0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 459

താടകയെ ആണ്.

"" എവിടെപ്പോയതാ…! കുറേ നേരമായല്ലോ..""

കേറിയപാടെ ഉള്ള അവൾടെ ചോദ്യമേനിക്കത്ര പിടിച്ചില്ല.

"" ഞാനെവിടേലും പോവും… അതൊക്കെ താനെന്തിനാ അന്വേഷിക്കണേ..?! ""

"" അല്ല ചോദിച്ചെന്നെ ഉള്ളു… ""

എന്റെ പ്രതികരണം കണ്ട് ഒന്ന് പതറിയ അവൾ പെട്ടന്ന് മറുപടി തന്നു. ഞാനങ്ങനെ പ്രതികരിക്കൂന്ന് അവളും കരുതിക്കാണില്ല.

"" ഹ്മ്മ്.. "" ഒന്ന് മൂളി ഞാൻ റൂമിലേക്ക് ചെന്നു.

വീട്ടിലേക്കൊന്ന് വിളിച്ച് അമ്മയോടും അല്ലിയോടുമൊക്കെ സംസാരിച്ചിരിക്കുമ്പോഴാണ് ജിൻസി കഴിക്കാൻ വിളിക്കുന്നത്. അവരോട് ബൈ പറഞ്ഞ് ഞാൻ കഴിക്കാനായി ചെന്നു.

അന്നത്തെ സംസാരമൊക്കെ കഴിഞ്ഞ് ഞാൻ ചെന്ന് കിടന്നു.

പിന്നീടുള്ള രണ്ട് ദിവസം ഓഫീസിലെ തിരക്കുകളിൽ മുഴുകി കടന്ന് പോയത് അറിഞ്ഞുപോലുമില്ല.

രണ്ടാം ദിവസം വൈകീട്ട് ചർച്ച എന്റെ ഫ്ലാറ്റിലായിരുന്നു. ഭക്ഷണം കഴിച്ച് എല്ലാരും അവിടത്തന്നെ ഇരുന്നു. ഓരോ തമാശയും ജോലിസ്ഥലത്തെ വിശേഷങ്ങളും ഒക്കെ പരസ്പരം പങ്കുവച്ച് കുറച്ചുനേരം ഞങ്ങൾ ഇരുന്നു.

ഇടക്ക് ഉറക്കം വരണു എന്ന് പറഞ്ഞ് താടക എണീറ്റ് പോയി. അത് സ്ഥിരമാണ്. അവൾ നേരത്തേ കിടന്നുറങ്ങും. ഞങ്ങളുടെ സംസാരം ഇടക്ക് 12 മണിവരെയൊക്കെ നീളാറുണ്ട്. താടക 10മണി ആവുമ്പോ മിക്കവാറും എണീറ്റ് പോകാറുണ്ട്.

"" ഡാ… നാളത്തെ കാര്യം മറക്കണ്ട…. എങ്ങനേലും അവളെ ഡീലേ ആക്കണം കേട്ടല്ലോ…!! ""

താടക പോയി കുറച്ചുകഴിഞ്ഞതും ജിൻസി അവളുടെ ബർത്ഡേ സെലിബ്രേഷനെപ്പറ്റി ഓർമിപ്പിച്ചു.

"" ഹ്മ്മ്…!! ""

ഞാൻ ഒരുമൂളലിൽ മറുപടിയൊതുക്കി.

"" അപ്പൊ എല്ലാം പറഞ്ഞപോലെ…. ഗുഡ് നൈറ്റ്‌..! ""

എന്നെയൊന്ന് വിഷ്ചെയ്ത് ജിൻസിയും അമ്മുവും അവളുടെ ഫ്ലാറ്റിലേക്ക് തിരിച്ചുപോയി.

ഓരോന്ന് ചിന്തിച്ച് സോഫയിൽ കിടന്ന ഞാൻ അവിടത്തന്നെ ഉറങ്ങിപ്പോയി.

******************

പിറ്റേന്ന് ഉറക്കമുണർന്നത് ഒരു ഒന്നൊന്നര കണിയിലേക്കാണ്. ബാൽകാണിയുടെ ഗ്ലാസ് ഏരിയ കഴിഞ്ഞ് കടന്നുവന്ന പ്രകാശം മുഖത്ത് വീണപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്.

അവിടെ കിടന്ന് നോക്കിയാൽ തടകയുടെ മുറിയാണ്. കണ്ണ് തുറന്നതും ഞാൻ കാണുന്നത് സെറ്റുസാരി ഒക്കെ ഉടുത്ത് ഡ്രസ്സിങ് ടേബിളിന് മുന്നിൽ നിന്ന് മുടിയുണക്കുന്ന താടകയെ..!

അവളെ ഞാൻ ആദ്യമായിട്ടാണ് സാരിയുടുത്ത് കാണുന്നത്. ഓറഞ്ചിനോട് അടുത്ത് നിൽക്കുന്ന മഞ്ഞ നിറത്തോടുകൂടിയ

💬 Comments

View all comments