Chapter Title : ദേവസുന്ദരി 14 [HERCULES]
കാൾ കണക്ട് ആയതും അപ്പുറത്ത് നിന്ന് മറുപടിയെത്തി.
"" യെസ്…! നീയിപ്പോ എവിടെയാണ്. ""
"" അഭിരാമിയുടെ ഓഫീസിന് മുന്നിൽത്തന്നെയുണ്ട് സർ..! ""
"" ഹ്മ്മ്… അവളുടെ സന്തോഷം അവസാനിപ്പിക്കാൻ സമയമായി…! എന്റെ കയ്യിൽനിന്ന് രക്ഷപ്പെട്ടു എന്നൊരു തോന്നലവൾക്ക് വന്നിട്ടുണ്ടെങ്കിൽ അതിന്നത്തോടെ തീരണം. അവളെ എനിക്ക് ഇന്ന് വേണം…! ബ്രിങ് ഹേർ ടു മി…! ""
"" ഓക്കേ സർ…!.""
അയാളുടെ മറുപടി കിട്ടിയതും ആ ചെറുപ്പക്കാരൻ ഫോൺ കട്ട് ചെയ്തു.
ശേഷം ഫോൺ ഗാലറിയിൽ ഉണ്ടായിരുന്ന അഭിരാമിയും അയാളും ചേർന്നെടുത്ത ഫോട്ടോയിലേക്ക് നോക്കി. അയാളുടെ മുഖത്തൊരു ചിരി വിരിഞ്ഞു. ഒരേ സമയും ക്രൂരവും കണ്ണിൽ കാമം കത്തിനിന്നതുമായ ഒരു ചിരി.
************
ഒരു യുഗം പോലെ കടന്നുപോയ ഓഫീസ് സമയം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ തയ്യാറായി.
അഭിരാമിക്ക് ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. മുഖത്ത് ആരോടൊയുള്ള ദേഷ്യം പ്രകടമായിരുന്നു. അതേസമയം അവളരെയോ ഭയപ്പെടുന്നത് പോലെയും തോന്നി.
പക്ഷേ ചോദിച്ചില്ല. ചോദിച്ചിട്ടും കാര്യമില്ലായെന്ന് രാവിലത്തന്നെ അവൾ തെളിയിച്ചതാണല്ലോ.!
ഇനിയും ഞാനെന്തിനാണ് വെറുതേ ശല്യമാവുന്നത്.
ഞാൻ കാറിലേക്ക് കയറി. എനിക്ക് പിന്നാലെ അഭിരാമിയും. അതോടെ ഞാൻ കാർ പയ്യെ മുന്നോട്ടെടുത്തു. ഓഫീസ് കോമ്പൗണ്ടിൽ നിന്നും കാർ റോഡിലേക്ക് ഇറക്കാൻ നിന്നതും ഞങ്ങളുടെ കാറിന്റെ തൊട്ടടുത്തുകൂടെ ഒരു കറുത്ത താർ കടന്ന് പോയി അതൊരിരമ്പലോടെ ബ്രേക്ക് ചവിട്ടി അവിടെ നിന്നു.
ഞാൻ നല്ലപോലെ ഞെട്ടി. അഭിരാമിയും ആകെ പേടിച്ചുപോയിരുന്നു. മനസ്സിൽ ഓരോ ചിന്തകളിൽ ശ്രദ്ധിച്ചിരുന്നതിനാൽ വാഹനം വരുന്നത് ഞാൻ കണ്ടില്ല.
"" എവിടെ നോക്കിയാടോ വണ്ടിയൊടിക്കുന്നെ…! ""
അഭിരാമിയുടെ സ്വരമാണ് എന്നെയാ
💬 Comments
View all comments