Chapter Title : ദേവരാഗം 9 [ദേവന്‍]
വിലപ്പെട്ടതാണ്... ഞാന്‍ നടയിറങ്ങി ചെല്ലുമ്പോള്‍ മണവാട്ടിമാര്‍ ആരോ വന്ന ഒരു ഇന്നോവയില്‍ മാണിക്യന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു... അടുത്ത് നിന്ന ഒരാള്‍ ഡോര്‍ തുറന്നു തന്നു... എന്റെ പുറകേ വന്ന പഞ്ചമി സീറ്റിലേയ്ക്ക് കയറി ഇരുന്നു.. ഞാന്‍ പട്ടമ്മാളെ അവളുടെ മടിയിലേയ്ക്ക് കിടത്തി ഞാനും ഒപ്പം കയറി... ഡോര്‍ അടഞ്ഞതും മാണിക്യന്റെ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നു.. ഇന്നോവ കുതിച്ചു പാഞ്ഞു...
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ പട്ടമ്മാളെ രക്ഷിക്കാന്‍ കഴിഞ്ഞു... പക്ഷേ അവര്‍ക്ക് ബോധം തെളിയുന്നത് വരെ ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു... ഡ്രിപ്പ് തീര്‍ന്ന്‍ അവരെ മാണിക്യന്റെ വീട്ടില്‍ എത്തിക്കുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു...
ഞാന്‍ വേഗം വീട്ടിലെത്തി ഡ്രസ്സ് മാറി കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് പോയി... അവിടെ അജുവും സഞ്ജുവും ഉള്‍പ്പടെയുള്ള മണവാളന്മാരും അവരുടെ ബന്ധുക്കളും എത്തിയിട്ടുണ്ടായിരുന്നു... ഒപ്പം അച്ഛനും ചെറിയച്ഛനും പാര്‍ട്ട്നേഴ്സും എല്ലാവരും ഉണ്ട്... പിന്നീട് മൈലാഞ്ചി ഇടലും..., ഇടയ്ക്ക് വെള്ളമടിയും ഒക്കെയായി ഉത്സവമേളമായി... ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരാന്‍ ഡി.ജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു... ശ്രീമംഗലത്തെ കുട്ടികളേക്കാള്‍ എല്ലാവരും പ്രാധാന്യം നല്‍കിയത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെയും ചെക്കന്മാരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ആയിരുന്നു...
ഒരിക്കലും സ്വപ്നം പോലും കാണാന്‍ പറ്റാത്ത തരത്തില്‍ ആദംബരമായി അവരുടെ വിവാഹം ന്നടക്കുന്നതിന്റെ സന്തോഷം ആ പെണ്‍കുട്ടികളുടെയും അവരുടെ വീട്ടുകാരുടെയും മുഖത്ത് ഉണ്ടായിരുന്നു... ഓരോ കപ്പിള്‍സിനും പ്രത്യേകം മണ്ഡപംപോലെ സെറ്റ് ചെയ്തിരുന്നു... അവിടെ ചെന്ന് അവരെ പരിചയപ്പെടലും.. സെല്‍ഫി എടുക്കലുമായി ആളുകള്‍ മത്സരിക്കുന്നു...
ഇതിനിടയില്‍ അഞ്ജനയുമായി അടുക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷേ അവളെപ്പോഴും അനുപമയുടെ ഒപ്പമായിരുന്നു... ഞാന്‍ പിന്നെ ആദിയും വാവയും ഒക്കെയായി പഞ്ചാരയടിച്ചു
💬 Comments
View all comments