0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1125

സംശയം.

“...അല്ല അക്കാ... ഏട്ടന്‍ പറയുന്നതിലും കാര്യമുണ്ട്.. നമ്മള്‍ ആദിയെ ഒരു ശത്രുവായി കാണുന്നകൊണ്ടാ നമുക്ക് ഇങ്ങനെ തോന്നുന്നേ.. നമ്മടെ പഴയ ആദി ആളൊരു പാവമല്ലാരുന്നോ... അവള്‍ക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു... പക്ഷേ ആദി പറഞ്ഞത് മുഴുവനും സത്യമൊന്നുമല്ല.. അവള്‍ക്ക് വരുണുമായി വെറും ഫ്രണ്ട്ഷിപ്പ് മാത്രമല്ല ഉണ്ടായിരുന്നതെന്ന് ഉറപ്പാണ്.. ഒരുപക്ഷേ തെറ്റ് ചെയ്യുമ്പോഴും അതിന്റെ വലിപ്പത്തെക്കുറിച്ച് അവള്‍ക്ക് വലിയ ധാരണ ഉണ്ടായിക്കാണില്ല... എല്ലാം കൈവിട്ടു പോയിക്കഴിഞ്ഞപ്പോഴായിരിക്കും അവള്‍ക്ക് ബോധം വച്ചത്...”

“...അതെ...” ഞാന്‍ മുത്തിനെ പിന്‍താങ്ങി.

“...എന്തായാലും ഏട്ടന്‍ പറഞ്ഞപോലെ ആ സംഭവത്തിനു ശേഷം ആദി കുറച്ച് സീരിയസ്സായി...”

“...ഇനിയെന്താ ദേവാ നിന്റെ തീരുമാനം... അവളെ കല്യാണം കഴിക്കാനാണോ..??”

“...ഹേയ്... അത് ശരിയാവുമെന്ന് തോന്നുന്നില്ല പഞ്ചമീ... അവളെത്ര നന്നായീന്ന് പറഞ്ഞാലും അന്നത്തെ സംഭവങ്ങള്‍ എന്റെ ഉള്ളില്‍ എന്നും ഒരു കരടായി കിടക്കും.. ഞങ്ങള്‍ക്ക് ഒരിക്കലും സമാധാനമുള്ള ഒരു ജീവിതം ഉണ്ടാവില്ല... കെട്ടിയ പെണ്ണിനെ സംശയിക്കുന്നതിനേക്കാള്‍ വല്യ ഒരു സമാധാനക്കേട് വേറെ എന്തുണ്ടാവാനാ...”

“...വളരെ ശരിയാ ദേവാ... എന്നാല്‍ ആദിയെ പിണക്കുന്നതും ബുദ്ധിയല്ല..”

“...ഉം... എന്തെങ്കിലും വഴി തെളിയും...” ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.

“...ദേവാ... മറ്റുള്ളവരുടെ വിഷമം കാണുമ്പോള്‍ മനസ്സലിയുന്ന സ്വഭാവമാ നിനക്ക്... അതാ ഇന്നലെ ആദിയുടെ കണ്ണുനിറഞ്ഞപ്പോള്‍ നിന്റെ മനസ്സലിഞ്ഞത്... പക്ഷേ നീ പേടിക്കണ്ട... നിന്റെ ആ നല്ലമനസ്സിന് ഇപ്പോഴത്തെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു... എല്ലാം ശരിയാവും അല്ലേടീ ചുന്നരീ...” മുത്തിനെ വശത്ത്‌ നിന്നും കെട്ടിപ്പിടിച്ചു ആട്ടിക്കൊണ്ടാണ് പഞ്ചമി സംസാരിച്ചത്.. പിന്നെ എനിക്ക് പറ്റിയ ഒരു പെണ്ണിനെ കണ്ടു പിടിക്കുന്ന കാര്യമായി മുത്തും പഞ്ചമിയും തമ്മിലുള്ള സംസാരം.. അത് തീരുമാനമാകുന്നതിനു മുന്‍പേ വീടെത്തി.

പിറ്റേന്ന്‍ ബുധനാഴ്ച ഞങ്ങളുടെ പാര്‍ട്ട്നേഴ്സ് എല്ലാവരും വന്നു... ഞാനും മാണിക്യനും കൂടി അവരെ കരിപ്പൂരില്‍ നിന്നും പിക് ചെയ്ത് അട്ടപ്പാടിയിലെ എസ്റ്റേറ്റില്‍ എത്തിച്ചു... അവിടത്തെ കാര്യങ്ങള്‍ നോക്കാനായി വാസുചേട്ടന്‍ മാത്രം പോരാ എന്ന് തോന്നിയതുകൊണ്ട് മാണിക്യനെ അവിടെ നിര്‍ത്തിയിട്ടാണു ഞാന്‍ പോന്നത്..

വരുന്ന വഴി അജു നെടുമ്പാശ്ശേരിയില്‍ എത്തിയ വിവരം പറഞ്ഞു അവന്‍ വിളിച്ചു.. ഉച്ചയോടുകൂടി അവന്‍

💬 Comments

View all comments