Chapter Title : ദേവർമഠം 3 [കർണ്ണൻ]
അനു റൂമിലെ ക്ലോക്കിലേക്ക്. സമയം നോക്കി 10 മണിയോട് അടുക്കുന്നു.
വിശക്കുന്നില്ലേ ദേവേട്ടാ...എന്തേലും കഴിക്കണ്ടേ...
ചെറിയ വിശപ്പെ ഉള്ളു. പക്ഷെ താനെന്തായാലും ചോദിച്ച സ്ഥിതിക്ക് എന്തേലും കഴിക്കാം. രാമേട്ടൻ പറഞ്ഞു തനുണ്ടാക്കുന്ന ആഹാരത്തിനൊക്കെ ഒരു പ്രതേക സ്വാദാണ് എന്ന്. ഇത്രയും നാള് തനിവിടെ ഉണ്ടായിട്ടും എനിക്ക് അതൊന്നു അറിയാൻ കഴിഞ്ഞില്ല. അല്ല ഞാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാണ് ശെരി. ഒരിക്കൽ താൻ കൊണ്ടുവന്നതൊക്കെ തട്ടിയെറിയുകയും ചെയ്തതല്ലേ. അത് കൊണ്ട് ഇന്നേതായാലും തനുണ്ടാക്കിയത് കഴിക്കാം. ഇന്ന് മാത്രമല്ല ഇനിയങ്ങോട്ട് എന്നും....
ദേവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും അനുവിന്റെ മുഖം പൂത്തുലഞ്ഞു. പക്ഷെ അധിക സമയം അതുണ്ടായില്ല മുഖം ഇരുണ്ടു മൂടി കണ്ണുകൾ നിറഞ്ഞു ഒഴുകി.അവൾ എങ്ങലടിക്കാൻ തുടങ്ങി. ദേവൻ അവളുടെ തടി പിടിച്ചുയർത്തി കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു.
അത് കാവിലേക്കു പോയ കൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല വന്നിട്ട് ഉണ്ടാക്കാം എന്ന കരുതിയെ. പക്ഷെ ഞാൻ... ഞാൻ ഇപ്പോള ആ കാര്യം ഓർത്തത്....
അനു കണ്ണീരു ഒഴുക്കികൊണ്ട് പറഞ്ഞു നിർത്തി
അയ്യേ.. ഈ നിസ്സാര കാര്യത്തിനാണോ കരയുന്നത് ശ്ശേ.. ഇതിപ്പോ താൻ മാത്രമല്ലല്ലോ ഞാനും കൂടി കാരണവല്ലേ. സരവില്ല ഇന്നിനി ഒന്നും വേണമെന്നില്ല. നാളെ മതി. താൻ ചോദിച്ചപ്പോ വേണ്ട എന്ന് പറയാതിരുന്നത് തനിക്കു വിഷമം ആവണ്ട എന്ന് കരുതിയ അല്ലാതെ എനിക്ക് വലിയ വിശപ്പുണ്ടായിട്ടൊന്നുവല്ല....അല്ല തനിക്കു വിശക്കുന്നുണ്ടോ. ഞാൻ പുറത്തു പോയി എന്തേലും വാങ്ങാം.,
പുറത്തു നിന്ന് വാങ്ങാം എന്ന് പറഞ്ഞത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതേ ഉള്ളു.
പെട്ടന്ന് തന്നെ ദേവന്റെ കയ്യിൽ
💬 Comments
View all comments