0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 3.5K

നടന്നു... ഇതിനിടയില്‍ എനിക്ക് വരുന്ന ഫോണ്‍കോളുകള്‍ എന്റെ പല അവസരങ്ങളും നഷ്ടപ്പെടുത്തി..

രാത്രി പത്തുമണിക്കാണ് പാര്‍ട്ടി തീര്‍ന്നത്... പാര്‍ട്ടി കഴിഞ്ഞ് എല്ലാവരും ഉറങ്ങാനായി പോയെങ്കിലും എനിക്ക് ചെയ്ത് തീര്‍ക്കാന്‍ പിന്നെയും ജോലികള്‍ ബാക്കി ആയിരുന്നു... പിറ്റേന്നത്തെയ്ക്കുള്ള ഫുഡ് ഏര്‍പ്പാട് ചെയ്തിരുന്നവരെ വരെ ഒന്ന് കൂടി വിളിച്ച് എല്ലാം മുടക്കം കൂടാതെ നടക്കും എന്ന്‍ ഉറപ്പ് വരുത്തിയിട്ട് ഞാന്‍ ശ്രീമംഗലത്ത് തിരിച്ചെത്തുമ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു..

എന്റെ മുറിയില്‍ ചെന്നപ്പോള്‍ അജുവും അരുണും അടക്കം ആണ്‍പിള്ളേര്‍ എല്ലാം അവിടെകിടന്ന് ഉറങ്ങുന്നു... അവസാനം എനിക്ക് കിടക്കാന്‍ ഇടം കിട്ടില്ല എന്ന് മനസിലായപ്പോള്‍ ഞാന്‍ മാറാനുള്ള ഡ്രസ്സും എടുത്ത് മാണിക്യന്റെ വീട്ടിലേയ്ക്ക് പോയി... അവിടെ കിടന്ന് ഉറങ്ങി..

പിറ്റേന്ന് ഞായറാഴ്ച്ച... ശ്രീമംഗലത്തിന്റെ അഭിമാനദിനം... എന്റെ മുത്തിന്റെ കല്യാണദിവസം...

വെളുപ്പിന് നാല് മണിക്ക് ഞാന്‍ ഉണര്‍ന്നു.. കുളിയും ബാക്കി കാര്യങ്ങളും കഴിഞ്ഞ് മാണിക്യന്‍ തന്ന കട്ടനും അടിച്ച് ഞാന്‍ ശ്രീമംഗലത്തെയ്ക്ക് ചെന്നു.. പഞ്ചമി എനിക്കു മുന്നേ എത്തിയിട്ടുണ്ടായിരുന്നു...  ഞാന്‍ ഡ്രസ്സ്മാറി താഴെചെന്നപ്പോഴേക്കും ബ്യൂട്ടിപാര്‍ളറില്‍ പോകാനായി മുത്തും ആദിയും മാളുവും ഉള്‍പ്പടെയുള്ള പെണ്‍പടകള്‍ റെഡിയായി നില്‍ക്കുന്നു... രണ്ടു കാറുകളിലായി ഞാനും മാണിക്യനും അവരെ പാര്‍ളറിലേയ്ക്  കൊണ്ടുപോയി... പിന്നെ മുല്ലപ്പൂ എടുത്തുകൊണ്ടു വരാനായി ഞാന്‍ പോയി..

എട്ടു മണിക്ക് മുന്‍പായി മണവാട്ടിമാരും പരിവാരങ്ങളും റെഡിയായി... ദക്ഷിണ വാങ്ങാനുള്ള ചടങ്ങുകള്‍ നടക്കുന്നതിനിടയില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കിക്കോണമെന്നും ഒന്‍പതുമണി ആകുമ്പോഴേക്കും എല്ലാവരും കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് എത്തണമെന്നും അച്ഛനും ചെറിയച്ഛനും നിര്‍ദ്ദേശം നല്‍കിയിട്ട് ഞാനും മാണിക്യനും കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് പോയി... കല്യാണം നടക്കുന്നത് കണ്‍വെന്‍ഷന്‍ സെന്‍ററിന് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ വച്ചാണ്..

💬 Comments

View all comments