0%

Chapter Title : ദേവസുന്ദരി 12 [HERCULES]

Author : Kambikathakal Read All Parts 452

പട്ടിവിലകൊടുത്ത് ഞാൻ മാറ്റിവച്ചു. വിശന്ന് വയറമ്മയ്ക്ക് വിളിച്ചോണ്ടിരിക്കുമ്പോ ഉണ്ടാക്കിവച്ച ഫുഡും മുന്നിൽവച്ച് അവളെന്നെനോക്കണതെന്തിനാണെന്ന് കണ്ടുപിടിച്ചാലെനിക്ക് 'ഗുരുജി' ക്യാഷ്യൊന്നും തരാമ്പോണില്ലല്ലോ….!!

അതുകൊണ്ട് മാത്രം അവളുടെ നോട്ടം കാര്യമാക്കാതെ ഞാൻ കഴിക്കാൻ തീരുമാനിച്ചു.

ചിക്കന്റെയാ കളറും മണവും ഒക്കെ കാണുമ്പഴേ വായിൽ വെള്ളം നിറയുന്നു.

എല്ലില്ലാത്ത ഒരു കഷ്ണം ചിക്കനെടുത്ത് ഞാൻ നേർത്ത ഒരു ചിരിയോടെ വായിൽ വച്ചു.

അതിന്റെ രുചി നാവിലറിഞ്ഞതുമെന്റെ കണ്ണ് തള്ളിപ്പോയി.!!

എരിഞ്ഞണ്ടം കീറിപ്പോയീന്ന്…! അമ്മാതിരിയെരുവ്…

പുറത്തേക്ക് തുപ്പാനാണ് വാതുറന്നതെങ്കിലും അപ്പോഴത്തെ വെപ്രാളത്തിലതകത്തോട്ടിറങ്ങിപ്പോയി.

അന്നനാളമൊക്കെ കത്തിപ്പോയെന്ന് തോന്നണു…!

വായീന്ന് പുറത്തേക്ക് പോകുന്നത് ശ്വാസമാണോ അതോ തീയാണോയെന്ന് കൺഫ്യൂഷനടിച്ച് വട്ടായിനിക്കുവായിരുന്നു ഞാൻ !!

"" ഹാാാാ…..!! വെള്ളം... വെള്ളം !! ""

"" എന്താ… ന്താപറ്റിയെ..! ""

ഒരുവെപ്രാളത്തോടെ താടക ഒരുഗ്ലാഡ് വെള്ളമെടുത്തെനിക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.

പക്ഷെയതിനു മറുപടികൊടുക്കാമ്പറ്റുന്ന അവസ്ഥയിലല്ലല്ലോ ഞാൻ.

വെള്ളം കുടിച്ചപ്പഴാണ് അതബദ്ധമായെന്ന് മനസിലായത്. എരുവ് മൊത്തത്തിൽ വ്യാപിച്ചു.!!

കുറച്ചുമുന്നേ വായിക്കൂടെയോടിച്ച കപ്പല് ഇപ്പൊ വേണേ കണ്ണീക്കൂടെ ഓടിക്കാം…!! അതുപോലാണ് കണ്ണിക്കൂടെ വെള്ളം വരണത്.

"" ഡീ… നീയിത് മനപ്പൂർവം ചെയ്തയല്ലേ…! എന്നോട് പകരമ്മീട്ടാൻ…!! ""

എരുവൊന്നടങ്ങിയതും ഞാനവളോട് അലറി.

"" ഞാനെന്ത്ചെയ്തൂന്നാ…. എന്താന്ന് തെളിച്ച്പറ…!! ""

"" ഓഹ്… എന്താ അഭിനയം..!! നിനക്ക് ഞാനോസ്കാറ് വാങ്ങിത്തരാടി കോപ്പേ… അവൾടെമ്മൂമ്മേടെ…!""

എനിക്കവളുടെ മറുപടികേട്ട് പൊളിഞ്ഞു.

"" ദേ… കുടുംബക്കാരെപ്പറഞ്ഞാലുണ്ടല്ലോ….!! ""

അവളെനിക്ക് നേരെ വിരൽ ചൂണ്ടി പല്ല് കടിച്ചു.

"" പിന്നേ…!! നിന്നെ കൊല്ലൂന്ന് പറഞ്ഞേനല്ലേടി നീയീ ചിക്കനിലെരുവിട്ട് കലക്കിയെന്നെ കിടത്താന്നോക്കിയത്…!! ""

അവളോടുള്ള അമർഷം മുഴുവനുമെന്റെയാ മറുപടിയിൽ ഉണ്ടായിരുന്നു.

"" എരുവോ…! ""

ഒരു സംശയംപോലെ ചോദിച്ചിട്ടവള് ചിക്കനിൽ വിരലുമുക്കി നാക്കിൽ പുരട്ടിനോക്കി.

ചുമച്ചുപോയി അവൾ.

ആ നിമിഷമവൾടെ മുഖത്തേക്കിരച്ചെത്തിയ

ദയനീയഭാവം കണ്ടപ്പോ അവളെ കാലേവാരി നിലത്തടിക്കാൻ തോന്നിപ്പോയി എനിക്ക്.!!

"" നീ ഭാവാഭിനയമൊന്നും കാണിക്കേണ്ട…. നിന്നെവിശ്വസിച്ചുപോയതാ ഞാൻ ചെയ്തുപോയ തെറ്റ്…!! ""

"" എടാ… സത്യായിട്ടും ഞാനറിഞ്ഞോണ്ടല്ല…!! അളവൊക്കെ കൃത്യമായിട്ടാ ഓരോ പൊടിയും ഞാൻ ചേർത്തെ… ഇതെന്താ പറ്റിയേന്ന് ഒരുപിടീമില്ല…!! ""

അവളുടെ വിശദീകരണത്തിന് ചെവികൊടുക്കാതെ ഞാനെണീറ്റ് ഫ്രിഡ്ജിനടുത്തേക്ക് ചെന്നു. തണുത്തവെള്ളം

💬 Comments

View all comments