Chapter Title : ദേവർമഠം 3 [കർണ്ണൻ]
തോൽക്കില്ല എന്ന ഭാവത്തോടെ ദേവൻ കുഞ്ഞിന്റെ കരച്ചില് മാറ്റാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു.
ഒടുവിൽ ഒരുവിധം ചിരി അടക്കി അനു പറഞ്ഞു.
എന്റെ ദേവേട്ടാ... ഏട്ടൻ എത്ര കളിപ്പിക്കാൻ നോക്കിയാലും ചിരിപ്പിക്കാൻ നോക്കിയാലും അവള് കരച്ചില് നിർത്താൻ പോണില്ല. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളു ഉറക്കമുണർന്നാലേ അവർക്കു വേണ്ടത് അമ്മയേയ അല്ലാതെ അച്ഛനെ അല്ല
അത് കൊണ്ട് എന്റെ പൊന്നു മോൻ അധികം കിടന്നു കഷ്ടപ്പെടാതെ അവളെ ഇങ്ങു കൊണ്ടുവാ. ഇപ്പൊ അവൾക്കു വേണ്ടത് അച്ഛന്റെ നെഞ്ചിലെ ചൂടല്ല അമ്മയുടെ നെഞ്ചിലെ പാലാണ്...
അതു പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അനു കുഞ്ഞിനായി കൈ നീട്ടി.
താൻ വിചാരിച്ചാൽ ഇവളുടെ കരച്ചിലടക്കാൻ കഴിയില്ല എന്ന് മനസിലായ ദേവൻ ഒരു ചമ്മിയ ചിരിയോടെ കുഞ്ഞിനെ അനുവിന്റെ മടിയിൽ കിടത്തി. തിരിഞ്ഞു പോകാൻ നിന്ന് ദേവനെ പിടിച്ചു തന്റെ വലതു വശത്തായി അവൾ ചേർത്തിരുത്തി ദേവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചാരിയിരുന്നു. ബാത്ത് ടവലിന്റെ കുത്തഴിച്ചു അവൾ ഇടതു മുല പുറത്തെടുത്തു മോളുടെ തല മുലയോട് ചേർത്ത് മുലക്കണ്ണ് ആ കുഞ്ഞി വായിലേക്ക് തള്ളികൊടുത്തു. ഇടതു കൈ കുഞ്ഞിന്റെ തലയുടെ പിന്നിൽ ചേർത്ത് പിടിച്ചു വലതു കൈകൊണ്ടു അവൾ മുല ഒന്ന് അമർത്തി ഞെക്കി പിടിച്ചു. മുലയിലേറ്റ മർദത്തിന്റെ ഫലമായി അനുവിന്റെ മുലക്കണ്ണിൽ നിന്നും പാൽ തുള്ളികൾ ഇറ്റ് മോളുടെ വായിലേക്ക് വീണു. നാവിൻ തുമ്പിലറിഞ്ഞ ഇളം ചൂടിന്റെയും ഇളം മാധുര്യത്തിന്റെയും രുചി താൻ തേടിയതെന്തോ അതു കിട്ടി എന്നറിയിച്ച പോലെ സ്വിച്ചിട്ട പോലെ അവൾ കരച്ചിൽ നിർത്തി മുല കുടിക്കാൻ തുടങ്ങി..
അത്ഭുതത്തോടെ ആ കാഴ്ച
💬 Comments
View all comments