0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 399

അതും ഒരു രസമായിരുന്നു.

ഞാൻ ഫ്ലാറ്റ് ഒന്ന് വീക്ഷിച്ചു. ഹാളിലേ ഒരു ഭാഗം രണ്ടുപേരും ചേർന്ന് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അവിടെ ഒരു ടേബിളിൽ വലിയ ഒരു കേക്കും രണ്ടും സെറ്റ് ആക്കീട്ടുണ്ട്.

ഒരുക്കങ്ങൾ കണ്ട് അഭിരാമിയെപ്പോലെ തന്നെ ഞാനും ഞെട്ടിയിരിക്കുകയാണ്. സർപ്രൈസ് ഫങ്ക്ഷൻ എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത് കൂടാതെ വിഭവ സമൃതമായ സദ്യ തന്നെ ജിൻസി ബർത്ഡേ പ്രമാണിച്ച് ഒരുക്കീട്ടുമുണ്ട്.

കേക്ക് കട്ട്‌ ചെയ്യുന്നതിന് മുന്നേ തന്നെ ജിൻസി എന്റെ അമ്മയെ വീഡിയോ കാൾ ചെയ്തു. അമ്മയുടെയും അല്ലിയുടെയും ഒക്കെ ബർത്ഡേ വിഷ് കൂടെ കിട്ടിയ ശേഷമാണ് അവൾ കേക്ക് കട്ട്‌ ചെയ്തത്.

അവരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരമിരുന്നു. പിന്നേ ഞങ്ങൾ കഴിക്കാനായി ഇരുന്നു.

"" ഇവളേങ്കൂട്ടി എവിടേലുങ്കറങ്ങാൻ പോണോന്ന് പറഞ്ഞപ്പോ എന്തൊരു ജാടയായിരുന്നവന്…! ന്നിട്ട് നോക്ക്യേ…! അവസാനം കാണാഞ്ഞിട്ട് വിളിക്കേണ്ടി വന്നു. ""

കഴിക്കണേനിടെ ജിൻസി എനിക്കിട്ടൊന്ന് കൊട്ടിയപ്പോൾ അഭിരാമി സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഒരുപക്ഷെ ഇന്ന് അവളോട് നല്ല രീതിയിൽ പെരുമാറിയത് ജിൻസിയുടെ നിർദേശപ്രകാരമുള്ള അഭിനയമായിരുന്നോ എന്നാവണം അവളപ്പോൾ ചിന്തിച്ചത്.

"" കറങ്ങാനോ…! അതിനിവളെന്നേം വലിച്ച് ഏതോ ഓർഫനേജിലേക്കാണ് കൊണ്ടോയെ…! ""

അഭീടെ നോട്ടം കണ്ട് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ച് ഞാൻ പറഞ്ഞു.

ജിൻസീം അമ്മുവും അന്തം വിട്ട് ഞങ്ങളെ നോക്കിയപ്പോൾ ഇന്നുണ്ടായ കാര്യങ്ങളൊക്കെ ഞാൻ വിവരിച്ച് കൊടുത്തു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രണ്ടിനും ഇഷയെയും വീറിനെയും കാണണം എന്ന്.

പിന്നീടൊരു ദിവസം പോവാന്ന് പറഞ്ഞ് ഒരു കണക്കിന് ഒതുക്കി രണ്ടിനേം ജിൻസീടെ ഫ്ലാറ്റിലേക്ക് ഉന്തിത്തള്ളി വിട്ടു. അതിന് മുന്നേ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ഒക്കെ അമ്മുവും അഭിരാമിയും ചെന്ന് കേക്ക് കൊടുത്തിട്ട് വന്നിരുന്നു.

ആ ഗ്യാപ്പിൽ ഞാൻ ഒന്ന് പോയി കുളിച്ചു. റെയിൻ ഷവറിലൂടെ പെയ്തിറങ്ങുന്ന ജലധാര എന്നിൽ അവശേഷിച്ചിരുന്ന ക്ഷീണത്തെയും അലിയിച്ചു കളഞ്ഞു.

ഫ്രഷ് ആയി ഇറങ്ങുമ്പോഴേക്ക് അഭിരാമി തിരിച്ചെത്തിയിരുന്നു.

"" രാഹുൽ..! ഞാങ്കിടക്കുവാട്ടോ. ചെറിയൊരു തലവേദനപോലെ.! ""

ഹാളിൽ എന്നെയും കാത്തെന്നോണം ഇരുന്ന അവൾ എന്നെക്കണ്ടതും പതിയെ എണീറ്റ് കൊണ്ട് പറഞ്ഞു.

"" കൂടുതലാണോ…! ടാബ്ലെറ്റ് വല്ലോമിരിപ്പുണ്ടാവും.!

💬 Comments

View all comments