0%

Chapter Title : ദേവർമഠം 3 [കർണ്ണൻ]

Author : Kambikathakal Read All Parts 649

കണ്ണുകൾ കൊണ്ട് ദേവൻ അനുവിനെ അരികിലേക്കി മാടി വിളിച്ചു.

കട്ടിലിൽ നിന്നും ഇറങ്ങിയ അനു ദേവന്റെ അരികിൽ ചെന്നു. ദേവന്റെ അടുത്തായി ഇരിക്കാൻ തുനിഞ്ഞ അവളുടെ ഇടുപ്പിൽ പിടിച്ചു ദേവൻ അവളെ അവന്റെ മടിയിലേക്ക് ഇരുത്തി. വലതു കൈ അവന്റെ കഴുത്തിനു പിന്നിലൂടെ ഇട്ടു ഇടതു കൈ അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു ചൊതുങ്ങി ഇരുന്നു...

എന്താടോ... മോളെ കാണാണ്ടായപ്പോ പേടിച്ചു പോയോ...

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല. പറയാതെ തന്നെ ദേവാനുള്ള ഉത്തരം അവന്റെ നെഞ്ചിനെ ചുടു കണ്ണീരിൽ നനയിച്ചു. എങ്ങലടിച്ചു കൊണ്ട് കരയുന്ന അനുവിന്റെ തലയിൽ അവൻ സാവധാനം തലോടികൊണ്ടിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ദേവന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരിക്കാനൊരു വിഫല ശ്രെമം നടത്തികൊണ്ട് അവൾ ചോദിച്ചു.

മോളെ എപ്പോളാ ഇങ്ങോട്ട് മാറ്റിയത്...

നീ കാവിലേക്കു പോയ സമയത്തു...

ചെറു ചിരിയോടെ ദേവൻ തുടർന്നു.

ഈ ദേവർമഠത്തിലെ രാജകുമാരിയണാവൾ അവൾക്കിനി ഇവിടെ ഒരു കുറവും ഉണ്ടാവില്ല. അവൾക്കു മാത്രമല്ല നിനക്കും...

ദേവൻ അനുവിനെ ഒന്നുകൂടെ ചേർത്ത് പിടിച്ചു

ദേവേട്ടാ അവൾ നീന്തി തുടങ്ങിയിട്ടുണ്ട് നമ്മള് വരുന്നതിനു മുന്നേ അവള് എഴുന്നേറ്റിരുന്നെങ്കിലോ.അതോർക്കുമ്പോ എന്റെ കയ്യും കാലും വിറയ്ക്കുന്നു.കട്ടിലിൽ നിന്ന് എങ്ങാനും വീണിരുന്നെങ്കിൽ. എനിക്കതു ഓർക്കാൻ കൂടി വയ്യ.....

അത് പറയുമ്പോൾ അനുവിന്റെ നെഞ്ചിടിപ്പ് കൂടിയത് ദേവൻ തൊട്ടറിഞ്ഞു.

അതിനു മോളു കട്ടിലിൽ ആയിരുന്നില്ല തൊട്ടിലിൽ ആയിരുന്നു കിടത്തിയത് ഉണർന്നാലും അവൾക്ക് അതിന്നു പുറത്തു വരാൻ കഴിയില്ല. പിന്നെ തന്നെ കൊണ്ടുവന്നു കിടത്തിയപ്പോളാണ് മോളെ ഞാൻ എടുത്തു തന്റെ അടുത്ത് കിടത്തിയത്...

ഞാൻ ഒത്തിരി നേരം ഉറങ്ങി കിടന്നോ ദേവേട്ടാ...

ഏയ്.. ഒരു 15മിനിട്ട്.. ഞാൻ ബി പി നോക്കിയപ്പോ നോർമൽ ആയിരുന്നു. അതാ പിന്നെ ഞാൻ ഉണർത്താതിരുന്നത്.

ദേവേട്ടന് എന്നോട് പറയാമായിരുന്നില്ലേ..

അതിനു പറയാനുള്ള സാവകാശം തന്നില്ലല്ലോ അതിനു മുന്നേ ചക്ക വെട്ടിയിട്ട പോലെ വീണില്ലേ.

വീട്ടുകാരും നാട്ടുകാരും പിഴച്ചവൾ എന്ന് മുദ്ര കുത്തി ആട്ടി പുറത്താക്കിയപ്പോ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാണ് ഞാൻ. മരിക്കുന്നതിന് മുന്നേ എന്റെ അവസ്ഥക്ക്

💬 Comments

View all comments