Chapter Title : ദേവർമഠം 3 [കർണ്ണൻ]
നോക്കിയിരുന്ന ദേവന് നേരെ ഒരു കുസൃതി ചിരി ചിരിച്ചു കൊണ്ട് അനു പുരികം രണ്ടും മുകളിലേക്കുയർത്തി എന്തെ എന്ന ഭാവം എറിഞ്ഞു. ഒരു കുഞ്ഞു കുശുമ്പോടെ ചുണ്ട് കൂർപ്പിച്ചു ദേവൻ ചുമൽ കൂച്ചി
മച്ചും...
ഇതേ പത്തു മാസം ചുമന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന അനുഭവിക്കുന്നതിനു അമ്മമാർക്ക് മാത്രം ദൈവം തരുന്ന ഒരു പ്രത്യേക കഴിവാണ്. അതിനു കുശുമ്പ് കുത്തണ്ടാട്ടോ..
അതും പറഞ്ഞു അനു ദേവന്റെ താടി തുമ്പിൽ പിടിച്ചു ഒന്ന് ആട്ടി. ശേഷം ഒന്ന് ഏന്തി വലിഞ്ഞു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. ഒരു കുഞ്ഞു കടിയും കൊടുത്തു തല താഴ്ത്തി അവൾ ഒന്ന് കൂടി ദേവന്റെ നെഞ്ചിലേക്ക് ചാരി.
സെറ്റിയിലേക്ക് തന്റെ ഇടതു കാൽ മടക്കി വച്ചു അവൻ അനുവിനെ തന്റെ മടിയിലേക്ക് എടുത്തിരുത്തി. ഇടതു കൈ അവളുടെ ഇടതു കൈക്കു പിന്നിൽ കുഞ്ഞിന്റെ തലയിൽ തന്നെ ചേർത്ത് പിടിച്ചു. വലതു കൈ കൊണ്ട് അവളുടെ വയറിനു വട്ടം ടവലിന് പുറത്തൂടെ പിടിച്ചു അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് വച്ചു . ദേവന്റെ നഗ്നമായ നെഞ്ചിൽ അവളുടെ പുറം ഭാഗം പൂർണ്ണമായും ഒട്ടിനിന്നു..രണ്ടു ശരീരങ്ങളിലെയും ചൂട് പരസ്പരം പകർന്നു നൽകി. അനുവിന്റെ വലതു തോളിൽ താടി ചേർത്ത് അവളുടെ കവിളിനോട് ചേർന്ന് ദേവൻ താഴേക്കു നോക്കി.
അരയ്ക്ക് മുകളിൽ നൂൽ ബന്ധം ഇല്ലാതെ അനു. അവളുടെ നെഞ്ചോടു ചേർന്ന് കിടന്നു അവളുടെ മുലകളിൽ ഒന്ന് നുണയുന്ന തങ്ങളുടെ പൊന്നു മകൾ. തന്റെയും അനുവിന്റെയും കൈകളിലൊന്ന് അവളുടെ കുഞ്ഞു തലയ്ക്കു താങ്ങായി നില്കുന്നു.
💬 Comments
View all comments