0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 446

ഇടക്കെന്നെ പാളിനോക്കുന്നൊക്കെയുണ്ട്. മുഖത്തെ ആ ദയനീയത കാണുമ്പോൾ ഇത്രേം പാവം വേറെയില്ലാന്ന് തോന്നും. പക്ഷേ ചിലനേരത്തെ പെരുമാറ്റങ്കാണുമ്പോ ഒറ്റയടിക്ക് പടമാക്കാൻ തോന്നും!!.

വെറും കയ്യോടെ എങ്ങനെയാണ് ഒരു വീട്ടിലേക്ക് പോകുന്നതെന്നോർത്ത് ഞാൻ റോഡ് സൈഡിൽക്കണ്ട ഒരു ഷോപ്പിന് മുന്നിൽ കാറൊതുക്കി.

കാറ്‌ നിന്നതേ താടക ചാടിപ്പുറത്തിറങ്ങി.

"" മര്യാദക്കെന്നെ കൊണ്ടുവിട്ടോ…!! ഇല്ലേ തനിക്കറിയാലോ എന്നെ… ""

കാറിൽ നിന്ന് ഇറങ്ങി കടയിലേക്ക് നടക്കാനൊരുങ്ങിയ എന്നെ നോക്കിയവൾ ഭീഷണി മുഴക്കി.

"" ഓഹ്… ഇനിയിപ്പോ അറിയാനെന്തിരിക്കണ്… നിന്റിമേജൊക്കെ നീ തന്നെ രണ്ടൂസം മുന്നേ കളഞ്ഞല്ലോ…!!""

അവൾക്കുള്ള മറുപടിയും കൊടുത്ത് കടയിൽ കയറി കുറച്ച് ഫ്രൂട്ട്സ് ഒക്കെ വാങ്ങി തിരിച്ചിറങ്ങുമ്പോൾ താടക എന്നെയും തുറിച്ചുനോക്കി കാറിനരികിൽ അതേ നിൽപ്പാണ്.

എന്നാലങ്ങനെയൊരാളവിടെ നിൽക്കുന്നു എന്നുപോലും നോക്കാതെ ഞാൻ സാധനങ്ങളൊക്കെ ബാക്സീറ്റിൽ വച്ച് നേരെ കാറിലേക്ക് കയറി.

എന്നിട്ടും എന്നേം ചിറഞ്ഞ് നോക്കിക്കൊണ്ട് നിന്നയവളെക്കണ്ട് എനിക്ക് പൊളിഞ്ഞു.

"" ഡീ കോപ്പേ…!! വരണുണ്ടേ വന്ന് വണ്ടീക്കേറ്.!! ""

"" ഇല്ല… ഞാൻ വരണില്ല….! ""

"" ഉറപ്പാണല്ലോലേ…!! ""

ഞാനൊരു ചിരിയോടെ പറഞ്ഞ് പുറകിലേക്ക് കണ്ണുകാണിച്ചതും അവളൊന്ന് തിരിഞ്ഞുനോക്കി.

അവിടെ കടയുടെ അടുത്തായി കലുങ്കിൽ ഇരിക്കണ രണ്ടുമൂന്നു പേരുടെ നോട്ടം അവളിൽ തന്നെ ആണെന്ന് കണ്ടതും അവളൊന്ന് പതറി.

പിന്നെ രണ്ടാമതൊന്നാലോചിക്കാതെ അവൾ കാറിൽ കയറി.

"" നാശങ്ങള്…!!""

അവള് പിറുപിറുത്തത് കേട്ടെനിക്ക് ചിരിവന്നു.

പിന്നീടങ്ങോട്ട് ഒന്നും മിണ്ടീലെലും അവളുടെ നോട്ടം എനിക്ക് നേരെ ഇടയ്ക്കിടെ പാളിവീഴുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

കുറച്ചുനേരം ഓടി ഒരു ജംഗ്ഷൻ കിട്ടിയപ്പോൾ ഞാൻ വണ്ടിയൊതുക്കി അമലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

"" ഡാ…!! നീ ഓഫീസിൽ പോയിരുന്നോ…?!""

"" ഇല്ലേട്ടാ..!! ഞാൻ കുറച്ച് നാളേക്ക് ലീവ് എടുത്തെന്നു പറഞ്ഞിരുന്നല്ലോ..ചേച്ചി അത്യാവശ്യമായി അളിയന്റെ വീടുവരെ പോയേക്കുവാ.. അതുകൊണ്ട് പുറത്തൊന്നും പോയില്ല.! എന്താ ഏട്ടാ ചോയ്ച്ചേ..!! ""

"" ഞങ്ങള് എങ്കി നിന്റെ വീട്ടിലോട്ട് വരുന്നുണ്ട്… നീ വഴി പറഞ്ഞുതന്നേ… ഇവിടിപ്പോ ഏതോ ഒരു ജംഗ്ഷൻന്റെ മുന്നിൽ നിൽപ്പുണ്ട്…!! ""

"" ആഹ് അവിടന്ന് ലെഫ്റ്റ് തിരിഞ്ഞോ… അടുത്ത് തന്നെയാ..! കുറച്ച് മുന്നോട്ട്

💬 Comments

View all comments