0%

Chapter Title : ദേവരാഗം 9 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1129

കഷണ്ടിത്തലയില്‍ ആഷ് കളര്‍ ആര്‍മി ബെരറ്റ്ക്യാപ് വെച്ചിട്ടുണ്ട്.. ഇന്‍സര്‍ട്ട്  ചെയ്ത ഷര്‍ട്ടില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന ചെറിയ കുടവയറുമായി പാന്റിന്റെ പോക്കറ്റില്‍ ഇടത്തെ കൈ തിരുകി നിന്നുകൊണ്ടുള്ള അയാളുടെ സംസാരത്തില്‍ നിന്നും ഒരു എക്സ്സര്‍വ്വീസ് മാനാണെന്ന്  കാണുന്ന ആര്‍ക്കും മനസ്സിലാകും..

മറ്റേയാള്‍ക്ക് അഞ്ചരയടിക്ക് മുകളില്‍ പൊക്കം കാണും.. മുണ്ടും നീല ഖദര്‍ ഷര്‍ട്ടുമാണ് വേഷം.. ഷര്‍ട്ടിന്റെ സ്ലീവ് മുട്ട് വരെ മടക്കി വച്ചിട്ടുണ്ട്.. കൈയില്‍ ഒരു ചെറിയ ക്യാഷ്ബാഗ്.. നന്നായി  അധ്വാനിക്കുന്ന  ആളാണെന്നു ശരീരപ്രകൃതിയില്‍ നിന്നും മനസ്സിലാവും.. നല്ല ഉറച്ച ശരീരം.. അവരുടെ സംസാരത്തില്‍ നിന്നും അജു വിവാഹം കഴിക്കാനിരിക്കുന്ന അനുപമയുടെ അച്ഛന്‍ രവീന്ദ്രന്‍ അങ്കിളാണ് അതെന്നു എനിക്ക് മനസ്സിലായി..

ഡേവി എന്ന് രവിയങ്കിള്‍ വിളിച്ച പട്ടാളക്കാരനെന്നു തോന്നിച്ച ആള്‍ ഒരുപാട് സംസാരിക്കുന്നുണ്ടെങ്കിലും രവിയങ്കിള്‍ അതിനൊക്കെ ചുരുക്കം വാക്കുകളില്‍ മറുപടി ഒതുക്കുകയാണ് ചെയ്തത്.. കൈയിലിരുന്ന ബാഗില്‍ തെരുപ്പിടുപ്പിച്ചുകൊണ്ട് സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ പുള്ളിക്ക് എന്തോ ധൃതി ഉള്ളത് പോലെ തോന്നി... ക്യാഷ് കൌണ്ടറില്‍ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്പോള്‍ പട്ടാളക്കാരന്‍ പണം വാങ്ങാനായി പോയി.. ഈ സമയം രവിയങ്കിള്‍ അടുത്തുള്ള എയര്‍പോര്‍ട്ട് സെറ്റിയില്‍ ഇരുന്നു.. ക്യൂവില്‍ എനിക്ക് മുന്‍പില്‍ പിന്നെ ഒരാള്‍ കൂടിയേ ഉണ്ടായിരുന്നുള്ളൂ.. അടുത്തതായി ഞാന്‍ പണം വാങ്ങുമ്പോഴേക്കും പട്ടാളക്കാരന്‍ പോയിരുന്നു.

പണം വാങ്ങി ഞാന്‍ പതുക്കെ രവിയങ്കിളിന്റെ അടുത്ത് ചെന്ന് പരിചയപ്പെട്ടു.. ഞങ്ങള്‍ ആദ്യമായിട്ട് കാണുകയായിരുന്നെങ്കിലും എന്റെ പേര് പറഞ്ഞപ്പോഴേക്കും പുള്ളിക്ക് മനസ്സിലായി... പക്ഷേ എന്നോട് സംസാരിക്കുമ്പോഴും പുള്ളിയുടെ നോട്ടം പലപ്പോഴും ക്യാഷ് കൌണ്ടറിനു മുന്‍പിലെ ടോക്കണ്‍ നമ്പരിലേക്കായിരുന്നു.. ബാങ്കിലെ എസിയുടെ കുളിര്‍മ്മയിലും അദ്ദേഹത്തെ വിയര്‍ക്കുന്നുണ്ടായിരുന്നു..

“..എന്താ അങ്കിള്‍ ഒരു ടെന്‍ഷന്‍പോലെ... എന്തെങ്കിലും പ്രശ്നമുണ്ടോ..??”

“..ഹേയ്.. എന്ത് പ്രശ്നം...?? ഒന്നുമില്ല...”

“...പിന്നെയെന്താ അങ്കിളിനെ വിയര്‍ക്കുന്നത്...???”

“..ഓ അതോ.. അതെന്റെ ശരീരപ്രകൃതിയാ... പിന്നെ പോയിട്ട് അല്‍പ്പം ധൃതി ഉണ്ടായിരുന്നു.. ഈ ക്യാഷ് കിട്ടിയിട്ട് ഒരത്യാവശ്യം ഉണ്ടേ.. അത് വൈകുന്നതിന്റെ ടെന്‍ഷനാ...”  അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു..

“...ഓകെ.. എന്നാ ഞാന്‍ ഇറങ്ങട്ടെ അങ്കിളേ... എനിക്കും പോയിട്ടല്‍പ്പം കാര്യമുണ്ട്.. ഇനി കല്യാണത്തിനു കാണാം..”

“..ഓ.. ശരി മോനെ..”

ബാങ്കില്‍ നിന്നും ഇറങ്ങിയെങ്കിലും എനിക്ക്

💬 Comments

View all comments