Chapter Title : ദേവസുന്ദരി 10 [HERCULES]
എനിക്കിതാണ് ശരിയെന്നുതോന്നി. "
അച്ഛൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തലയിൽ കൈവച്ച് സോഫയിൽ ഇരുന്നുപോയി. എന്തോ വല്ലാത്ത ഒരു അവസ്ഥ. വല്യമ്മവന്ന് എന്റെയടുത്ത് ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
അച്ഛൻ പറഞ്ഞുതീരാറായപ്പോൾ തന്നെ കരച്ചില് തുടങ്ങിയ താടകയെ അമ്മ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അന്ന് അത്രയൊക്കെ പറഞ്ഞിട്ടും അമ്മയവൾക്ക് പ്രത്യേക പരിഗണന കൊടുക്കുന്നകാണുമ്പോൾ ഒരേസമയമെനിക്ക് ദേഷ്യവും സങ്കടവും വന്നുകൊണ്ടിരുന്നു.
" കണ്ണാ… നീയിങ്ങനെ സങ്കടപ്പെടല്ലേടാ… നിനക്ക് ദോഷമ്മരുന്നയെന്തെങ്കിലും നിന്റച്ഛനുമമ്മേം ചെയ്യൂന്ന് തോന്നണുണ്ടോ നിനക്ക്… "
വല്യമ്മ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
" എന്നാലുമെന്നോടൊരു വാക്ക് ചോദിക്കായിരുന്നുന്നില്ലേ വല്യമ്മേ… നിങ്ങക്കറിയോ… ഓഫീസിൽ കേറീട്ട് മൂന്നാഴ്ച തികയണേയുള്ളു… ജോയിൻ ചെയ്തേന്റെ പിറ്റേന്ന് തുടങ്ങിയതാ ഞങ്ങൾ തമ്മിലുള്ള വഴക്ക്… അങ്ങനൊരാൾടൂടെ ഒരു ജീവിതമ്മൊത്തങ്കഴിയാന്ന് പറയുമ്പോ…
ഹോ… ഓർക്കാങ്കൂടെ വയ്യ… "
" അതൊക്കെ മാറൂടാ…!! "
ഞാൻ പിന്നൊന്നും പറയാൻ പോയില്ല. വല്യമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.
അല്ലിയവിടെ ഇരുന്ന് ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വന്നിട്ടിത്രനേരമായിട്ടും അവളെന്നോട് ഒന്നും മിണ്ടിയിട്ടില്ല.
ഞാൻ അവളെത്തന്നെ നോക്കിയിരുന്നതും ഒരു ചിണുങ്ങളോടെ കണ്ണ് നിറച്ച് അവളോടി എന്റടുത്ത് വന്ന് എന്റെ മേലെ കേറിക്കിടന്നു.
" ഡീ ഡീ…. എന്റെ കാല്… എണീറ്റ് പൊയ്‌ക്കെ രണ്ടും… "
അല്ലിയുടെ ഭാരം കൂടെവന്നതും ചെറുതായി കാലുവേദനിച്ച വല്യമ്മ ഇത്തിരി കലിപ്പിട്ടു.
" ആ സഹിച്ചോ… ഞങ്ങളെണീക്കൂല…അല്ലെയേട്ടാ "
അല്ലിയുടെ മറുപടി ഉടനെതന്നെ വല്യമ്മയെ തിരഞ്ഞെത്തി.
" രണ്ടും കണക്കാ… ഞാന്തന്നെയെണീറ്റ് പൊക്കോളാം… "
വല്യമ്മ അതുമ്പറഞ്ഞ് അടുക്കളയിലേക്ക് വെച്ചടിച്ചു.
എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി. അമ്മപോലും എന്നെ മനസിലാക്കിയില്ലല്ലോ
💬 Comments
View all comments