0%

Chapter Title : ദേവർമഠം 3 [കർണ്ണൻ]

Author : Kambikathakal Read All Parts 666

. ഞാൻ മറന്നത് കൊണ്ട് ദേവേട്ടൻ കൊണ്ട് വന്നിട്ടതാവും. മനസ്സിൽ ദേവന് നന്ദി പറഞ്ഞു അവൾ ടി ഷർട്ട്‌ തിരികെ ഇട്ട് ടവൽ കയ്യിലെടുത്തു ദേഹം മൊത്തം തുടച്ചു. ടി ഷർട്ട്‌ തല വഴി ഇട്ടപ്പോളാണ് അവൾക്കു ബോധോദയം ഉണ്ടായതു.

അയ്യേ... കുളിച്ചോണ്ടിരുന്നപ്പോളല്ലേ ദേവേട്ടൻ വന്നത്. കോണിപ്പടി കേറിയപ്പോ പിന്നിൽ നോക്കിയതിനു ദേഷ്യപ്പെട്ടിട്ടു ഇപ്പൊ പാന്റിന്റെ പോലും മറ ഇല്ലാതെ മൊത്തം കണ്ടില്ലേ ശ്ശേ...

അവൾ നാണം കൊണ്ട് നഖം കടിച്ചു..

ചെല്ലട്ടെ ശെരിയാക്കുന്നുണ്ട് ഞാൻ......

അതും പറഞ്ഞു അവൾ ഡ്രസ്സ്‌ എല്ലാം ധരിച്ചു മുടിയും അഴിച്ചു മുന്നിലേക്കിട്ട് ടവൽ തോളിലിട്ട് റൂമിലേക്ക്‌ ചെന്നു.താൻ ചെല്ലുന്നത് കണ്ട ദേവൻ കണ്ണടച്ച് പിടിച്ചതും ചിരി അടക്കി പിടിക്കുന്നത് കൂടി കണ്ടപ്പോ അനു ഉറപ്പിച്ചു. താൻ കുളിക്കുന്നത് മുഴുവൻ ഒളിഞ്ഞു നിന്നു കണ്ടിട്ടുണ്ടെന്നു.

മുഖത്തേയ്ക്ക് എന്തോ വന്നു വീണപ്പോളാണ് ദേവൻ കണ്ണ് തുറന്നത്. നോക്കുമ്പോ ടവൽ ചുരുട്ടി എറിഞ്ഞതാണ്. എളിയിൽ കയ്യും കുത്തി കണ്ണും ഉരുട്ടി കവിളും വീർപ്പിച്ചു ഇത് വരെ കാണാത്ത ഓമനത്തം ഉള്ള ഒരു മുഖവുമായി അനു തന്നെ തന്നെ നോക്കി നിൽക്കുന്നു. അനുവിന്റെ മുഖത്തു കണ്ടത് കപട ദേഷ്യം ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ദേവന് മനസിലായി.

അവളുടെ നോട്ടം കണ്ടു ദേവൻ ചിരിച്ചു പോയി. ദേവന്റെ ചിരി കൂടി കണ്ടതോടെ അനു ഒന്ന് കൂടി കണ്ണുരുട്ടി

എന്തെ....

ദേവൻ ചോദിച്ചു. അപ്പോളും അവൻ ചിരി നിർത്തിയിരുന്നില്ല.

കിണിക്കല്ലേ....

താൻ കാര്യം പറയെടോ....

നാണവില്ലല്ലോ സ്വന്തം ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ..ഹുംമമ്....😏

അത് പറഞ്ഞു കൊണ്ടവൾ മുഖം വെട്ടിച്ചു.

മനസിലായില്ല....

ദേവൻ കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി

ദേ.... ദേവേട്ടാ.. ചുമ്മാ എന്നെ പൊട്ടിയാക്കല്ലേ... എനിക്ക് അറിയാം ദേവേട്ടൻ ഞാൻ കുളിക്കുന്നത് വന്നു നോക്കി എന്ന്. നാണമില്ലാത്ത ജന്തു....

ഏയ്..ഞാൻ വന്നുവില്ല. നോക്കിയുവില്ല....സത്യം...

അയ്യ... ഒരു സത്യവാൻ വന്നേക്കുന്നു.ദേവേട്ടൻ വരാതെ ടവൽ പിന്നെ താനേ പറന്നു വന്നതാവും അല്ലെ..

എടൊ അത് താൻ ടവൽ എടുക്കാൻ മറന്നത് കൊണ്ട് കൊണ്ട് വന്നതല്ലേ ഒരു സഹായവായിട്ടു........

അയ്യടാ ഒരു

💬 Comments

View all comments