Chapter Title : ദേവർമഠം 3 [കർണ്ണൻ]
ദേവൻ ചിരിയോടെ പറഞ്ഞു
അങ്ങനാണേൽ എനിക്ക് പാൽ പൊറോട്ടയും മുട്ടനാടിന്റെ കരളു വരട്ടിയതും വേണം. എന്തെ കിട്ടുവോ
ദേവന്റെ കളിയാക്കൽ കേട്ടു ദേഷ്യം വന്ന അനു കണ്ണ് ഒരുട്ടി ദേവനെ തന്നെ നോക്കി നിന്നു അനുവിന്റെ ഭാവം കണ്ട ദേവൻ ചിരിയോടെ പറഞ്ഞു.
എന്റെ പെണ്ണെ എനിക്ക് ഇപ്പൊ ഒന്നും വേണ്ട താൻ നടക്കു നമുക്ക് റൂമിലേക്ക് പോകാം....
അനു വേഗം ദേവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലം പിടിച്ചു വാങ്ങി എന്നിട്ട് പറഞ്ഞു.
ദേവേട്ടൻ പൊയ്ക്കോ, ഞങ്ങള് ഇവിടെ കിടന്നോളാം.....
എവിടെ....
ഇത്രയും ദിവസം എവിടാണോ കിടന്നതു അവിടെ........
അതും പറഞ്ഞു അവൾ ദേവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അനുവിന്റെ പ്രവർത്തി കണ്ടു ചിരി പൊട്ടിയ ദേവൻ ഒരു വിധത്തിൽ ചിരി അടക്കി. വായ പൊത്തി ചിരി പൂർണ്ണമായും നിയന്ദ്രിച്ചു.
അല്ലേലെ പെണ്ണ് കലിപ്പില. ഇനി ചിരിച്ചും കൂടി കണ്ട ഭ്രാന്തെടുത്തു ചിരവ കൊണ്ട് തന്റെ തലയ്ക്കു അടിക്കാനും മടിക്കില്ല.
അനു...
ഏയ് അനുക്കുട്ടി...
അനുവിന്റെ തോളിൽ വച്ച ദേവന്റെ കൈ അവൾ ദേഷ്യത്തിൽ തട്ടി മാറ്റി
ശെരി തോറ്റു. ഇനി അതിന്റെ പേരില് മുഖം വീർപ്പിക്കണ്ട താൻ എന്താന്ന് വച്ച പെട്ടെന്ന് ഉണ്ടാക്കൂ. പിന്നെ..കുറച്ചു എന്തേലും മതി...
അത് പറഞ്ഞു അവൻ അനുവിനെ തിരിച്ചു കുഞ്ഞിനെ വാങ്ങി അവളുടെ നെറ്റിയിൽ നെറ്റി കൂട്ടി ഒരു കുഞ്ഞു മുട്ട് മുട്ടി. എന്നിട്ട് മോളുമായി കട്ടള പടിയിൽ ചെന്നിരുന്നു. ദേവന്റെ വാക്കുകൾ കേട്ടു അനുവിന്റെ മുഖം താമര വിരിയുന്ന പോലെ വിരിഞ്ഞു. പിന്നെ അവിടെ നടന്നത്
💬 Comments
View all comments