0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 1K

പിന്നെയവിടാന്നിറങ്ങുന്നത്. ഇറങ്ങാൻ നേരം ഉച്ചക്ക് കൊണ്ടുവന്നതിൽ ബാക്കിയായ ബിരിയാണി രണ്ട് പൊതി പൊതിഞ്ഞു തരുകയും ചെയ്തു. എല്ലാരോടും യാത്രപറഞ്ഞ് അവിടന്ന് ഞങ്ങൾ ഇറങ്ങി. താടക വളരെ സന്തോഷവതിയായിരുന്നു. അതവളുടെ മുഖത്ത് പ്രകടമാണുതാനും.

"" താങ്ക്സ്… ""

കുറച്ച് നേരം മൗനമായി തുടർന്ന യാത്രക്കിടയിൽ തടകയെന്നോടായി പറഞ്ഞു.

"" എന്തേ…! ""

ഞാൻ അതിന്റെയർത്ഥം മനസിലാവാത്തപോലെ അവളെ നോക്കി.

"" കുറേ നാളുകൂടിയാണ് ഞാനിത്തിരിയെങ്കിലും സന്തോഷിക്കുന്നത്. അതിനെന്നെ സാഹയിച്ചതല്ലേ…! ""

അവളൊരു ചിരിയോടെ പറഞ്ഞു.

"" ഓഹ് വരവ് വെച്ചേക്കണു…! ""

ഞാനുമൊരു തമാശപോലെപ്പറഞ്ഞിട്ട് ഒന്ന് ചിരിച്ചു.

തടകയുടെ വീടുവരെ ഒന്ന് പോവണം. അവൾക്ക് അമ്മയെ കാണണമെന്ന് അധിയായ ആഗ്രഹമുണ്ട്. നേരത്തേ അമ്മയെപ്പറ്റി ചോദിച്ചപ്പോൾ തന്നെയെനിക്കത് മനസിലായിരുന്നു.

അതുകൊണ്ട് അവളുടെ അനുവാദം ചോദിക്കാതെ തന്നെ ഞാനവളുടെ വീട്ടിലേക്ക് വണ്ടിയോടിച്ചു. അന്ന് അവളുടെ നടക്കാതെ പോയ കല്യാണത്തലേന്ന് വന്ന ചെറിയൊരോർമ വച്ചാണ് ഇപ്പോഴുള്ളയാത്ര.

ഞങ്ങളുടെ ഫ്ലാറ്റിലേക്കുള്ള വഴിയേ തിരിയാഞ്ഞത് കണ്ട് അവളൊന്ന് എന്നെ സംശയത്തോടെ നോക്കി.

"" ഇതെങ്ങോട്ടാ ഇപ്പൊ…! ""

"" ഒരാളെക്കാണാനുണ്ട്..! തനിക്കൊപ്പം വരാനെന്തേലും ബുദ്ധിമുട്ടുണ്ടോ…! ""

ഞാനവളെയൊന്ന് ചെറഞ്ഞുനോക്കിക്കൊണ്ട് തിരക്കി.

"" ഹേയ്… എന്ത് ബുദ്ധിമുട്ട്. ഞാൻ ചുമ്മാ തിരക്കിയതാ…! ""

അവളില്ലായെന്ന അർത്ഥത്തിൽ തലയിളക്കിക്കൊണ്ട് പറഞ്ഞു.

"" ഹ്മ്മ്… ""

ഞാനതിനൊന്ന് മൂളി വണ്ടി പായിക്കുന്നതിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു.

തടകയുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കാറ് തിരിഞ്ഞതും അവളുടെ മുഖം വല്ലാതാവുന്നത് ഞാൻ ശ്രെദ്ധിച്ചു.

"" എന്താടോ…! എന്ത്പറ്റി… ""

അവളുടെ ഭാവം ശ്രെദ്ധിച്ച് ഞാൻ തിരക്കി.

"" വീട്ടിലോട്ടാണോ നമ്മള് പോണേ…! ""

""

💬 Comments

View all comments