Chapter Title : ദേവസുന്ദരി 10 [HERCULES]
ഞാൻ ജിൻസിയെ നോക്കിയൊന്ന് ചിരിച്ചു.
" നാളെയെല്ലാം ശരിയാവൂടാ…അയ്യോ മറന്നു… നിങ്ങളുവല്ലോം കഴിച്ചായിരുന്നോ.."
" ഇല്ല… എനിക്കിന്ന് ഒന്നുമിറങ്ങൂന്ന് തോന്നണില്ല… "
" അതൊക്കെ ഇറങ്ങും...നീയവളേം വിളിച്ച് അവിടേക്ക് വാ…. അല്ലേവേണ്ട… ഞാനിങ്ങട് കൊണ്ടുവരാ… "
എന്നും പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. രാവിലേ കഴിച്ചതാണ്. പിന്നേ ജലപാനം നടന്നിട്ടില്ല. നല്ലപോലെ വിശപ്പുണ്ട്. ജിൻസികൊണ്ടുവച്ച ചപ്പാത്തിയിൽനിന്ന് ഒരെണ്ണമെടുത്ത് കഴിച്ചു. വിശപ്പടക്കാൻ നിന്നില്ല. കഴിക്കാൻ തോന്നുന്നില്ലായിരുന്നു.
പക്ഷേ എന്റെ എതിരെയിരുന്ന് താടക കനത്ത പോളിങ്ങിലായിരുന്നു. അവളുടെ കഴിപ്പ് കണ്ടാൽ ചപ്പാത്തിയോടെന്തോ ശത്രുതയുള്ളതുപോലെ തോന്നും. അധികനേരം അവിടെയിരുന്നില്ല. എന്നീറ്റ് റൂമിൽ ചെന്ന് കിടന്നു.
നാളെയെന്തായിത്തീരുമെന്ന് ആയിരുന്നു എന്റെ ചിന്ത. ഉറക്കം വന്നില്ല. കണ്ണ് തുറന്ന് അങ്ങനെ കിടന്നു. തലവേദനിക്കുന്നു. അതിനിടയിൽ A/C യുടെ മൂളൽ പോലും ആരോചകമായിത്തോന്നിയെനിക്ക്. വല്ലാത്ത അവസ്ഥ. ആ കിടത്തത്തിനിടക്കെപ്പഴോ ഉറങ്ങിപ്പോയി.
****************************
6 മണിക്ക് മുന്നേതന്നെ ഉണർന്നു. കഷ്ടി ഒരു 2 മണിക്കൂറാണ് ആകെ ഉറങ്ങിയത്.
അതിന്റെയൊരു ക്ഷീണം തോന്നുന്നുണ്ട്. പക്ഷേ അത് കാര്യമാക്കാതെ ചെന്ന് ഒന്ന് കുളിച്ചു. തണുത്ത വെള്ളത്തിലെ കുളി ആ ക്ഷീണമൊക്കെ കഴുകിക്കളഞ്ഞു.
വേഷമൊക്കെ മാറി ഹാളിലേക്ക് ചെല്ലുമ്പോ 7 മണിയാവാറായിട്ടുണ്ട്. തടകയുടെ റൂം അപ്പോഴും അടഞ്ഞുകിടക്കുകയാണ്.
അത് കണ്ടെനിക്ക് ദേഷ്യം വന്നു. ഇന്നലെ ജിൻസിയവളോട് പറഞ്ഞതാണ് രാവിലെ എന്റെകൂടെ വരണമെന്ന്. എന്നിട്ടവളിതുവരെ എണീറ്റില്ലേ…!
ഞാൻ ചെന്ന് കതകിനുതട്ടി.
" ദാ വരണു… "
അകത്തൂന്ന് അവളുടെ ശബ്ദം. ഒരു മിനുട്ട് കഴിഞ്ഞ് അവൾ കതക് തുറന്ന് പുറത്തിറങ്ങി.അവളുടെ കണ്ണ് കണ്ടാലറിയാം ഇന്നലെയുറങ്ങിയിട്ടില്ലാന്ന്.. അവളുടെ ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക കാര്യങ്ങളൊന്നുമില്ല. ഇന്നലെയിട്ട ചുരിദാർ തന്നെയാണവളുടെ വേഷം. മാറ്റിയിടാൻ വേറെയൊന്നുമില്ലല്ലോ..!. ഞാൻ കെട്ടിയ മഞ്ഞച്ചരടും അതോടൊപ്പമൊരു നേർത്ത സ്വർണമാലയും നെറുകയിലെ സിന്ദൂരവും ഒരു കുഞ്ഞ് പൊട്ടും. അത്രയേ ഉണ്ടായിരുന്നുള്ളു അവളുടെ ഒരുക്കം. പക്ഷേ അത് തന്നെ അവളെ സുന്ദരി ആക്കിയിരുന്നു.
ഒരു നിമിഷം മനസിലെ ദേഷ്യം ഞാൻ മറന്നുപോയി. എന്നാൽ പെട്ടന്ന് തന്നെ അവളിൽനിന്ന് നോട്ടം മാറ്റി പുറത്തേക്ക് നടന്ന് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. അവളുടെ കാറിന്റെ ചാവി എനിക്ക് തന്നു.
"
💬 Comments
View all comments