Chapter Title : ദേവരാഗം 9 [ദേവന്‍]
കഴിഞ്ഞ മൂന്നു ദിവസവും ആദി എന്നോട് നല്ല കമ്പനി ആയിരുന്നു... സംസാരിക്കാനുള്ള ചമ്മല്‍ മാറിയതോടെ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യം എടുക്കാന്‍ തുടങ്ങി.. എന്നാലും ഞാനും കട്ടയ്ക്ക് നിന്ന് കൊടുത്തു... അവളടുത്ത കൊസറാകൊള്ളി ഒപ്പിക്കാതിരിക്കാന്‍ അത് അത്യാവശ്യവും ആണല്ലോ... ശവം..!!
“...എന്നാലും രവീ നിന്റെ മോള്‍ടെ കല്യാണമായെന്നു എനിക്കിപ്പഴും വിശ്വസിക്കാന്‍ പറ്റുന്നില്ല... അവളീ കൈയില്‍ തൂങ്ങി നടന്നതൊക്കെ ഇന്നലെ കഴിഞ്ഞപോലെയാ എനിക്ക്... ഹാ കാലം പോയ പോക്കേ.. പിള്ളേരൊക്കെ വലുതായി...”
“....എന്റെ ഡേവീ നീയീ കാശ് കാശേന്നും പറഞ്ഞു അന്യനാട്ടില്‍ തന്നെ നിന്നാ അങ്ങനൊക്കെയാ... അതിര്‍ത്തീന്നു വന്നപ്പളെങ്കിലും നീ നാട്ടീക്കാണൂന്നു വിചാരിച്ചിട്ട് ആറു മാസം പോലും ആവണേനു മുന്നേ നീ ഗള്‍ഫീ പോയില്ലേ...??
ഇടയ്ക്ക് ശ്രീമംഗലം എന്ന പേര് പറയുന്ന കേട്ടപ്പോഴാണ് ഞാനാ മദ്ധ്യവയസ്ക്കരെ ശ്രദ്ധിച്ചത്. ഞാനപ്പോള്‍ അത്യാവശ്യത്തിനു കുറച്ച് കാശെടുക്കാന്‍ ബാങ്കില്‍ നില്‍ക്കുകയായിരുന്നു..
അജുവിനെ കാണാന്‍ അവന്റെ വീട്ടില്‍പോയി തിരിച്ചു വരുന്നവഴി ഞാന്‍ അമ്മയുടെ തറവാട്ടില്‍ ഒന്ന് കയറിയിരുന്നു. അമ്മാവന്മാരൊക്കെ വെള്ളിയാഴ്ച്ച വൈകുന്നേരം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാട്ടില്‍വരെ വന്നിട്ട് തറവാട്ടില്‍ കയറാതെ പോകുന്നത് മോശമല്ലേ എന്ന് കരുതിയാണ് ഞാന്‍ ചെന്നത്.. കല്യാണത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചു പറഞ്ഞിരുന്നപ്പോഴാണ് ഈ നാട്ടില്‍ നിന്നും കല്യാണത്തില്‍ പങ്കെടുക്കേണ്ടുന്ന അമ്മയുടെ ചില ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ട നാട്ടുകാര്‍ക്കും വാരാനുള്ള വണ്ടി ഏര്‍പ്പാടാക്കിയിട്ടില്ല എന്ന് ചെറിയമ്മാവാന്‍ പറയുന്നത്.
അവിടെ നിന്നും തിരിച്ചു വരുന്നവഴി വട്ടക്കുളത്തുള്ള ഒരു ട്രാവല്‍സിന്റെ വീഡിയോകോച്ച് എയര്‍ബസ്സ് ബുക്ക് ചെയ്യാന്‍ ചെന്നപ്പോള്‍ കുറച്ചു പണം അവര്‍ അഡ്വാന്‍സ് ചോദിച്ചു.. ബന്ധുവീടുകളിലെ സന്ദര്‍ശനം മാത്രം ഉദ്ദേശിച്ചു വന്ന എന്റെ കൈയില്‍ അവര്‍ ആവശ്യപ്പെട്ട പണം ഉണ്ടായിരുന്നില്ല... എ.ടി.എമ്മില്‍ നിന്നും എടുക്കാമെന്നു കരുതി കവലയില്‍ വന്നപ്പോള്‍ അത് പ്രവര്‍ത്തനരഹിതം... അങ്ങനെയാണ് ഞാന്‍ ബാങ്കിലെ കൌണ്ടറില്‍ നിന്നും നേരിട്ട് കാര്‍ഡ് സ്വൈപ്പ് ചെയ്ത് ക്യാഷ് എടുക്കാമെന്ന് കരുതി ബാങ്കിലെത്തിയത്.. ചെറിയ ബ്രാഞ്ചായതുകൊണ്ട് അവിടെ ആകെ രണ്ടു കൌണ്ടറുകളെ ഉണ്ടായിരുന്നുള്ളൂ... അതിന്റെ ചെറിയ തിരക്കും ഉണ്ടായിരുന്നു.. അങ്ങനെ ക്യൂ നില്‍ക്കുന്ന സമയത്താണ് ഞാന്‍ ആ മദ്ധ്യവയസ്കരുടെ സംഭാഷണം ശ്രദ്ധിച്ചത്..
ഒരാള്‍ നല്ല ഉയരമുള്ള ആളായിരുന്നു.. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റുമാണ് വേഷം.. അയാളുടെ
💬 Comments
View all comments