0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 448

വന്നാ ലെഫ്റ്റിൽ ബേക്ക് പ്ലാസ എന്ന് പേരുള്ള ഒരു ബേക്കറി കാണും. അത് കഴിഞ്ഞുടനെ റൈറ്റിലേക്കുള്ള റോഡ് കേറി നേരെ ഇങ്ങ് വന്നോ… ഞാൻ റോഡിലേക്കിറങ്ങി നിക്കാം…!!  ""

അവനോടോക്കേ പറഞ്ഞ് വണ്ടിമുന്നോട്ടെടുക്കുമ്പോൾ തടകയുടെ മുഖത്തെ ആശ്വാസങ്കണ്ട് ഞാൻ ചിരിച്ചുപോയി. എന്നാലത് വിൻഡോക്ക് നേരെ തിരിഞ്ഞ് അവളിൽ നിന്ന് മറയ്ക്കുന്നതിൽ ഞാൻ വിജയിച്ചു.

ഇനി ഞാഞ്ചിരിക്കണേ കണ്ടിട്ട് വേണം അവള് ഭദ്രകാളിയാവാൻ!!

അവൻ പറഞ്ഞവഴിയേ മുന്നോട്ട് പോയപ്പോൾ പറഞ്ഞപോലെ അവൻ റോഡ്സൈഡിൽ നിൽപ്പുണ്ടായിരുന്നു. തുറന്നുവച്ചിരുന്ന വീടിന്റെ ഗേറ്റ് വഴി കാർ അകത്തേക്ക് കയറ്റിയിട്ട് ഞാനിറങ്ങി.

"" എന്റേട്ടാ… ഒരുവാക്ക് നേരത്തേ പറയായിരുന്നില്ലേ…!! ""

ഞാനിറങ്ങിയതും പരിഭവം പോലെ പറഞ്ഞിട്ടവൻ അടുത്തേക്ക് വന്നു.

"" ഓഹ് പിന്നേ… നേരത്തേ വിളിച്ചറിയിച്ച് വരാൻ ഞാനാര് മന്ത്രിയോ…!! ഒന്ന് പോടാപ്പാ… ""

അവനെയൊന്ന് പുച്ഛിച്ചുള്ള എന്റെ മറുപടികേട്ട് താടക വാ പൊത്തി ചിരിക്കണുണ്ടായി.!!

"" അതല്ല…! നേരത്തേ പറഞ്ഞിരുന്നേ എന്തേലുവുണ്ടാക്കായിരുന്നു എന്നോർത്ത് പറഞ്ഞെയാ…!! ""

"" ഞങ്ങളതിന് സൽക്കാരത്തിന് വന്നെയല്ല…! നിന്റമ്മേക്കാണാൻ വന്നെയാ…!! ""

"" ഞാനൊന്നും പറഞ്ഞില്ല…! നിങ്ങളകത്തേക്ക് കേറിക്കേ… മാഡം അകത്തേക്ക് വാ.. ""

അവനൊരു ചിരിയോടെ പറഞ്ഞിട്ട് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

അവന് പിന്നാലെ ഞങ്ങളും അകത്തേക്ക് കയറി. അവൻ താഴെത്തന്നെയുള്ള ഒരു റൂമിലേക്ക് കയറി. പിന്നാലെ ഞങ്ങളും.

അവിടെയായിരുന്നു അവന്റെ അമ്മ കിടന്നിരുന്നത്. ഞങ്ങളെക്കണ്ട് അമ്മ എണീക്കാൻ തുനിഞ്ഞു.

"" അയ്യോ അമ്മേ..!! എണീക്കേണ്ട… കിടന്നോളു…""

ഞാനമ്മയെ തടഞ്ഞു.

"" അമ്മക്ക് ഇവരെ മനസിലായോ…! ഞാൻ പറഞ്ഞിട്ടില്ലേ… രാഹുലേട്ടൻ… ഓഫീസിലുള്ള…! ഇത് പുള്ളീടെ ഭാര്യ… ഞങ്ങടെ മാനേജർ ആണ്..! ""

അവൻ അമ്മക്ക് ഞങ്ങൾ ആരാണെന്നു പറഞ്ഞുകൊടുത്തു.

അതിനവർ ഞങ്ങളെ നോക്കിയൊന്ന് ചിരിച്ചു.

"" അമ്മക്കിപ്പോ എങ്ങനുണ്ട്…!! വേദനയുണ്ടോ…! ""

"" ഇപ്പൊ കുഴപ്പൊന്നുല്ല മോനെ… ഇടക്ക് ചെറിയ വേദന തോന്നും… വേറെ കുഴപ്പൊന്നുല്ല""

ഞാൻ ചോദിച്ചതിന് അമ്മ മറുപടി തന്നു.

"" രണ്ടാഴ്ചത്തേക്ക് കൂടെ ബെഡ്റസ്റ്റ് പറഞ്ഞിട്ടുണ്ട്… വേറെ കുഴപ്പൊന്നല്ല. മാസത്തിലൊരുതവണ ചെക്അപ്പ്‌ പറഞ്ഞിട്ടുണ്ട്… "

അമൽ വിശദീകരിച്ചു.

കുറച്ചുനേരം അവിടെ ചിലവഴിച്ച് അവൻ കൊണ്ടുവന്ന

💬 Comments

View all comments