Chapter Title : ദേവസുന്ദരി 12 [HERCULES]
നാരങ്ങാ വെള്ളവും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.
"" അമൽ… അയാം എക്സ്ട്രീമിലി സോറി…!! അന്ന് എന്തോ ഞാൻ നല്ല മൂഡിൽ അല്ലായിരുന്നു !. അതുകൊണ്ട് പറ്റിപ്പോയതാ..!! ""
പുറത്തിറങ്ങി യാത്ര പറയുമ്പോൾ
താടക ക്ഷമ ചോദിക്കുന്നത് കേട്ട് ഞാനവളെ മിഴിച്ചു നോക്കി. ഇവൾ ഇവനോട് ഓഫീസിൽ വച്ച് സോറി പറഞ്ഞിരുന്നെന്ന് കേട്ടിട്ട് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെയിപ്പോ…! ഇനിയെന്റെ കണ്ണും ചെവിയുമൊക്കെ അടിച്ചുപോയതായിരിക്കുവോ…!!
"" ഹേയ്… എന്താ മാഡം… നിങ്ങളന്ന് ചെയ്തത് നിങ്ങടെ ഡ്യൂട്ടിയല്ലേ… കേട്ടപ്പോ കുറച്ച് വിഷമം തോന്നീന്നുള്ളത് സത്യന്തന്നെയാ…! പക്ഷേ ഞാനത് മനസില് വച്ചിട്ടൊന്നുല്ല…!! ""
അങ്ങനെ കുറച്ച് നേരത്തെ സെന്റിയടി കഴിഞ്ഞ് താടക വന്ന് വണ്ടീൽ കേറി. അവനോടൊരിക്കെ കൂടി യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
തിരിച്ച് ഫ്ലാറ്റിൽ എത്തുമ്പോ ഉച്ചയായിരുന്നു.
ചെറുതായി വിശന്നുതുടങ്ങീട്ടുണ്ട്.
പക്ഷേ കഴിക്കാനൊന്നുമിരിപ്പില്ല !.
അമ്മയുണ്ടായിരുന്നത് കൊണ്ട് ജിൻസി ഫുഡ് ഉണ്ടാക്കാറില്ലായിരുന്നു. പിന്നെ ഞങ്ങള് പുറത്തൂന്ന് കഴിക്കൂന്ന് ഓർത്താവണം അമ്മയും ഒന്നുമുണ്ടാക്കിവച്ചില്ല.
പെട്ടല്ലോ ഭഗവാനെ…!!
വീണ്ടുമെന്റെ പാചക വൈഭവം പരീക്ഷിക്കേണ്ടിവരൂന്ന് ഏറക്കുറെ ഉറപ്പായി. അതോടെ ഞാൻ യൂട്യൂബിൽ റിസർച്ച് തുടങ്ങി. എന്തായാലും അമ്മപറഞ്ഞിട്ട് വാങ്ങിവച്ച ചിക്കനിൽ കുറച്ച് ഫ്രിഡ്ജിലിരിപ്പുണ്ട്. അതുകൊണ്ട് ചിക്കനും നെയ്ച്ചോറും വെക്കാമെന്ന് കരുതി.
ഉണ്ടാക്കാനറിയില്ലേലും ആഗ്രഹിക്കുന്നേനു കാശ്കൊടുക്കണ്ടല്ലോ…! ഏത്!!.
അങ്ങനെ യൂട്യൂബിൽ കുത്തിയിരുന്ന് ഏതോ അമ്മച്ചി നെയ്ച്ചോറും ചിക്കാനുമുണ്ടാക്കുന്ന വീഡിയോ തപ്പിപ്പിടിച്ച് പണി തുടങ്ങി.
താടക പിന്നെ അമ്മുവും ജിൻസിയുമൊന്നുമില്ലെങ്കി റൂമിൽ തപസ്സിരിപ്പാണ്. പുറത്തോട്ട് ഇറങ്ങില്ല.
ഞാമ്പിടിച്ചു കടിച്ചാലോ…!!
ആദ്യം നെയ്‌ച്ചോറ് തന്നെ ഉണ്ടാക്കാമെന്ന് കരുതി. അതിന് ചെറിയറി എടുത്ത് നന്നായി കഴുകിയിട്ട് വെള്ളം വാർന്ന് പോവാനായി വച്ചു.
പിന്നെ ഉള്ളിയും തക്കാളിയും ഇഞ്ചിയും വെളുത്തുള്ളീം കുറച്ച് പച്ചമുളകും കാരറ്റും ഒക്കെ അറിഞ്ഞുവച്ചു.
എന്നിട്ട് ഒരു കുക്കർ എടുത്ത് അടുപ്പിൽ വച്ചിട്ട് കുറച്ച് നെയ് ഒഴിച്ച് ഉള്ളിയരിഞ്ഞത് കുറച്ചെടുത്ത് വഴറ്റിതുടങ്ങി. അതൊരു ഗോൾഡൻ ബ്രൗൺ കളർ ആയിവന്നതും അതിലേക്ക് കുറച്ച് വെള്ളമൊഴിച്ചു. പിന്നെ പാകത്തിന് ഉപ്പും ഇട്ടു. വെള്ളം ഒന്ന് ചൂടായതും നേരത്തേ കഴുകിവച്ചിരുന്ന അരിയെടുത്ത് അതിലേക്ക് ഇട്ടു… പിന്നെയാ അരിഞ്ഞുവച്ച കാരറ്റും. കറുവപ്പട്ട ഗ്രാമ്പു പോലുള്ള
💬 Comments
View all comments