Chapter Title : ദേവസുന്ദരി 13 [HERCULES]
വീഴെങ്കൂടെ ചെയ്തതോടെ പൂർത്തിയായി.
" അയ്യോന്ന് " വിളിച്ചു അമ്മു വേഗം തന്നെ അഭിരാമിയെ വലിച്ചെണീപ്പിച്ചെങ്കിലും പിന്നീടങ്ങോട്ട് കൂട്ടച്ചിരിയായിരുന്നു.
ഒന്ന് നിലം ടെസ്റ്റ് ചെയ്തേന് ഇത്രേം ചിരിക്കാനെന്തിരിക്കണു എന്നൊരു ഭാവത്തോടെ താടക ഞങ്ങളെ മൂന്നിനേം നോക്കി കണ്ണുരുട്ടി.!
"" സർപ്രൈസ് സർപ്രൈസ് എന്ന് പറഞ്ഞപ്പോ ഞാനിത്രേം കരുതീല….! ഇത് വല്ലാത്ത സർപ്രൈസ് ആയിപ്പോയീ ലേ ചേച്ചി…! ""
അമ്മു ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അഭിയോട് ചോദിച്ചപ്പോൾ അവളുടെയൊരു ഇളിഞ്ഞ ചിരിയുണ്ടായിരുന്നു. അത് കണ്ടതും ചിരിയൊന്നൂടെ മുറുകി.
കുറച്ച് നേരം ജിൻസിയും അമ്മുവും താടകയെ അതുമ്പറഞ്ഞ് താറ്റിയെങ്കിലും അതും ഒരു രസമായിരുന്നു.
ഞാൻ ഫ്ലാറ്റ് ഒന്ന് വീക്ഷിച്ചു. ഹാളിലേ ഒരു ഭാഗം രണ്ടുപേരും ചേർന്ന് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അവിടെ ഒരു ടേബിളിൽ വലിയ ഒരു കേക്കും രണ്ടും സെറ്റ് ആക്കീട്ടുണ്ട്.
ഒരുക്കങ്ങൾ കണ്ട് അഭിരാമിയെപ്പോലെ തന്നെ ഞാനും ഞെട്ടിയിരിക്കുകയാണ്. സർപ്രൈസ് ഫങ്ക്ഷൻ എന്നൊക്കെ പറഞ്ഞെങ്കിലും ഞാനും ഇത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അത് കൂടാതെ വിഭവ സമൃതമായ സദ്യ തന്നെ ജിൻസി ബർത്ഡേ പ്രമാണിച്ച് ഒരുക്കീട്ടുമുണ്ട്.
കേക്ക് കട്ട് ചെയ്യുന്നതിന് മുന്നേ തന്നെ ജിൻസി എന്റെ അമ്മയെ വീഡിയോ കാൾ ചെയ്തു. അമ്മയുടെയും അല്ലിയുടെയും ഒക്കെ ബർത്ഡേ വിഷ് കൂടെ കിട്ടിയ ശേഷമാണ് അവൾ കേക്ക് കട്ട് ചെയ്തത്.
അവരോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കുറച്ചുനേരമിരുന്നു. പിന്നേ ഞങ്ങൾ കഴിക്കാനായി ഇരുന്നു.
"" ഇവളേങ്കൂട്ടി എവിടേലുങ്കറങ്ങാൻ പോണോന്ന് പറഞ്ഞപ്പോ എന്തൊരു ജാടയായിരുന്നവന്…! ന്നിട്ട് നോക്ക്യേ…! അവസാനം കാണാഞ്ഞിട്ട് വിളിക്കേണ്ടി വന്നു. ""
കഴിക്കണേനിടെ ജിൻസി എനിക്കിട്ടൊന്ന് കൊട്ടിയപ്പോൾ അഭിരാമി സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments