Chapter Title : ദേവരാഗം 9 [ദേവന്‍]
പോകാന്‍ തോന്നിയില്ല.. ഓഡി സര്‍വ്വീസിന് കൊടുത്തിരുന്നതുകൊണ്ട് ദീപുവിന്റെ മഹിന്ദ്ര താറിലായിരുന്നു ഞാന്‍ വന്നത്.. ഞാന്‍ രവിയങ്കിള്‍ ബാങ്കില്‍ നിന്നും ഇറങ്ങി വരുന്നത് കാണാന്‍ പറ്റുന്ന ദൂരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കാത്തിരുന്നു.. രവിയങ്കിള്‍ എന്തോ ഒളിക്കുന്ന പോലെ തോന്നിയിരുന്നു... കല്യാണത്തെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന പ്രശ്നമാണോ എന്നറിയണമല്ലോ... ഈ കല്യാണത്തിന്റെ മുഴുവന്‍ ചുമതലക്കാരന്‍ എന്ന നിലയില്‍ അതെന്റെ കടമയല്ലേ....??
ഒരു പതിനഞ്ചു മിനിട്ട് കൂടിക്കഴിഞ്ഞാണ് എന്റെ കാത്തിരുപ്പിനു വിരാമമിട്ടുകൊണ്ട് അങ്കിള്‍ ബാങ്കില്‍ നിന്നും ഇറങ്ങി വന്നത്... ക്യാഷ്ബാഗ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് വന്ന അദ്ദേഹം ബാങ്കിന് മുന്നില്‍ വച്ചിരുന്ന ഒരു വെള്ള ആക്ടീവയില്‍ കയറാനായി വന്നു. ആക്ട്ടീവയുടെ സീറ്റ്പൊക്കി ബാഗ് അതില്‍ വക്കുന്നതിനിടയില്‍ ചുറ്റും നോക്കിയിട്ട് അദ്ദേഹം കണ്ണ് തുടയ്ക്കുന്നത് കണ്ടപ്പോള്‍ സാരമായ എന്തോ പ്രശ്നമുണ്ടെന്നു എനിക്ക് തോന്നി.. ഞാന്‍ വേഗം വണ്ടിയില്‍ നിന്നും ഇറങ്ങി അങ്കിളിന്റെ അടുത്തേയ്ക്ക് ചെന്നു..
“...അങ്കിള്‍ ഒന്ന് നിന്നേ..” എന്നെ കണ്ടതും അദ്ദേഹം ഒന്ന്‍ പതറിയതുപോലെ തോന്നി.
“.. ങ്ങ്ഹാ... ദേവാ.. മോന്‍ പോയില്ലേ...??”
“... അങ്കിള്‍ എനിക്ക് അങ്കിളിനോട് അല്‍പ്പം സംസാരിക്കാനുണ്ട്... തിരക്കില്ലെങ്കില്‍ നമുക്ക് ആ റെസ്റ്റോറന്റിലെയ്ക്ക് ഇരിക്കാം.. ഇരുന്ന്‍ സംസാരിക്കാം..”
“...എന്താ മോനെ... എനിക്ക് അല്‍പ്പം തിരക്കുണ്ടായിരുന്നു...”
“..ഒരു അഞ്ചു മിനിറ്റ്.. അങ്കിള്‍ വാ...” എന്റെ നിര്‍ബന്ധത്തിനു വഴങ്ങി പുള്ളി വന്നു.. എത്ര വലിയ പ്രശ്നമാണെങ്കിലും വെറും മിനിട്ടുകളുടെ മാത്രം പരിചയമുള്ള എന്നോട് അങ്കിള്‍ അത് പറയില്ലെന്ന് എനിക്ക് തോന്നി.. പക്ഷേ ഒരു ചായയൊക്കെ കുടിച്ച് ഒന്ന് റിലാക്സ് ആയാല്‍ ഒരുപക്ഷേ പറഞ്ഞാലോ... അതാണ് ഞാന്‍ റെസ്റ്റോറന്റിലിരുന്നു സംസാരിക്കാം എന്ന് പറഞ്ഞത്.
റെസ്റ്റോറന്റില്‍ ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പുള്ളിയോട് കാര്യങ്ങള്‍ തിരക്കി .. ആദ്യമൊക്കെ ഒന്നുമില്ല എന്ന് പറഞ്ഞ് പുള്ളി ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
“...അങ്കിള്‍... ഞാന്‍ പറഞ്ഞല്ലോ... ഈ കല്യാണം ഭംഗിയായി നടത്തേണ്ട ഉത്തരവാദിത്ത്വം എനിക്കാണ്... അങ്കിളിനു എന്തോ ടെന്‍ഷനുണ്ടെന്നു ഈ മുഖത്ത് നിന്ന് എനിക്ക് വായിക്കാം... എന്താണെങ്കിലും തുറന്നു പറഞ്ഞോ... എന്നെ അങ്കിളിന്റെ മോന്റെ സ്ഥാനത്ത് കണ്ടാല്‍ മതി.. എന്തായാലും നമ്മളൊക്കെ ഒരു ഫാമിലി ആവാന്‍ പോകുന്നവരല്ലേ...??”
💬 Comments
View all comments