Chapter Title : ദേവസുന്ദരി 14 [HERCULES]
ഞെട്ടലിൽ നിന്ന് മുക്തനാക്കിയത്.
"" സോറി. ""
എന്ന് മാത്രമവളോട് പറഞ്ഞു.
ആ താർ ഇപ്പോഴും അവിടെ ബ്രേക്ക് ചെയ്ത് നിർത്തിയിരിക്കയാണ്.
ഞാൻ പയ്യെ കാറിൽ നിന്നിറങ്ങി. അവരോട് ഒരു സോറി പറയണമെന്ന് തോന്നി.
ഞാൻ അതിന് അടുത്തേക്ക് നടന്നതും അതൊന്ന് ഇരപ്പിച്ച് വീൽ സ്പിൻ ചെയ്ത് മുന്നോട്ടെടുത്തു.
ആ ഒരു സീൻ എനിക്ക് ട്രിഗറായി..! അന്ന് അമ്പലത്തിൽ വച്ച് നടന്നത് ഏതാണ്ട് ഇതിന് സമാനമായ ഒരു സീനായിരുന്നു. മുന്നോട്ട് നീങ്ങിയ താറിന്റെ പുറകുവശത്തു സ്റ്റിക്കർ ചെയ്തിരുന്ന കഴുകൻ…!
അതേ ഇത് അതേ വാഹനം തന്നെ.!
"" ഹേയ്…! ""
ഞാനലറി.
അപ്പോൾ അവർ ഞങ്ങളെ ഫോളോ ചെയ്യുവാണോ…?. ഞങ്ങളെ ഹോട്ടൽ റൂമിലെത്തിച്ചവരുമായി ഇവർക്ക് ബന്ധമുണ്ടോ.? കുറേ ചോദ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മനസിലൂടെ കടന്നുപോയി.
ഞാൻ പെട്ടന്ന് തന്നെ തിരിച്ച് കാറിൽ കയറി ഒന്നിരപ്പിച്ച് താറിന് പിന്നാലെ വച്ച് പിടിച്ചു.
"" ഹേയ്…! രാഹുൽ എന്തായിത് പതുക്കെപ്പോ…! ""
അഭിരാമി വാഹനത്തിന്റെ വേഗത കണ്ട് പേടിയോടെ പറഞ്ഞു.
എന്നാലത് കാര്യമാക്കാതെ ഞാൻ കാറ് പായിച്ചു.
"" ഇരുതെങ്ങോട്ടാ ഈ പോവുന്നെ….! ആരാണ് അത്..!!""
നഗരത്തിൽനിന്ന് മാറിയാണ് താർ നീങ്ങിയത്. അതിന് പിന്നാലെ ചെന്ന എന്നോടായി അഭിരാമി ഒന്നിന് പിന്നാലെ ഒന്നായി ചോദ്യങ്ങൾ തൊടുത്തുവിട്ടു.
"" മിണ്ടാതിരിയെടി അവിടെ…! ഇതവരാ…! നിന്നെയന്ന് അമ്പലത്തില് വച്ച് വണ്ടിയിടിക്കാൻ നോക്കിയവർ. ""
ഞാനത് പറഞ്ഞതും തടകയൊന്ന് ഞെട്ടുന്നത് കണ്ടു.
"" വേണ്ട…! നമുക്ക് തിരിച്ച് പോവാം…! ""
അവള് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൾ അവളുടെ പ്രശ്നം തല്ക്കാലത്തേക്ക് എങ്കിലും മറന്നെന്നു തോന്നി
💬 Comments
View all comments