Chapter Title : ദേവസുന്ദരി 10 [HERCULES]
ഞാൻ ഇരുന്നു. അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നൂടെ ഓർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
സ്‌ട്രെയിൻ ചെയ്യാൻ തുടങ്ങിയപ്പോ ചെറുതായി തലവേദന വന്ന് തുടങ്ങി.
പക്ഷേ അന്ന് നടന്ന കാര്യങ്ങൾ ഒരോ ചിത്രങ്ങളായി എന്റെയുള്ളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു.
പാർക്കിൽവച്ച് സംസാരിക്കുന്നതിനിടെ അഭിരാമിയുടെ മുഖത്ത് പൊടുന്നനെ വന്ന പരിഭ്രമവും ഭയവും… അവൾ അവരെ കണ്ടതാണ്…
ഞാൻ പെട്ടന്ന് എണീറ്റ് വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്റെ വരവ് കണ്ട് ജിൻസിയെന്നെ ഒരു പകപ്പോടെ നോക്കി… തടകയാവട്ടെ പേടിയോടെ ജിൻസിയുടെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു.
ഇതെന്നെവിറപ്പിച്ചിരുന്ന താടക തന്നെയാണോ എന്നെനിക്ക് സംശയം തോന്നി.
" നീ… നീയവരെ കണ്ടില്ലേ…!!.. ആ പാർക്കിൽ വന്നവരെ…!"
അവളുടെ മുഖത്തൊരു ഭയം കടന്നുവന്നു. എന്നാലതൊളിപ്പിക്കാൻ അവൾ ശ്രമിച്ചു.
അവൾ കണ്ടു എന്ന അർത്ഥത്തിൽ തലയാട്ടി…
" അവരെ നിനക്കറിയാമോ…!!"
" ഇല്ല… ഞാനാധ്യമായ അവരെക്കാണുന്നെ…! "
എനിക്കാകെ വട്ടായിതുടങ്ങി…
" ഡാ നീയിങ്ങ് വന്നേ… "
ജിൻസിയെന്റെ കൈപിടിച്ച് ഹാളിലേക്ക് വന്നു.
" ഡാ… നീയൊന്ന് കൂളാവ്… നമുക്ക് നോക്കാ… ആദ്യം അച്ഛനേം അമ്മേനേം പറഞ്ഞ് മനസിലാക്കാൻ നോക്ക്… അത് കഴിഞ്ഞ് മതി ബാക്കിയൊക്കെ… "
" ഹ്മ്മ്…!! നീ വരില്ലേയെന്റെകൂടെ…? "
" ഞാനെന്തിനാ വരണേ… നീയവളേം കൂട്ടിച്ചെന്നാമതി… അവളോട് ഞാൻ പറഞ്ഞിട്ടുണ്ട് നിന്റെകൂടെചെല്ലാൻ…അവര് നിന്റെ വല്യച്ഛന്റെ വീട്ടിലുണ്ട്. "
" ജിൻസീ… നീയൂടെ വരണം… അല്ലാതെയവരെന്നെ കേൾക്കൂന്ന് എനിക്ക് തോന്നണില്ല…!"
" ഓഹോ… എന്നിട്ടിങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ ഫ്ലാറ്റിലേക് കേറിവന്നപ്പോ… അതുപോലെയവരോടും പറഞ്ഞേച്ചാ മതി… നീ തെറ്റ് ചെയ്തിട്ടില്ലാന്ന് നിനക്ക് ബോധ്യമുള്ളപ്പോ നീയെന്തിനാ പേടിക്കണേ… "
" എടിയെന്നാലും…ഞാൻ…അവരോടെല്ലാം പറയാൻ ഞാൻ ശ്രമിച്ചതാ… പക്ഷെയെനിക്ക് പറ്റിയില്ല…!! "
" എടാ… എനിക്ക് നിന്നെമനസിലാവും… നിന്റെ സ്വഭാവവും… അമ്മു പറഞ്ഞിട്ടുണ്ട്… അവൾ നിന്നോട് ആദ്യം സംസാരിക്കുമ്പോൾ നീയൊഴിഞ്ഞുമാറുകയായിരുന്നൂന്ന്… അത് നിന്റെ ഇൻട്രോവെർട്ട് കാരക്ടർ കാരണമാണ്… പക്ഷേ നീയതീന്നൊക്കെയൊരുപാട് മാറി… ഇന്നലെ പെട്ടന്നിങ്ങനൊക്കെയുണ്ടായപ്പോൾ ഉണ്ടായ പേടികൊണ്ടാ നിനക്കൊന്നും സംസാരിക്കാമ്പറ്റാഞ്ഞേ… ഞാൻ പറഞ്ഞല്ലോ… തെറ്റുചെയ്യാത്തപ്പോ നീയെന്തിനാ പേടിക്കുന്നെ… ധൈര്യമായിട്ട് പോയിട്ട് വാ… "
ശരിയാണ്… എന്റെ നിരപരാധിത്വം ഞാൻ തന്നെയാണ് തെളിയിക്കേണ്ടത്…
💬 Comments
View all comments