Chapter Title : ദേവസുന്ദരി 12 [HERCULES]
കുറച്ചെടുത്ത് കുടിച്ചു. ഇപ്പഴും ആ പുകച്ചിലങ്ങടങ്ങിയിട്ടില്ല.
കോപ്പ്…! ഏത് നേരത്താണാവോ അവളോട് ഉണ്ടാക്കിക്കോളാൻ പറയാൻതോന്നിയത്..!
ഒരു കഷ്ണം ചിക്കൻ കഴിച്ചപ്പോഴേക്കും വയറിങ്ങനെ പുകയണമെങ്കിൽ എന്തോരം സ്‌പൈസ് അവളതിൽ ഇട്ട് കാണണം…!!
കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴൊക്കെ താടക വിശദീകരണം തന്നോണ്ടിരിക്കുകയായിരുന്നു എങ്കിലും ഞാനത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
പുകച്ചിലിന് ഒരു കുറവും ഇല്ല എന്നായപ്പോൾ ഞാൻ ജിൻസിയെ വിളിച്ചു.
"" ഡീ… നീയെപ്പഴാ വരുന്നേ…!! ""
"" ഞാനിറങ്ങാൻ നിക്കുവാടാ…! ഇന്നത്തെ കഴിഞ്ഞു…! എന്നതാ?! ""
"" ആഹ് അത് നന്നായി… നീയെന്നാ വരുമ്പോ വയറുപുകച്ചിലിനുള്ള മരുന്നെന്തേലും വാങ്ങിക്കാവോ…! ""
"" ഏഹ്… അതിപ്പോ നിനക്കെന്നാത്തിനാ…! ""
"" ഒക്കെ വന്നിട്ട് പറയാ… നീ ഒന്ന് വേഗം വാ…!! ""
കാൾ കട്ട് ചെയ്ത് തിരിയുമ്പോ താടക ഞാൻ പറയണത് ഒക്കെ കേട്ട് എന്റെ പുറകിൽ ഉണ്ടായിരുന്നു.
അവളെയൊന്ന് തറപ്പിച്ച് നോക്കി ഞാൻ റൂമിലേക്ക് ചെന്നു.
അതിനകത്ത് കിടന്നുരുണ്ട് ഒരു സമയമായപ്പോൾ ജിൻസി കേറിവന്നു.
അവളുടെ കയ്യിൽ ഉണ്ടായിരുന്ന ടാബ്ലറ്റും വാങ്ങിക്കഴിച്ച് ഞാൻ കുറച്ച് വെള്ളം കുടിച്ചു.
"" എന്നതാന്ന് പറയെടാ…!! വെറുതേ ആളെ ടെൻഷൻ ആക്കാനായിട്ട് ""
"" അത് ചിക്കൻ കഴിച്ചിട്ട് പറ്റിയതാ… എന്നോട് പകരമ്മീട്ടാൻ അവളതിൽ ഇവിടുണ്ടായിരുന്ന പറങ്കിപ്പൊടി മൊത്തമെടുത്ത് കമിഴ്ത്തീന്ന് തോന്നണു…. ഹൊ.. എന്തൊരെരുവ്…!! ""
"" എന്റീശോയേ…!! ഇവിടുള്ളത് എക്സ്ട്രാ സ്‌പൈസി പൊടിയാ…! അതവൾക്കറിയാമ്മേലെ…!! നീയിങ്ങ് വന്നേ…! ""
അവളെന്നേം വലിച്ച് തടകയുടെ അടുത്തേക്ക് കൊണ്ടുപോയി. ആൾടെ മുഖത്ത് നേരത്തേ ഉണ്ടായിരുന്ന സന്തോഷമൊന്നും ഇപ്പോഴില്ല. ആകെയൊരു ശോകമൂകം.!
"" അഭീ…! ഇവനിപ്പറയണേ ഒക്കെ നേരാന്നോ…!! ""
ജിൻസി താടകയോടായി ചോദിച്ചപ്പോ അവളെന്നെയൊന്ന് നോക്കി.
"" അവനെന്താ പറഞ്ഞേന്ന് എനിക്കറിയാമ്മേല…! പക്ഷേ ഞാനത് അറിഞ്ഞോണ്ട് ചെയ്തെയല്ല. മസാലയൊക്കെ ഞാൻ കൃത്യായ്ട്ട ചേർത്തെ… എന്നിട്ടുമെങ്ങനെ ഇങ്ങനായീന്ന് എനിക്കറിഞ്ഞൂടാ…!! ""
താടകയുടെ മറുപടിയിലെ ആത്മാർഥത തിരിച്ചറിഞ്ഞെങ്കിലും അതങ്ങ് സമ്മതിച്ചുകൊടുക്കാൻ തോന്നിയില്ല.
"" നീ വല്യ സത്യാവതിയൊന്നുമാവാന്നോക്കല്ലേ….!! നിന്റെയഭിനയമൊന്നുമെന്റടുത്ത് നടക്കൂല…! ""
ഇത്രൊക്കെ പറഞ്ഞിട്ടുമൊന്നും എന്റെ തലേക്കേറീലാന്ന് കണ്ടതുമവളുടെ വിധമ്മാറി.
"" എങ്കി നീ കരുതിയപോലത്തന്നെ…. ഇതൊക്കെ
💬 Comments
View all comments