Chapter Title : ദേവസുന്ദരി 10 [HERCULES]
എന്ന സങ്കടമായിരുന്നു എനിക്കിത്ര നേരം. പക്ഷേ അമ്മ എന്നെ എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്ന സത്യം എന്റെ മനസ് നിറച്ചു.
ഇന്നലെ നേരെയുറങ്ങാത്തകാരണം ഞാനവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. ഇടക്കെപ്പഴോ അല്ലിയെണീറ്റ് പോവുന്നതും എന്റെ തലയെടുത്ത് ആരൊ മടിയിൽ വെപ്പിച്ചതും ഞാൻ അറിഞ്ഞിരുന്നു.
നീണ്ട ഒരുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ എല്ലാവരും എന്നെനോക്കി ഒരു ചിരിയോടെ അവിടെയിരിക്കുന്നുണ്ട്. മുഖത്ത് ചിരിയൊന്നുമില്ലായെങ്കിലും തടകയുമവിടെ ഉണ്ടായിരുന്നു. ഞാനൊന്ന് മുഖമുയർത്തി നോക്കി. ഞാൻ അമ്മയുടെ മടിയിലാണ് കിടക്കുന്നത്. അമ്മ ഒരു ചെറുചിരിയോടെ എന്റെ മുടിയിലൊക്കെ തലോടുന്നുണ്ടായിരുന്നു.
" എന്തൊക്കെയായിരുന്നു… എനിക്കവനെ കാണണ്ട… ചക്കയാണ് മാങ്ങയാണ്… എന്നിട്ട് നോക്യേ… "
വല്യമ്മ അമ്മക്കിട്ടൊന്ന് താങ്ങി.
" എനിക്കല്ലേലുമിവനോട് അധികനേരം പിണങ്ങിയിക്കാനൊന്നും പറ്റൂലാന്ന് നിനക്കറിഞ്ഞൂടെ… "
അതിനൊരു മറുചോദ്യമായിരുന്നു അമ്മ ചോദിച്ചത്.
" വാടാ വന്ന് കഴിക്ക്… ഒരമ്മക്കുഞ്ഞി… "
അമ്മ അത് കാര്യമാക്കിയില്ല എന്ന് കണ്ടപ്പോൾ എന്റെ നേരയായി.
ഞാനൊന്ന് ചിരിച്ചു. നല്ല വിശപ്പുണ്ടായിരുന്നോണ്ട് അത്യാവശ്യം നന്നായിത്തന്നെ കഴിച്ചു.
അത് കഴിഞ്ഞ് കുറേനേരം സംസാരിച്ചൊക്കെ ഇരുന്നു.
" എങ്കി നിങ്ങളിറങ്ങിക്കോ… ഇല്ലേലങ്ങെത്താൻ വൈകും… "
അച്ഛൻ പറഞ്ഞത് കേട്ട് ഞാനൊട്ട് സംശയത്തോടെ അവരെ നോക്കി.
" അപ്പൊ… അപ്പൊ നിങ്ങള് വരുന്നില്ലേ…! "
അമ്മയെ നോക്കിയായിരുന്നു ചോദിച്ചത്.
" ഞങ്ങള് കുറച്ചൂസം കഴിഞ്ഞ് വരാടാ… അവിടെ നിങ്ങടെ കൂടെ ഒരാഴ്ചനിന്നിട്ടെ നാട്ടിലേക്ക് പോവൂ… "
" നാട്ടിലേക്കോ… ഇവിടെ നിന്നൂടെയമ്മേ…! "
" നീയൊന്ന് പോയേ മോനു… ഇപ്പൊത്തന്നെ രണ്ടാഴ്ച കഴിഞ്ഞു അവിടന്ന് പോന്നിട്ട്… പോവാണ്ടിരുന്ന അവിടുത്തെ കാര്യന്നോക്കാനാരാ… ഇപ്പൊത്തന്നെ ശങ്കരേട്ടനെയേല്പിച്ചിട്ട വന്നേ… ഇനിയും വൈകിയാ അയാൾക്കതൊരു ബുദ്ധിമുട്ട് ആവും.
💬 Comments
View all comments