Chapter Title : ദേവസുന്ദരി 10 [HERCULES]
"
ശങ്കരൻ എന്ന് പറയുന്നത് നാട്ടിലെ ഞങ്ങളുടെ അയൽക്കാരനാണ്.
ഇവര് തിരിച്ച് പോവൂന്ന് പറയുമ്പോ എന്തോ ഒരു സങ്കടം.
" അമ്മേ ഞാനിവിടെ നിന്നോട്ടെ… ഇവരുടെകൂടെ… "
അല്ലിയായിരുന്നു അത് ചോദിച്ചത്.
" ഇപ്പൊ വേണ്ട… നിനക്ക് ഇവിടെവന്ന് പഠിക്കണം എന്ന് പറഞ്ഞേയല്ലേ… അതൊന്ന് ആലോചിച്ചിട്ട് അയക്കാം നിന്നെയിങ്ങോട്ട്. "
അമ്മ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു.
പക്ഷേ ഇവരെ വിട്ട് തിരിച്ച് ഫ്ലാറ്റിലോട്ട് പോവണമെന്ന് ആലോചിച്ചപ്പോൾ എന്തോ ഒരു സങ്കടം.
കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ച് ഞാനും താടകയും അവിടെനിന്ന് ഇറങ്ങി.
ഇവിടേക്ക് വരുമ്പോഴുണ്ടായിരുന്നപോലെ ഒരു മൗനം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
എന്നാൽ ഇവിടേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന മനോഭാവം അല്ല ഇപ്പോൾ.
മനസൊന്നു ശാന്തമായി.
തടകയെ കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല. അവളിപ്പോഴും എന്തൊക്കെയോ മറച്ചുവെക്കുന്നതായി എനിക്ക് തോന്നുന്നു.
ഞങ്ങൾ ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മു ജിൻസിയുടെ കൂടെ അവിടെയിരിക്കുന്നുണ്ടായിരുന്നു. അവൾ പ്രോജെക്ടിന്റെ ഭാഗമായി ചെന്നൈ വരെ പോയേക്കുകയായിരുന്നു. അവിടന്ന് നേരെ ഇവിടെക്കാണ് വന്നതെന്ന് തോന്നുന്നു. കാരണം അവളുടെ ബാഗ് ഒക്കെ അവിടെ അടുക്കി വച്ചിട്ടുണ്ട്.
" ആഹാ നിങ്ങളെത്തിയോ… എന്തായീഡാ പോയിട്ട്… "
ജിൻസി ചോദിച്ചപ്പോൾ അമ്മു എന്താ സംഭവം എന്ന് മനസിലാവാതെ ഞങ്ങളെ മാറിമാറി നോക്കി.
ഞാൻ അമ്മ പറഞ്ഞതൊക്കെ അവളോട് പറഞ്ഞപ്പോൾ അവളും ആകെ കിളിപോയപോലെ ഇരിപ്പായിരുന്നു.
സംഭവം കുറച്ചൊക്കെ മനസിലായ അമ്മു താടകയെ പരിചയപ്പെടാൻ ചെന്നു.
" ഹായ് ചേച്ചി… ഞാൻ അമൃത… ഇവരൊക്കെ അമ്മൂന്ന് വിളിക്കും… ചേച്ചിയല്ലേ താടക..! "
സുബാഷ്… അവൾടെ കാര്യത്തിലൊരു തീരുമാനമായി..!
അബദ്ധം പറ്റിയത് മനസിലായ അമ്മു
💬 Comments
View all comments