Chapter Title : ദേവസുന്ദരി 13 [HERCULES]
വാക്ക് കൊടുത്തു. പിന്നേ അവരോട് യാത്ര പറഞ്ഞവിടുന്നിറങ്ങി.
"" എന്താ ഒന്നും മിണ്ടാണ്ടിരിക്കണേ…! ""
കുറച്ച് നേരമായി ഓരോ ചിന്തകളിൽ മുഴുകിയിരുന്ന എന്നോടായി താടക ചോദിച്ചു. സാധാരണ ഞങ്ങളൊന്നിച്ചുണ്ടാവുമ്പോ കാര്യമായ സംസാരമൊന്നും ഉണ്ടാവാത്തതാണ്. എന്നാലവള് ഇന്നത്തെ എന്റെ പെരുമാറ്റം കണ്ടിട്ടോ എന്തോ ഓരോന്നൊക്കെ ചോദിച്ച് തുടങ്ങി.
"" ഹേയ് ഓരോന്ന് ചിന്തിച്ചിരുന്നതാ…! ""
മുഷിപ്പിക്കണ്ട എന്നോർത്ത് ഞാനും സംസാരിച്ച് തുടങ്ങി. സത്യത്തിലീ ശോകാവസ്ഥ എനിക്കും മടുത്ത് തുടങ്ങിയിരുന്നു.
""ഹ്മ്മ്…!!""
അതിനവളൊന്ന് മൂളി.
"" തനിക്കെങ്ങനാ അവിടൊക്കെ പരിചയം?!""
ഓർഫനെജുമായി അവൾക്കുള്ള ബന്ധമോർത്ത് ഞാൻ ചോദിച്ചു.
"" അങ്ങനെ ചോദിച്ചാ..! കുറച്ച് കാലമായിട്ട് ബന്ധമുണ്ടെന്ന് കൂട്ടിക്കോ..!! ""
അവളൊരു ചിരിയോടെ പറഞ്ഞെന്നെ നോക്കി.
എനിക്കവളുടെ മറുപടി കേട്ടപ്പൊഴെന്തോ പന്തികേട് തോന്നി. തടകേടെ അച്ഛന്റെ അന്നത്തെ പെരുമാറ്റോം അവൾടെ ഇപ്പോഴുള്ള മറുപടിയുമൊക്കെ കൂട്ടിവായ്ക്കുമ്പോൾ…!
ഇവളെ അവർ ദത്തെടുത്തതാണോ എന്നൊരു ചിന്ത എന്നിലേക്ക് കടന്നുവന്നു. എന്നാലത് മനസ്സിൽ വച്ച് ഞാനവളോട് ചോദിച്ചു.
"" എന്ന് വച്ചാ…! ""
"" എന്നവച്ചാ ചെറുപ്പം മുതൽ ഞാനിവിടെ വരാറുണ്ട്. എല്ലാവർഷോം എന്റെ പിറന്നാളിന് അവിടെ ഫുഡ് ഞങ്ങളുടെ വക ആയിരുന്നു. അമ്മേടെ ആഗ്രഹം ആണത്. പിന്നേ പിന്നേ എനിക്കും അവിടിഷ്ടായി. ഇപ്പൊ പിന്നേ ഇടയ്ക്കിടെ അവിടെ ചെല്ലും…! ""
അവളൊരു ചിരിയോടെ പറഞ്ഞെങ്കിലും അമ്മയെ ഓർത്ത് അവൾക്ക് നല്ല വിഷമം ഉണ്ടെന്ന് അവളുടെ ശബ്ദമൊന്നിടറിയപ്പോൾ എനിക്ക് മനസിലായി. അതോടൊപ്പം ഞാൻ കുറച്ച് മുന്നേ ചിന്തിച്ചതോർത്ത് ഒരല്പം ജാള്യതയും എനിക്ക് തോന്നി.
"" അമ്മയെ മിസ്സെയ്യണുണ്ടോ…? ""
ഞാനത് ചോദിച്ചപ്പോഴവൾ ഒന്ന് മൂകയായി.
"" ഹേയ് ഡോ… ഞാൻ ചുമ്മാ..! വിഷമായെങ്കി സോറി…!! ""
അവളതോർത്ത് കണ്ണ് നിറക്കുന്നകണ്ടപ്പോൾ ഞാൻ വല്ലാതായി.
"" ഹേയ്… കുഴപ്പല്ല.! ""
അവള് കണ്ണ് തുടച്ച് മുഖത്ത് ഒരു ചിരിവരുത്തി.
"" അവിടെവച്ച് അവർക്കൊക്കെ തന്നെ പരിചയമുണ്ടെന്നറിഞ്ഞപ്പോ ഞാങ്കരുതി തന്നെയവിടന്ന് ദത്തെടുത്തതാന്ന്…!! ""
അവളുടെ മൂഡ് മാറ്റാനായി ഞാനൊരു തമാശയെന്നോണം നേരത്തേ ഞാൻ ചിന്തിച്ച കാര്യമവളോടായി പറഞ്ഞു.
"" ഏഹ്… ""
തേല്ലോരമ്പരപ്പോടെ എന്നെനോക്കിയ അവളടുത്തനിമിഷം പൊട്ടിച്ചിരിച്ചു.
നല്ല ശബ്ദമുണ്ടാക്കിയുള്ള അവളുടെ
💬 Comments
View all comments