തല്‍ അഴിക്കുമ്പോള്‍ അവള്‍ എന്റെ പാദങ്ങളില്‍ ചവിട്ടിക്കയറി എന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു.. ഞാന്‍ അവളുടെ ഇടുപ്പില്‍ പിടിച്ചുകൊണ്ട് അവളുടെ ഭാരംകൂടി എന്റെ കാലുകളില്‍ താങ്ങി കൊച്ചുകുട്ടികളെ നടക്കാന്‍ പഠിപ്പിക്കുന്നപോലെ മുന്നോട്ട് നടന്ന്‍ മുറിയിലെത്തി അവളെ ആദ്യം ഡ്രസ്സ് ചെയ്യിച്ചു..

“...ഇങ്ങനെ നമുക്ക് എന്നും ജീവിക്കാന്‍ സാധിക്കില്ലേ ദേവട്ടാ...” എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇട്ടുതരുന്നതിനിടയില്‍ അവള്‍ വീണ്ടും ചോദിച്ചു..

“...ആദീ... പരസ്പ്പരം സ്നേഹിച്ചു പിരിഞ്ഞ ഏതൊരു കാമുകനും കാമുകിയും ആഗ്രഹിക്കും എല്ലാം മറന്ന്‍ ഒരിക്കല്‍ മാത്രമെങ്കിലും ഒന്നാവാന്‍ കഴിഞ്ഞെങ്കിലെന്ന്... ആ കാര്യത്തില്‍ നമ്മള് ഭാഗ്യം ചെയ്തവരല്ലേ... നിന്നോടൊപ്പമുള്ള ഈ നിമിഷങ്ങളത്രയും  ഞാന്‍ ആസ്വദിക്കുവാ...”

“...ഞാനും... ഒരിക്കലും ഇതൊക്കെ തിരിച്ചു കിട്ടുമെന്ന് ഞാനും കരുതിയതല്ല...”

“...ഇപ്പോഴും നിന്നോട് ക്ഷമിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നെനിക്കറിയില്ല... പക്ഷേ ഈ നിമിഷം അതൊന്നും എന്റെ മനസ്സിലില്ല... നീ ഇനി പഴയതൊന്നും എന്നെ ഓര്‍മ്മിപ്പിക്കാതിരുന്നാ മതി...”

“...ഇല്ല...” അവളെന്റെ കവിളില്‍ ചുംബിച്ചു..

ഒരുപാട് നാളുകള്‍ക്ക് ശേഷം പിരിമുരുക്കങ്ങിളില്ലാതെ കൈകള്‍ കോര്‍ത്ത് പിടിച്ചു ഞങ്ങള്‍

💬 Comments

View all comments