Chapter Title : ദേവസുന്ദരി 10 [HERCULES]
ചെയ്യാണ്ട് പോലീസ് കേറിവരില്ല… അതുമല്ല അവർക്ക് ഇങ്ങനെയൊരു കാര്യത്തിന് ആക്ഷനെടുക്കാനുമ്പറ്റില്ല. സോ… ഇത് ആരൊ മനപ്പൂർവഞ്ചെയ്യിച്ചതാണ്..!"
അവൾ പറഞ്ഞത് കേട്ട് ഞാനാകെ വല്ലാതായി. ആര്…! തടകക്ക് അല്ലാതെ ആർക്കാണ് എന്നോടിത്ര ദേഷ്യം…!
അത് മനസിലാക്കിയെന്നോണം ജിൻസിയെന്റെ കയ്യിൽ പിടിച്ചു.
" സോറീടാ…. പെട്ടന്നങ്ങനെയൊക്കെ കേട്ടപ്പോ… "
ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. കുറച്ചൊരു ആശ്വാസം തോന്നുന്നുണ്ട്. ഇനി അമ്മയേയും അച്ഛനെയും മനസിലാക്കിപ്പിക്കാൻ ജിൻസിയെന്നോടൊപ്പം ഉണ്ടാവും.
" നിനക്കുറപ്പാണോ ജിൻസി ഇതവളല്ല ചെയ്യിച്ചതെന്ന്… "
ഞാൻ ജിൻസിയുടെ മുഖത്തേക്ക് നോക്കി.
" പോലീസ് വന്നത്കൊണ്ട് ആരൊ ചെയ്യിച്ചതാണെന്ന് ഉറപ്പാടാ… അതവളാവാൻ സാധ്യതയില്ല… കാരണം നിന്റെകൂടെ ആ റൂമിൽ നിന്നാൽ അവളുടെ ജീവിതങ്കൂടെ നശിക്കൂന്ന് അവൾക്കറിയാതെയിരിക്കില്ലല്ലോ… പിന്നേ നീ പറഞ്ഞുവല്ലോ… പോലീസ് കതക് ചവിട്ടിപ്പൊളിച്ചതൊന്നും അവളറിഞ്ഞിരുന്നില്ലാന്ന്… അപ്പോൾ അവൾ മിക്കവാറും സെടെഷനിൽ ആയിരുന്നിരിക്കണം… ഇതൊക്കെ കൊണ്ടാണ് ഞാൻ അങ്ങനെയൊരു സംശയമ്പറഞ്ഞത്. അവളല്ല… മാറ്റാരോ ആണിതിന് പിന്നിലെന്ന്. "
"ഹ്മ്മ്… "
ഞാൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.
ജിൻസി എണീറ്റ് റൂമിലേക്കു പോയി. തിരിച്ചുവരുമ്പോൾ അവളുടെ കയ്യിലൊരു മെഡിസിൻ ബോക്സ് ഉണ്ടായിരുന്നു. അവളെന്റെ അടുത്തിരുന്ന് കോട്ടൺ വച്ച് നെറ്റിയിലെ മുറിവിൽനിന്ന് ഒലിച്ചിറങ്ങിയ ചോര ഒപ്പിക്കളഞ്ഞു. പിന്നേ കോട്ടൺ എന്തോ ഒരു ലിക്യുഡിൽ മുക്കി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.
"സ്സ്…"
വല്ലാതെ നീറി… സ്വർഗ്ഗവും നരകവും ഒന്നിച്ച് കണ്ടു ഞാൻ.
ക്ലീനിങ് കഴിഞ്ഞ് അവിടെ ഒരു ബാന്റെയ്ഡ് കൂടെ ഒട്ടിച്ച് അവൾ എണീറ്റു.
" നീ വാ… അവളോട് തന്നെ ചോദിക്കാം…"
എന്നും പറഞ്ഞ് ജിൻസി എന്റെ ഫ്ലാറ്റിലേക്ക് നടന്നു.
💬 Comments
View all comments