Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]
ആൻസർ പറയെടാ...... പദ്മിനിയെ നോക്കികൊണ്ട്, സോഫയിലേക്ക് ചാഞ്ഞു, തന്റെ ഇടതു കാലിന്റെ മേലേക്ക് വലതു കാൽ കയറ്റി വെച്ചു ദേവസ്സി മീശയിൽ വിരൽ തിരുമ്മി കൊണ്ട് മുരണ്ടു......... എടാ പോടാ വിളിയൊക്കെ, നീ നിന്റെ കെട്യോനെ വിളിച്ചാ മതി......ദേവസ്സ്യ, അങ്ങിനെ വിളിക്കാം എന്നെ നിനക്ക്......പിന്നെ കുറച്ചൂടെ റിലാക്സ് ആവണമെങ്കിൽ അച്ചായാ ന്നും...... ഡോ......ഇരച്ചു കയറി വന്ന ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ട് പദ്മിനി ചാടി എണീറ്റു..... ഇടതു കൈ വിടർത്തി കാണിച്ചു ദേവസ്സി പറഞ്ഞു......അടങ്ങടീ,,അടങ്ങു....... ഇപ്പൊ ആവശ്യക്കാരി നീയാണ്, ഞാൻ അല്ല......അത് കൊണ്ട് മര്യാദ.....മര്യാദയോടെ മാത്രം.......... അപമാനത്തോടെ സോഫയിലേക്ക് വീണ്ടും അമർന്നു, കൈ തലയിൽ അമർത്തി ഇരിക്കുന്ന പദ്മിനിയെ ദേവസ്സി വിളിച്ചു....... """""മാഡം"""......ദേവസ്സിയുടെ ഭാവ മാറ്റത്തിൽ തല ഉയർത്തി പദ്മിനി ദേവസ്സിയെ നോക്കി....... ഞാൻ ഒരു പാവം നാട്ടിൻ പുറത്തുകാരൻ.....നിങ്ങളുടെ ഈ കോടികളുടെ ബിസിനസ് ഇടപാടിലൊന്നും എനിക്ക് യാതൊരു ഇന്റെരെസ്റ്റും ഇല്ല.....പ്രധാന വരുമാനം കറവ ആണ്, പിന്നെ അത്യാവശ്യം കൃഷിയും........എന്റെ മോൾ എന്ന് പറഞ്ഞാ എനിക്ക് ജീവനാ....അവൾക്കു വേണ്ടി ഞാൻ എന്തും ചെയ്യും....എന്തും.......ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ മോൾ എന്നോട് പറഞ്ഞു, അവൾ കരഞ്ഞാൽ എനിക്ക് സഹിക്കുവേല......ലക്ഷങ്ങൾ ഫീസ് മേടിച്ചു, അവർക്കാവശ്യമുള്ള അത്യാവശ്യ സൗകര്യങ്ങൾ പോലും ചെയ്യാതെ നിങ്ങൾ ചെയ്തതിനു അവർ അവർക്കു പറ്റുന്ന പോലെ നോക്കി.......അപ്പോ നിങ്ങൾ മനഃപൂർവം അവരെ ടോർച്ചർ ചെയ്‌തു.......എന്റെ മോൾടെ കാര്യം എനിക്ക് നോക്കിയല്ല പറ്റൂ മാഡം.......കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോ, വീടിനടുത്തുള്ള, കമ്മീഷണർ സാർ എന്നെ ഒന്ന് ഹെൽപ് ചെയ്‌തു....അത്രേ ഉള്ളൂ.......അല്ലാതെ മാഡം ചിന്തിക്കുന്നത് പോലെ എനിക്കിതിലൊന്നും യാതൊരു ഇന്റെരെസ്റ്റും ഇല്ല..... …..പിന്നെ എടാ ന്ന് വിളിക്കുന്നനവോടു എന്നാടാ എന്ന് ചോദിച്ചു തന്നാ ശീലം മാഡം.....അതിനി മാറ്റാനും പറ്റില്ല...... എനിക്ക് നിങ്ങളെ വിശ്വസിക്കാവോ.......പദ്മിനി മുഖമുയർത്തി ചോദിച്ചു........ ദേവസ്സിക്കു ഒറ്റ തന്തയെ ഉള്ളു മാഡം........ അത് കൊണ്ട് എന്റെ കയ്യിൽ ഉള്ള പേപ്പർ കൊണ്ട് എന്റെ ആവശ്യം കഴിഞ്ഞു.......ഇനി അത് ആരുടെ കയ്യിലും എത്തില്ല,.....ഉറപ്പ്..... സോഫയിൽ ഒന്ന് ഇളകി ഇരുന്നു, പദ്മിനി, ദേവസ്സിയെ നോക്കി......തന്റെ മുൻപിൽ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന ആ മധ്യ വയസ്കനോട് അവർക്കു
💬 Comments
View all comments