Chapter Title : ദേവസുന്ദരി 13 [HERCULES]
ദേവസുന്ദരി 13
Devasundari Part 13 | Author : Hercules | Previous Part
ഒരുപാട് വൈകിയെന്നറിയാം. എക്സാം ആയിരുന്നു. അത് കഴിഞ്ഞ അന്ന് അച്ഛമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. അതിന്റെ ഒക്കെ തിരക്ക് കാരണം എഴുത്ത് ഒട്ടും നടന്നില്ല. കിട്ടിയ സമയത്ത് എഴുതിയ ഭാഗങ്ങളാണ് ഇത്. അച്ഛമ്മക്ക് ഇപ്പൊ വലിയ കുഴപ്പം ഇല്ല ഡിസ്ചാർജ് ചെയ്തു.!
തുടർന്ന് വായ്ക്കു ❤
എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!
"" ഹേയ്…!! "" ഒരു വിറയലോടെ ഞാനലറിക്കൊണ്ട് താടകയുടെ നേർക്ക് ഓടി.
അവളൊന്ന് പതറി.! അത് കഴിഞ്ഞാണ് തനിക്കുനേരെ പാഞ്ഞടുക്കുന്ന വാഹനമവളുടെ ശ്രദ്ധയിൽ പെട്ടത്.
താടക തറഞ്ഞവിടെ നിന്നുപോയി. അതവളുടെ തൊട്ടടുത്ത് എത്തിയിരുന്നു. പേടിച്ചിട്ടൊരടിപോലുമവൾക്ക് അനങ്ങാനായില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
ആ കാഴ്ച കാണാനാവാതെ ഞാൻ തലയിൽ കൈവച്ചവിടെ ഇരുന്നുപോയി…!!
********
ഒരു മൂളലോടെ താർ അവളുടെ തൊട്ടടുത്തുവച്ചൊന്ന് വെട്ടിച്ചു. പിന്നേ അതൊരിരമ്പലോടെ അവളെ ഉരുമ്മിയെന്നോണം പുറത്തേക്ക് പാഞ്ഞുപോയി.
അപ്പോൾ തോന്നിയ ആശ്വാസം..!!
തടകയപ്പോഴും ചെവിപൊത്തി കണ്ണുകൾ ഇറുക്കിയടച്ച് നിൽപ്പായിരുന്നു. അവളുടെ കയ്യിലുണ്ടായിരുന്ന വാഴയിലക്കീറ് മണ്ണിൽ വീണിരുന്നു.
ഞാൻ വേഗം തന്നെയവളുടെ അടുത്തേക്കൊടി. അവളപ്പോഴും മരവിച്ച് അതേ അവസ്ഥയിൽ തന്നെയായിരുന്നു.
"" ഡോ..! താനോക്കെയാണോ..! ""
അവളൊന്നുമറിയുന്നില്ല എന്ന് കണ്ട് ഒന്ന് പരിഭ്രമിച്ച ഞാൻ അവളുടെ തോളിൽ പിടിച്ചൊന്നിളക്കി ചോദിച്ചു.
അവൾ നല്ലപോലെ വിറക്കുന്നുണ്ടായിരുന്നു.
താടക പേടിയോടെ കണ്ണ് തുറന്നെന്നെയൊന്ന് നോക്കി. തൊട്ടടുത്ത നിമിഷമൊരു കരച്ചിലോടെയവളെന്റെ നെഞ്ചിൽ വീണു. ഒന്ന് പതറിയെങ്കിലും ഞാനവളെ ചേർത്തുപിടിച്ചു.
പാവം നല്ലപോലെ പേടിച്ചിട്ടുണ്ടെന്നേ..! അവളുടെ ശരീരം കിടന്ന് വിറക്കണത് അതിന് തെളിവാണ്.
"" ഡോ… ഓക്കെയാണോ?! ""
മറുപടിയൊന്നും ഇല്ലായെങ്കിലും അവളുടെ കേട്ടിപ്പിടുത്തമോരോ നിമിഷവും ഇറുകിക്കൊണ്ടിരുന്നു.
എന്നിലുള്ളയീ പിടിവിട്ടാലവള് മരിച്ചുപോവുമെന്നകണക്കെ.!!
"" അഭിരാമീ… ഡോ…! ""
അഭിരാമി !!. ആദ്യമായിട്ടാണെന്ന് തോന്നണു ഞാനവളെ പേര് വിളിക്കുന്നത്.
ഞാനൊരല്പം ബലം പിടിച്ചവളെ എന്നിൽനിന്നടർത്തി.
അവളിപ്പോ ഒന്ന് കൂളായപോലെ തോന്നി. അവളെന്നെയൊന്ന് മിഴിച്ച് നോക്കി.
പേടിച്ചണ്ടം കീറിപ്പോയ അവസ്ഥേൽ ഇത്രേന്നേരം എന്നേം ചുറ്റിപ്പിടിച്ചാണ്
💬 Comments
View all comments