Chapter Title : ദേവസുന്ദരി 13 [HERCULES]
""
എനിക്ക് ഇടയ്ക്കിടെ തലവേദന വരുമ്പോൾ കഴിക്കുന്ന മരുന്ന് ഓർത്ത് ഞാൻ പറഞ്ഞു.
" ഹേയ് അത്രക്കൊന്നുമില്ലടോ…! ഇതൊന്നുറങ്ങിയാ മാറിക്കോളും. എന്ന ശരി! ഗുഡ് നൈറ്റ്..! ""
"" ശരി…! ഗുഡ് നൈറ്റ്..! ""
അവളോടൊരു ഗുഡ് നൈറ്റും പറഞ്ഞ് ഞാനും കയറിക്കിടന്നു.
പിന്നീട് കുറച്ച് ദിവസം ഓഫീസിലെ തിരക്ക് കാരണം പ്രാന്തെടുത്തു നിക്കുവായിരുന്നു ഞാനും അഭിരാമിയും. ഓഡിറ്റിംഗ് ഉണ്ടായിരിക്കും എന്ന അറിയിപ്പിന്റെ ഭാഗമായിട്ടുള്ള കണക്കെടുപ്പും റെക്കോർഡ്സ് റീ-ചെക്ക് ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിൽ സമയം പോയത് പോലും അറിഞ്ഞിരുന്നില്ല.
പക്ഷേ ഈ ദിവസങ്ങളിൽ ആയിരുന്നു ഞാനും അഭിരാമിയും കൂടുതലായി അടുത്തിടപഴകിയതും കുറേ കൂടെ പരസ്പരം മനസിലാക്കിയതും.
സത്യത്തിലവളേ മനസിലാക്കുന്തോറും അവൾ എന്നിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
പുറമേ തന്റെടിയെന്നുള്ള മുഖമ്മൂടിക്കുള്ളിൽ ഒളിച്ചിരുന്ന അഭിരാമി എന്ന പൊട്ടിപ്പെണ്ണിനോട് എനിക്ക് തോന്നിയ വികാരമാണോ പ്രണയം?!.
ഒരുപക്ഷെ ആയിരിക്കാം.
അവളെ കണ്ടമാത്രയിൽ പിടഞ്ഞുണരുന്ന എന്റെ ഹൃദയ താളമെത്രയോ തവണ വിളിച്ചുപറഞ്ഞിരിക്കണം.
" നിന്നെ പുൽകിയുണർത്താനാണ് ഞാൻ മിടിക്കുന്നതെന്ന് "
അവളുടെ കാപ്പിപ്പൊടിക്കണ്ണുകളെ നേരിടാൻ ശേഷിയില്ലാതെ ഓടിയോളിച്ചപ്പോൾ "കുത്തിനോവിക്കല്ലേയെന്ന് " എന്റെ മിഴികൾ തേങ്ങിയത് എന്തിനായിരുന്നു.?!
അവളുടെ കണ്ണുനീർ എന്നെ ചുട്ട് പൊള്ളിച്ചത് എന്തിനായിരുന്നു..!
ഒരേയൊരുത്തരം.
"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്…!! "" ( credit goes to ♡ദേവേട്ടൻ♡ )
തുടരും ❤
💬 Comments
View all comments