0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 1.1K

നന്നായി പഠിക്കണം. ഞങ്ങൾ എന്നാൽ പോയിട്ട് പിന്നേ വരാട്ടോ…! ""

അവളുടെ കണ്ണുനീർ തുടച്ചു മാറ്റി തലയിലൊന്ന് തഴുകി ഞാൻ പറഞ്ഞു.

അവളുടെ സങ്കടം അണപ്പൊട്ടി. ഒരു എക്കിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് വീണു.

"" അച്ഛനും അമ്മേം പോയെല്പിന്നെ ആരേലും ഒപ്പമുണ്ട് എന്ന് തോന്നിയത് ഏട്ടനെക്കണ്ടേൽ പിന്നെയാ… ഞാൻ എങ്ങനാ ഇതിനൊക്കെ നന്ദി പറയണ്ടേ…! ""

അവൾ കരച്ചിലിനിടക്ക് പറഞ്ഞൊപ്പിച്ചു. അവളുടെ വാക്കുകൾ ഇടറിയിരുന്നു. കരച്ചിലിനിടയിൽ പലപ്പോഴായി അത് മുറിഞ്ഞു.

"" നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയാൽ മതി…! എനിക്ക് അതിലും വലുതായി ഒന്നും വേണ്ട…! ""

"" ഞാൻ വാക്ക് തരുന്നു.! ഞാൻ നന്നായി പഠിച്ച് ഒരു ജോലി വാങ്ങിയിരിക്കും… ഓഫർ ലെറ്റർ ആദ്യം ഏട്ടനെത്തന്നെ ഞാൻ കാണിക്കും…! ""

ഇപ്രാവിശ്യമവളുടെ ശബ്ദത്തിനിടർച്ച ഇല്ലായിരുന്നു. അത് അവളുടെ ഉറച്ച തീരുമാനമായിരുന്നു.

അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ ഫ്ലാറ്റിലേക്ക് ചെന്നു.

പാർക്കിങ്ങിൽ കാർ ഇട്ട് ഞങ്ങൾ ഇറങ്ങി.

"" താൻ നടന്നോ…! എനിക്കൊരു കാൾ ചെയ്യാനുണ്ട്. ""

അഭിരാമിയോട് പറഞ്ഞിട്ട് ഞാൻ ഫോൺ കയ്യിൽ എടുത്തു.

അവളതിന് തലയിളക്കി സ്റ്റെയർ കയറിത്തുടങ്ങി. ഞാൻ വേഗം തന്നെ ജിൻസിയെ വിളിച്ച് ഞങ്ങൾ എത്തി എന്ന് പറഞ്ഞ് കാൾ കട്ട് ആക്കി.

എന്നിട്ട് ഞാനും മുകളിലേക്ക് കയറി.

അഭിരാമി ഞങ്ങളുടെ ഫ്ലാറ്റിന്റെ ഡോർ തുറന്നതും രണ്ട് സൈഡിൽ നിന്നും പാർട്ടി പോപ്പർ പൊട്ടിക്കുകയും ലൈറ്റ് തെളിയുകയും ചെയ്തു. ഒപ്പം കൊറസ് പോലെ 'ഹാപ്പി ബർത്ഡേ ടു യൂ…' എന്ന പാട്ടും.

പോപ്പർ പൊട്ടിയതിന്റെ ഞെട്ടലിൽ താടക മലർന്നടിച്ച് പുറകോട്ട്

💬 Comments

View all comments