0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1126

എത്തിയെന്നും യാത്രയൊക്കെ സുഖമായിരുന്നെന്നും പറഞ്ഞപ്പോള്‍ ഞാന്‍ നാളെ അങ്ങോട്ട്‌ വരുന്നുണ്ട് അവിടെ വച്ചു കാണാം എന്നും പറഞ്ഞ് ഫോണ്‍ വച്ചു..

അവനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ കാര്യം ചുമ്മാ ഓര്‍ത്തു... മുത്തച്ഛന്റെ മരണശേഷം തറവാട്ടില്‍ നിന്നും ഭാഗവും മേടിച്ചു വല്യച്ഛനും കുടുംബവും തറവാട്ടില്‍ നിന്നും താമസം മാറ്റിയിരുന്നു... മാലിനി മേമ്മയുടെ (അജുവിന്റെ അമ്മ) നാട് എന്റെ അമ്മയുടെ നാട്ടില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ മാത്രം അപ്പുറത്തായിരുന്നു... ആദി പഠിച്ചിരുന്ന കോളേജ് ആ റൂട്ടിലായിരുന്നു ..

തറവാട്ടില്‍ നിന്നും വീതം കിട്ടിയ കാശുകൊണ്ട് അവിടെ കുറച്ചു സ്ഥലം വാങ്ങി വീടൊക്കെ വച്ച് താമസിച്ചെങ്കിലും വല്യച്ഛന്‍ ആളൊരു ധൂര്‍ത്തനായിരുന്നു.. അതുകൊണ്ടെന്തായി കൈയില്‍ ഉണ്ടായിരുന്നതും, വീതം കിട്ടിയതും എല്ലാം തിന്നും കുടിച്ചും തീര്‍ത്തു... അവസാനം കുടിച്ചു കുടിച്ചു കരളുപഴുത്ത് നാല്‍പ്പത്തിഅഞ്ചാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു... സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പുള്ളി സ്ഥിരമായി ജോലിക്കു വരാതെ ആയതോടെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നിര്‍ബന്ധിച്ച് വി.ആര്‍.എസ്. എടുപ്പിച്ചിരുന്നകൊണ്ട് മരണശേഷം ആശ്രിതനിയമനം പോലും അജുവിനോ അവന്റെ അമ്മയ്ക്കോ കിട്ടിയില്ല.

അതുകൊണ്ട് അജുവിനു വല്യച്ഛന്റെ കാര്യം പറയുന്നത് തന്നെ ദേഷ്യമായിരുന്നു... വല്യച്ഛന്റെ മരണശേഷം ആകെ അവശേഷിച്ചത് അവര്‍ താമസിച്ചിരുന്ന വീടും ഇരുപത് സെന്റ്‌ സ്ഥലവും മാത്രമാണ്... അതിന്റെ സങ്കടം അജുവിന് എന്നും ഉണ്ടായിരുന്നു... തറവാട്ടില്‍ ഞാനടക്കമുള്ള മറ്റു കുട്ടികളുടെ ജീവിതത്തിലെ സൌഭാഗ്യങ്ങളെക്കുറിച്ച് എന്നും അസൂയയോടെ പറയാറുണ്ടായിരുന്നു അവന്‍.. പ്രായത്തില്‍ എന്നേക്കാള്‍ ആറുമാസത്തിനു അവന്‍ മൂത്തതാണ് എങ്കിലും ശ്രീമംഗലത്തെ വല്യേട്ടന്‍ പദവി കിട്ടിയിരുന്നത് എന്നും എനിക്കായിരുന്നു.. അതിന്റെ അസൂയ വേറെയും... അതുകൊണ്ട് എന്നോട് വളരെ ഫോര്‍മലായുള്ള അടുപ്പം മാത്രമേ അവന്‍ കാണിച്ചിരുന്നുള്ളൂ...

പക്ഷെ അതുകൊണ്ട് ഗുണമുണ്ടായത് അവനു തന്നെയായിരുന്നു... എല്ലാം നേടണമെന്നും, തനിക്കും ശ്രീമംഗലത്തെ മറ്റുകുട്ടികള്‍ക്ക് ഉള്ളപോലെയുള്ള ജീവിതം കിട്ടണമെന്നുമുള്ള വാശിക്ക് പഠിച്ചതുകൊണ്ട് അവനിപ്പോള്‍ എം.ടെക് കഴിഞ്ഞ് ഗള്‍ഫില്‍ ഒരു പ്രമുഖ കാര്‍നിര്‍മ്മാണകമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്... ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു അവനു ജോലി കിട്ടിയിട്ട്..

കൂടാതെ ഇടയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ അവന്‍ പ്രേമിച്ചു വളച്ചെടുത്തതാണ് ആദിയുടെ കൂട്ടുകാരിയായ അനുപമയെ... പേരുപോലെ തന്നെ അനുപമ സൌന്ദര്യമാണ് അവള്‍ക്ക്...

💬 Comments

View all comments