Chapter Title : ദേവസുന്ദരി 13 [HERCULES]
കാർ ആ കോമ്പൗണ്ടിലേക്ക് കേറിവന്നു. അതവളുടെ അച്ഛനായിരുന്നു.
"" ആരോട് ചോദിച്ചിട്ടാടി നായേ എന്റെ പറമ്പിൽ കേറിയേ…!! ""
കാറിൽനിന്ന് ചാടിയിറങ്ങി അങ്ങേര് തടകക്ക് നേരെ കുരച്ചു. പിന്നാലെ എന്നെ തുറിച്ചൊരു നോട്ടവും.
എങ്ങനെ ഇവർക്കിങ്ങനെ പെരുമാറാൻ പറ്റണു എന്നായിരുന്നു എന്റെയപ്പോഴത്തെ ചിന്ത.
"" ഇറങ്ങിപ്പോടീ….!! ""
എന്ന് അയാളലറിയതും താടക എക്കികരഞ്ഞുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു. അവൾക്ക് ആ താങ്ങ് അപ്പോഴാവശ്യമായിരുന്നു. ഞാനവളെ താങ്ങി കാറിൽ കൊണ്ടിരുത്തി.
എന്നിട്ട് അവരെയൊന്ന് തിരിഞ്ഞുനോക്കി.
അച്ഛൻ കലിപ്പിച്ചു നോക്കുകയാണെങ്കിലും അമ്മയുടെ കണ്ണിലെ നനവ് ഉത്തരം കിട്ടാത്ത സമസ്യയായി എന്നിലേക്കിരച്ചുകയറി.
കാറ് റിവേഴ്‌സിലിട്ട് ഒന്നിരപ്പിച് ഞാൻ പിന്നോട്ടെടുത്തു. ഫ്ലാറ്റിലേക്കുള്ള വഴി കയറി ഞാൻ കാർ സൈഡിലൊതുക്കി. താകയുടെ മാൻമിഴികളപ്പോഴും പെയ്തു തോർന്നിരുന്നില്ല. എനിക്ക് നല്ല കുറ്റബോധം തോന്നി.
അവളുടെ സന്തോഷം മൊത്തമൊരുനിമിഷം കൊണ്ട് തല്ലിക്കെടുത്തിയപോലെ…!. അവിടേക്ക് പോകുന്നത് വരെയും അവളെന്ത് സന്തോഷത്തിലായിരുന്നു.
"" അഭിരാമി…! സോറിഡോ…! അവരങ്ങനെ പെരുമാറൂന്ന് ഞാനോർത്തില്ല. നല്ലൊരു ദിവസായിട്ട് ഞാൻ തന്റെ മൂഡ് കളഞ്ഞല്ലേ…! ""
ഞാൻ സത്യസന്ധമായിത്തന്നെ അവളോട് മാപ്പ് പറഞ്ഞു.
"" ഹേയ്… പ്ലീസ് ഡോണ്ട് ബി സോറി…! ഞാനോക്കെയാണ്. രാഹുലുള്ളൊണ്ട് അവരെ ഒന്ന് കാണാനേലും പറ്റി..! താങ്ക്യു സോമച്ച്…! ""
കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീരിനേ തുടച്ചുമാറ്റിക്കൊണ്ട് ആവൾ ഒരു ചിരിയോടെ പറഞ്ഞു.
ഞാനുമൊരു ചിരി വരുത്തി കാർ മുന്നോട്ടെടുത്തു. കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ ഒരാൾക്കൂട്ടം കണ്ട് ഞാൻ കാറൊന്ന് സ്ലോ ചെയ്തു. ആ ആൾക്കൂട്ടത്തിന് നടുവിൽ പേടിച്ചരണ്ടപോലെ നിന്നിരുന്ന ഇഷയേയും വീറിനെയും കണ്ടപ്പോളെന്റെ ഉള്ളൊന്ന് കാളി. ഇന്നലെ തെരുവിൽ കണ്ട പിള്ളേരാണ്.
💬 Comments
View all comments