Chapter Title : ദേവർമഠം 3 [കർണ്ണൻ]
പിടിച്ചു അവൾ വലിച്ചു
ദേവേട്ടൻ വന്നേ....
എങ്ങോട്ടാ.....
വാ എന്റെ കൂടെ......
റൂമിന്റെ വാതിൽ തുറന്ന് അവൾ ദേവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തന്നെ കോണിപ്പടികൾ ചാടിയിറങ്ങി. പടികൾ തീർന്നു താഴെ എത്തിയതും ഫുൾ ബ്രേക്കിട്ടു അവൾ നിന്നു.വളരെ വലിയ ഒരു അകത്തളം. ഒരു പാട് മുറികളും വാതിലുകളും ഇടനാഴികളും. പിന്നെ എട്ടുകെട്ടിന്റെ വലിയ ഒരു കാൽത്തളവും. എങ്ങോട്ട് പോകണം എന്നോ അടുക്കള എവിടെ ആണെന്നോ അറിയില്ല.അടുക്കള അതിനോട് ചേർന്നുള്ള സ്റ്റോർ റൂം,വർക്ക് റൂം പുറത്തെ ബാത്ത് റൂം, കാവ് പിന്നെ മുൻവശത്തെ വിശാലമായ പൂമുഖം.ഒന്നര വർഷത്തോട് അടുക്കുന്നു ദേവർമഠത്തിൽ.ഈ പറഞ്ഞതിന് അപ്പുറത്തേക്ക് അനു മറ്റൊന്നും ദേവർമഠത്തിൽ അറിഞ്ഞിട്ടും കണ്ടിട്ടും ഇല്ല.
ദേവന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു അടുക്കള എവിടാ.....
എന്തിനാ ഇപ്പൊ അടുക്കളയിൽ....
സത്യം പറഞ്ഞാൽ ദേവേട്ടൻ ചിലപ്പോ തിരിച്ചു മുറിയിലേക്ക് കൊണ്ട് പോകും. അത് കൊണ്ട് അവൾ ഒരു നുണ അങ്ങ് പറഞ്ഞു.
കുഞ്ഞിന് കുറുങ്ങല് മാറാൻ ഒരു മരുന്ന് ഉണ്ടാക്കി വച്ചിട്ടുണ്ട് അത് എടുക്കാൻ.....
പൂർണ്ണമായും അത് വിശ്വാസം വന്നില്ല എങ്കിലും ദേവൻ അനുവിന്റെ കൈ പിടിച്ചു നടന്നു. കാൽത്തളം കടന്നു വലത്തേയ്ക് തിരിഞ്ഞു ഇടനാഴിയിലൂടെ അവർ അടുക്കളയിൽ എത്തി
ദേവേട്ടന് ഇപ്പൊ എന്താ ഉണ്ടാക്കണ്ടത്....
അടുക്കളയിൽ എത്തിയ അനു ദേവനോടായ് ചോദിച്ചു.
എന്തു ഉണ്ടാക്കാൻ മാരുന്നെടുക്കു പോകാം....
പറ ദേവേട്ടാ ദേവേട്ടന് എന്താ ഇപ്പൊ കഴിക്കാൻ ഉണ്ടാക്കണ്ടേന്ന്...
ഒന്നും വേണ്ടടോ...
പിന്നെ പട്ടിണി കിടക്കാനോ . ദേവേട്ടൻ പറ. ഞാൻ വേഗം ഉണ്ടാക്കി തരാം...
അനുവിന്റെ ചിണുങ്ങൾ കണ്ട
💬 Comments
View all comments