Chapter Title : ദേവസുന്ദരി 12 [HERCULES]
സൈക്കോ ഒക്കെയാണ്!!.... പക്ഷേ പറഞ്ഞിട്ടെന്താ…!
ഇടക്ക് അവളെന്നെയൊന്ന് നോക്കും. എന്നെ നിന്നനിൽപ്പിൽ തിന്നുകളയും എന്നാണ് അവൾടെ ഭാവമെങ്കിലും അത് കണ്ടെനിക്ക് ചിരിയാണ് വരുന്നേ…! ആ നോട്ടം കാണുമ്പോ ഒറ്റയടിക്ക് ചുവരിൽ കേറ്റാൻ തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാനതടക്കി.
എന്തിനാ വെറുതേ ഓരോയേടാകൂടങ്ങൾ…!
എയർപോർട്ടിൽനിന്ന് വരുന്നവഴിക്കാണ് അമലിന്റെ വീട്. അവിടെയൊന്ന് കേറാമെന്നോർത്ത് ഞാൻ വണ്ടിയോടിച്ചു. അവന്റമ്മയെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പോകാൻ പറ്റിയില്ലല്ലോ.!
കൃത്യമായി എവിടെയാണ് എന്നറിയില്ലെങ്കിലും ഏകദേശ ഊഹം വച്ച് ഞാൻ വണ്ടിയൊടിച്ചു.
"" ഇതെങ്ങോട്ടാ…!! പറേടാ… എങ്ങോട്ടാ നീയെന്നെക്കൊണ്ടോവണേ....!! ""
ഹൈവേയിൽ നിന്ന് മറ്റൊരു റോഡിലേക്ക് കേറിയതും താടകയുടെ ചോദ്യമെത്തി. അവളൊന്ന് പേടിച്ചെന്ന് തോന്നണു. കാരണം തല്ലിക്കൊന്നാലും അമ്മ ചോദിക്കില്ല എന്ന് പറഞ്ഞ് നാവ് വായിലിട്ടിട്ട് അധികനേരമായില്ലല്ലോ!.
"" പേടിക്കണ്ട…!! കൊല്ലാന്തന്നെയാ…!! ""
ഉള്ളിൽ ആർത്തു ചിരിക്കുകയാണെങ്കിലും ഞാൻ കഷ്ടപ്പെട്ട് മുഖത്തൊരു ക്രൂരമായ ചിരിവരുത്തി താടകയെ നോക്കി.
അവൾടെ മുഖത്തൊരിറ്റ് ചോരയില്ല.! ആകെ വിളറിവെളുത്ത് പേടിച്ചരണ്ട മുഖത്തോടെയവളെന്നെ നോക്കി.!
"" കൊൽ… കൊല്ലാനോ..! ""
അവളുടെ ശബ്ദം വിറച്ചു. ഞാൻ പറഞ്ഞതിനേക്കാൾ അവളെ കുഴക്കിയത് എന്റെ മുഖത്തെ ആ ഭാവം ആയിരുന്നെന്നു തോന്നുന്നു.
"" ആഹ് കൊല്ലാന്തന്നെ…!! ന്തേലും സംശയുണ്ടോ…!""
"" ഓഹ്..!! എന്നെ കൊന്നാ ഞാഞ്ചുമ്മാ ഇരിക്കുവല്ലേ…!! ഞാനുങ്കൊല്ലും നിന്നെ…!!""
അത് കേട്ട് പൊട്ടിവീഴാൻ തുടങ്ങിയ ചിരിയെ കഷ്ടപ്പെട്ട് ഞാൻ പിടിച്ചുവച്ചു.
"" ആഹ്… ഭേഷായ്ട്ടുണ്ട്…!! നിന്നെ കൊന്നാൽ നീയെങ്ങനെ എന്നെക്കൊല്ലൂന്ന് കൂടെയൊന്ന് പറയാവോ…?! ""
ഞാൻ ചോദിച്ചത് കേട്ട് ആള് നന്നായിട്ടൊന്ന് ചമ്മിയെങ്കിലും അതവള് പുറത്ത് കാണിച്ചില്ല. പേടിച്ചിട്ട് എന്തൊക്കെയാ വിളിച്ചുപറയണേ എന്ന ബോധംപോലും ശവത്തിനില്ല!!.
"" ഞാനുദ്ദേശിച്ചത് എന്നെക്കൊല്ലണേനു മുന്നേ ഞാന്നിന്നെ കൊല്ലൂന്നാ..! ""
"" ഒറ്റയടിക്ക് തീർക്കാൻപോകുമ്പോ നിനക്കതിനുള്ള സമയം കിട്ടുവോന്ന് സംശയമാണ്…!! ""
ഞാൻ ശബ്ദമൊന്ന് താഴ്ത്തി ഇത്തിരി കനത്തിൽ അത് പറഞ്ഞതും അവള് നന്നായിട്ടൊന്ന് ഞെട്ടി.
പിന്നീട് ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് അവളെ നോക്കുമ്പോൾ ആള് ഏതാണ്ടൊക്കെ ചിന്തിച്ചോണ്ട് ഇരിപ്പുണ്ട്.
ഇവളെനി വണ്ടീന്ന് എടുത്ത് ചാടുവോ എന്നാണെന്റെ ടെൻഷൻ. ചാടാണെങ്കി ചാടട്ടെ… ശല്യമങ്ങ് തീർന്നുകിട്ടൂലോ…!!. അതോർത്തപ്പോ ഒരു കുളിര്.
അവൾ
💬 Comments
View all comments