0%

Chapter Title : ദേവസുന്ദരി 13 [HERCULES]

Author : Kambikathakal Read All Parts 388

ചിരിക്കണ്ട് എനിക്കും ചെറുതായി ചിരിവന്നു.

"" അപ്പൊ എന്നെ തവിട് കൊടുത്ത് വാങ്ങീതാണെന്നാണോ…!! ""

അവളതേ ചിരിയോടെ എന്നെനോക്കി ചോദിച്ചു.

"" ആഹ്… എനിക്കതിൽ ചെറിയ സംശയമൊക്കെയുണ്ട്…! ""

ഞാനും ചിരിയോടെ പറഞ്ഞതും അവളെന്നെ തുറിച്ചുനോക്കി.

"" പോടാ…! ""

പറഞ്ഞ് കഴിഞ്ഞ് നാക്ക് കടിച്ച് ഒരുകണ്ണടച്ചുള്ള അവളുടെയിരുത്തം കണ്ട് ഞാൻ ചിരിച്ചുപോയി. സംഭവം ആ ഫ്ലോയിൽ വന്നതാണെന്ന് എനിക്ക് മനസിലായിരുന്നു.

"" ഇത്തിരി ഫ്രീഡം തന്നൂന്ന് വച്ച് തലേക്കേറാൻ നിക്കണ്ട..!! ""

എന്നാലും അവളെയൊന്ന് വിരട്ടിയേക്കാമെന്ന ഉദ്ദേശത്തോടെതന്നെ ഞാനത് പറഞ്ഞപ്പോൾ താടകയൊന്ന് പതറി.

"" സോറി…!! ""

അവളത് പറഞ്ഞ് മുഖം കുനിച്ചപ്പോൾ ഞാനറിയാതെ ചിരിച്ചുപോയി.

എന്നാലെന്റെ ചിരികണ്ട് അവളെന്നെ ഒരമ്പരപ്പോടെ മിഴിച്ച് നോക്കി.

ഇനി ഞാൻ വല്ല സൈക്കോയും ആണോന്ന് കരുതിക്കാണുവോ എന്തോ…!!

"" ഞാൻ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാ… താനിത്ര പാവമായിരുന്നോ!!. ഓഫീസിലെല്ലാരേം ഇട്ട് വിറപ്പിക്കണ ആളാന്ന് കണ്ടാപറയുവോ..!! ""

ഞാനൊരു ചിരിയോടെ പറഞ്ഞപ്പോൾ അവളും ഒരുചിരിയോടെ എന്നെ നോക്കിയതല്ലാതെ മറുപടി തന്നില്ല.

ഇത്രേം ഫ്രണ്ട്‌ലി ആയ്ട്ട് അവളോട് സംസാരിക്കണത് ആദ്യമായിട്ടാണ്. എന്തായാലും താടക നല്ല കമ്പനി ആണെന്ന് എനിക്ക് കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ തോന്നി.

"" എന്തായാലും ഇത്രൊക്കെ ആയസ്ഥിതിക്ക് ഇനിത്തോട്ട് നമ്മൾ ഫ്രണ്ട്‌സ്..!! ""

ഞാൻ ഒരുചിരിയോടെ പറഞ്ഞവൾക്ക് നേരെ കൈനീട്ടി.

തടകേം ഒരു ചിരിയോടെ എന്റെ കയ്യിൽ പിടിച്ച് കുലുക്കി.

കുറച്ച് നേരം കൊണ്ടുതന്നെ ഞങ്ങൾ ഓഫീസിലെത്തി. കേറിചെന്ന ഞങ്ങളെ എല്ലാരും വിഷ് ചെയ്തു. അതോടൊപ്പം തടകക്ക് ബിർത്തഡേ വിഷും എല്ലാരും പറയുന്നുണ്ട്. അവർക്കൊക്കെ ചിരിയോടെ നന്ദിയും പറഞ്ഞ് താടക കാബിനിലേക്ക് പോയി. ഞാൻ എന്റെ കാബിനിലേക്കും.

ഉച്ചക്ക് ലഞ്ച് ബ്രേക്കിനു തടകേടെ ബർത്ഡേ പ്രമാണിച്ച് ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു. കാര്യമായിട്ട് ഒന്നുമില്ല. ചെറിയൊരു കേക്ക് കട്ടിങ്. അത് സ്റ്റാഫ്സ് എല്ലാരും കൂടി പിരിച്ചെടുത്ത് വാങ്ങിച്ചതാണ്.

അവൾ കേക്ക് കട്ട്‌ ചെയ്ത് ഒരു ചെറിയ പീസ് കയ്യിൽ എടുത്തതും എല്ലാരും എനിക്ക് നേരെ തിരിഞ്ഞു.

"" സാർ ചെല്ല്…! ""

അവൾക് കേക്ക് കൊടുക്കാനായി എല്ലാരും നിർബന്ധിച്ചു.

""

💬 Comments

View all comments