0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 395

അടക്കം 5 പോലീസുകാർ ജീപ്പിൽ നിന്നിറങ്ങി.

അവിടെ നിന്ന ആരൊ സംഭവം വിശദീകരിച്ച് കൊടുക്കുന്നുണ്ടായി. പോലീസുകാർ പരിസരം വീക്ഷിച്ച് അടുത്തുള്ള ഒരു കടയിലേക്ക് കയറിപ്പോയി. കുറച്ച് നേരം കഴിഞ്ഞ് അവരെ അവിടേക്ക് വിളിപ്പിച്ചു.

കൂടെ ഞാനും ചെന്നു. അവിടെ CCTV ചെക്ക് ചെയ്യുകയായിരുന്നു അവർ.

അതിൽ ഇഷ താഴെ നിന്ന് മല എടുക്കുന്നത് വ്യക്തമായിരുന്നു. എനിക്കത് കണ്ടപ്പോഴെന്തോ വല്ലാത്ത ആശ്വാസം തോന്നി.

പോലീസുകാർ മറ്റേ പുള്ളിയെ ഒന്ന് വിരട്ടിയതും മലയുടെ കൊളുത്ത് പൊട്ടാറായി ഇരുന്നതാണെന്ന് പുള്ളിക്കാരി അവരോട് പറഞ്ഞു.

പോലീസുകാരോട് അനുവാദവും വാങ്ങി ഞാൻ ഇഷയെയും വീറിനെയും കൂട്ടി ഇന്നലെ ഇരുന്ന മരച്ചുവട്ടിലേക്ക് ചെന്നിരുന്നു.

"" പേടിച്ചുപോയോ…! ""

ഞാൻ ഇഷയോട് തിരക്കി.

"" മ്മ്…!! പറഞ്ഞതാ ഞാനല്ലാന്ന്…! ആരും കേൾക്കാൻ കൂട്ടാക്കിയില്ല.!""

"" പോട്ടെ സാരമില്ല… എന്തേലും കഴിച്ചോ നിങ്ങള്. "

"" ഇന്നലെ വാങ്ങിത്തന്ന ബ്രഡ് ഉച്ചക്ക് കഴിച്ചു. ""

ഇഷ ഒരു ചിരിയോടെ പറഞ്ഞപ്പോൾ സത്യത്തിലെന്റെ ഉള്ള് വിങ്ങി. നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.

"" നിങ്ങളുടെ അച്ഛനും അമ്മേം…!""

"" ഒരു ആക്സിഡന്റിൽ മരിച്ചു. അച്ഛൻ സ്കൂൾ ടീച്ചർ ആയിരുന്നു. അവര് പോയപ്പോ അമ്മേടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അങ്കിളാണ് ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അയാൾ ഞങ്ങളെ ഒരു മാർവാടിക്ക് വിൽക്കാൻ നോക്കിയപ്പോൾ അവിടന്ന് ഇറങ്ങി ഓടിയതാ….!! ""

അവള് പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. എങ്ങനെ ജീവിക്കേണ്ടിയിരുന്നവരാണ്. ഈ ചെറുപ്രായത്തിൽ അവളെന്തോരം അനുഭവിച്ചു.

അവളുടെയും കണ്ണ് നിറയുന്നുണ്ടായിരുന്നു.

"" വണ്ടീല് ബിരിയാണിയുണ്ട്… ഞാനതെടു…!!! ""

ഈശ്വരാ…! താടക. അവളെന്നോടൊപ്പമുണ്ടായിരുന്നെന്നത് ഞാനപ്പാടെ മറന്നു.!

ഞാനൊരു ഞെട്ടലോടെ കാറിന് നേർക്ക് ഓടി. എന്റെ പെരുമാറ്റം കണ്ട് ഇഷ ഞെട്ടലോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ കാറിനടുത്തെത്തി. എന്നാൽ അവിടെയവളുണ്ടായിരുന്നില്ല. എന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.

ഇന്ന് രാവിലെ അമ്പലത്തിൽ വച്ച് നടന്ന സംഭവം കൂടെ മനസിലേക്ക് വന്നതും എന്റെ കണ്ണിലേക്ക് ഇരുട്ട് കേറുന്നതുപോലെ തോന്നി.

ഈശ്വരാ…! ഇവളിതെവിടെപ്പോയി…!.

കൂടെ വന്ന അവളെ പൂർണമായും മറന്നുപോയതിലെനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. എന്ത് ചെയ്യണമെന്ന് ഒരൂഹവുമില്ലാതെ ഞാൻ

💬 Comments

View all comments